സ്വന്തം ലേഖകൻ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ‘അവരെ പിന്തുണക്കേണ്ട സമയം’ ആണെന്നായിരുന്നു സമരത്തിന് പിന്തുണയുമായി അദ്ദേഹം പറഞ്ഞത്. ഇതാദ്യമായാണ് ഒരു വിദേശ നേതാവ് ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായം പറയുന്നത്. ‘കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ എങ്ങനെ ഗൗനിക്കാതിരിക്കും. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ചാണ്. അവരെ …
സ്വന്തം ലേഖകൻ: നിലവിൽ നേരിട്ട് വിമാന സർവീസ് ഇല്ലാത്ത രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികൾക്ക് ഡിസംബർ ഏഴുമുതൽ വരാൻ മന്ത്രിസഭ അനുമതി നൽകി. രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇരിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നൽകിയത്. വിമാന ടിക്കറ്റിെൻറയും ക്വാറൻറീനിെൻറയും ചെലവ് സ്പോൺസർ വഹിക്കണം. കോവിഡ് പരിശോധന സർക്കാർ ചെലവിൽ നടത്തും. സ്പോൺസർ വഹിക്കേണ്ട ചെലവ് രണ്ടു തവണയായി നൽകിയാൽ …
സ്വന്തം ലേഖകൻ: ഒമാനിൽ ടൂറിസ്റ്റ് വീസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുന്നു. ആഭ്യന്തര മന്ത്രി ഹമൂദ് അൽ ബുസൈദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആദ്യഘട്ടത്തിൽ ഹോട്ടലുകൾക്കും ടൂറിസം കമ്പനികൾക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വീസകൾ അനുവദിക്കുക. ഇവരുടെ കീഴിൽ ഗ്രൂപ്പായി വരുന്ന സഞ്ചാരികൾക്കാണ് ടൂറിസ്റ്റ് വീസ ഉപയോഗിക്കാൻ സാധിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് …
സ്വന്തം ലേഖകൻ: രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീര സൈനികരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണമിച്ച് യുഎഇയില്‍ സ്മരണാ ദിനം ആചരിച്ചു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ രാജ്യം സംരക്ഷിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി യുഎഇയിൽ രാവിലെ 11.30 ന് നടന്ന ഒരു മിനിറ്റ് നിശബ്ദ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റാനന്തര വ്യാപാര കരാർ അവസാന ഘട്ടത്തിലെന്ന് സൂചന നൽകി ബ്രിട്ടൻ. ഇനി പന്ത് ഇയുവിന്റെ കോർട്ടിലാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര ഇടപാടിനെക്കുറിച്ച് യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയുടെ അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കിയ റാബ് ചർച്ചകൾ പുരോഗമിക്കുകയാണെന്നും യൂറോപ്യൻ യൂണിയൻ “പ്രായോഗികത” കാണിക്കുന്നുണ്ടെങ്കിൽ ഒരു കരാർ സാധ്യമാകുമെന്നും കൂട്ടിച്ചേർത്തു. …
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ കുടിയേറ്റ നയങ്ങള്‍ ഓരോ വ്യക്തിയുടെയും അവകാശമാക്കി മാറ്റാന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തയ്യാറെടുക്കുന്നതായി സൂചന. ട്രംപ് ഭരണകൂടം നടപ്പാക്കിയ നിയന്ത്രണ ഇമിഗ്രേഷന്‍ അജണ്ട വെട്ടിക്കുറയ്ക്കുകയും കുടിയേറ്റക്കാര്‍ക്ക് മാനുഷിക പരിഗണന നല്‍കുകയുമാണ് ബൈഡന്റെ ഉദ്ദേശം. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്മതില്‍ കെട്ടിയുയര്‍ത്തി കുടിയേറ്റക്കാരെ തടഞ്ഞ ട്രംപിന്റെ നയങ്ങളുടെ കീഴ്മേൽ …
സ്വന്തം ലേഖകൻ: ഇറാനിലെ ആണവ ശാസ്ത്രജ്ഞനായ മൊഹ്സീന്‍ ഫക്രിസദേയുടെ കൊലപാതകം നടന്ന മണിക്കൂറുകൾക്ക് ശേഷം ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഇറാനിൽ നിന്ന് തന്നെ പുറത്തുവന്നിരിക്കുന്നു. 62 പേരുടെ ഉയർന്ന പരിശീലനം നേടിയ ഒരു ഹിറ്റ് സ്ക്വാഡാണ് കൊലപാതകം നടത്തിയതെന്നാണ് ഇറാനിലെ ചിലർ വെളിപ്പെടുത്തിയത്. കൃത്യമായ പ്ലാനിങും മാപ്പിങും നടത്തിയാണ് ദൗത്യം നടപ്പിലാക്കിയത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ …
സ്വന്തം ലേഖകൻ: രാജ്യത്തെ ആണവോർജ പരീക്ഷണങ്ങളുടെ അന്താരാഷ്ട്ര പരിശോധന നിർത്തിവെക്കണമെന്ന് ഇറാൻ പാർലമെൻറ് ആവശ്യപ്പെട്ടു. ആണവ, പ്രതിരോധ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്രിസാദയുടെ കൊലപാതകത്തിെൻറ പശ്ചാത്തലത്തിലാണ് ഇറാെൻറ പാർലമെൻറ് ഐകകഠ്യേന അന്താരാഷ്ട്ര സമൂഹത്തിെൻറ പരിശോധന നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്. പടിഞ്ഞാറുമായി സംഭാഷണത്തിലേർപ്പെടാൻ ഈ നടപടി ഇറാനെ പ്രേരിപ്പിക്കുമെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. എങ്കിൽ അത് …
സ്വന്തം ലേഖകൻ: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോയിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോകോ ഹറാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിന് പിറകിലെന്നാണ് കരുതുന്നത്. കൃഷിസ്ഥലത്ത് വിളവെടുപ്പ് നടത്തുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമാണ് ആക്രമണത്തിന് ഇരയായത്. വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെ മോട്ടാർ ബൈക്കുകളിലെത്തിയ അക്രമി സംഘം തുരുതുരെ …
സ്വന്തം ലേഖകൻ: യുഎഇ തദ്ദേശീയമായി വികസിപ്പിച്ച ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന സമ്പർക്കരഹിത ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ് ‘എംപേ’ പുറത്തിറക്കി. ദി എമിറേറ്റ്സ് പേയ്മെന്റ് സർവീസസ് ആണ് എംപേ വികസിപ്പിച്ചത്. സർക്കാർ സേവനങ്ങൾക്ക് പുറമേ സ്കൂൾ ഫീസ് അടയ്ക്കാൻ ഉൾപ്പെടെ വിവിധ കാര്യങ്ങൾക്ക് ഉപയോഗിക്കാം. ഇത്തരത്തിൽ ആദ്യത്തെ ആപ് എന്നതിനു പുറമേ മേഖലയിലെ ആദ്യ ദേശീയ പേയ്മെന്റ് …