1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മോഡേണയോ ഫൈസറോ? ഏത് വാക്സിനാണ് ആദ്യമെത്തുക? ഒപ്പമെത്താൻ കിതച്ച് ഓക്സ്ഫഡ് വാക്സിൻ
മോഡേണയോ ഫൈസറോ? ഏത് വാക്സിനാണ് ആദ്യമെത്തുക?  ഒപ്പമെത്താൻ കിതച്ച് ഓക്സ്ഫഡ് വാക്സിൻ
സ്വന്തം ലേഖകൻ: യുഎസിലെ ആദ്യത്തെ കൊവിഡ് 19 വാക്സീൻ വിതരണം ചെയ്യുന്നതിനുള്ള ഓട്ടം ഇപ്പോൾ ഏതാണ്ട് മത്സരമായി മാറിയിരിക്കുകയാണ്. മാസച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ ഡ്രഗ് കമ്പനിയായ മോഡേണയുടെ അവസാനഘട്ട വാക്സീൻ ട്രയലിൽ നിന്നുള്ള ആദ്യകാല ഡാറ്റ 94% ഫലപ്രാപ്തി കാണിക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെയാണ് കൂട്ടയോട്ടം തുടങ്ങിയത്. തൊട്ടുപിന്നാലെ വാക്സീൻ നിർമ്മാതാക്കളായ ഫൈസർ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം …
കുവൈത്തില്‍ വിദേശത്ത് നിന്നും എടിഎം വഴി പണം പിന്‍വലിക്കുന്നതിന് പ്രത്യേക ചാര്‍ജ്
കുവൈത്തില്‍ വിദേശത്ത് നിന്നും എടിഎം വഴി പണം പിന്‍വലിക്കുന്നതിന് പ്രത്യേക ചാര്‍ജ്
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എടിഎം വഴി പണം പിന്‍വലിക്കുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കുന്നതിനു നീക്കങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന് പുറത്ത് നിന്നും എടിഎം വഴി പണം പിന്‍വലിക്കുന്നതിന് അടുത്ത മാസം മുതല്‍ പ്രത്യേകം ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിനാണ് തീരുമാനമെന്ന് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഓരോ പണം …
ഇന്ത്യയിലെ ഖത്തർ വീസ സെൻററുകൾ ഡിസംബർ മൂന്നു മുതൽ; എന്‍ട്രി പെര്‍മിറ്റ് ഓട്ടമാറ്റിക്കായി ലഭിക്കും
ഇന്ത്യയിലെ ഖത്തർ വീസ സെൻററുകൾ ഡിസംബർ മൂന്നു മുതൽ; എന്‍ട്രി പെര്‍മിറ്റ് ഓട്ടമാറ്റിക്കായി ലഭിക്കും
സ്വന്തം ലേഖകൻ: കോവിഡ്​ പശ്​ചാത്തലത്തിൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന ഇന്ത്യയിലെ ഖത്തർ വീസ സെൻററുകളുടെ (ക്യു.വി.സി) പ്രവർത്തനം ഡിസംബർ മൂന്നിന്​ വ്യാഴാഴ്​ച മുതൽ പുനരാരംഭിക്കും. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചതാണ്​ ഇക്കാര്യം. കൂടുതൽ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായാണ്​ ഖത്തറിൻെറ പുതിയ നടപടികൾ. ക്യു.വി.സികൾ വഴി ഖത്തറിലേക്കുള്ള വീസനടപടികൾ നടത്താനുള്ള അപ്പോയിൻറ്​ മെൻറുകൾ സെൻററുകളുടെ വെബ്​സൈറ്റ്​ വഴി …
ചെലവ് ചുരുക്കലുമായി റിഷി സുനക് മുന്നോട്ട്; പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവില്ല
ചെലവ് ചുരുക്കലുമായി റിഷി സുനക് മുന്നോട്ട്; പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവില്ല
സ്വന്തം ലേഖകൻ: യുകെയിൽ ചെലവ് ചുരുക്കൽ പദ്ധതിയുമായി റിഷി സുനക് മുന്നോട്ട്. ഇതിന്റെ ഭാഗമായി അടുത്ത വർഷം പൊതുമേഖലാ ശമ്പള വർദ്ധനവ് മരവിപ്പിക്കും. എന്നാൽ നഴ്‌സുമാർക്കും ഡോക്ടർമാർക്കും ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്കും വർധനവുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പൊതുമേഖലയ്ക്ക് ശമ്പള വർദ്ധനവ് നൽകാൻ കഴിയില്ലെന്ന് ചാൻസലർ പറഞ്ഞു. അടുത്ത വര്‍ഷത്തെ വർധനവാണ് …
ആറു സുപ്രധാന വകുപ്പുകളടങ്ങിയ മന്ത്രിസഭാ ടീമിനെ പ്രഖ്യാപിച്ച് ബൈഡൻ; തൊഴിലില്ലായ്മ വേതനം ആവശ്യപ്പെട്ട് പതിനായിരങ്ങള്‍
ആറു സുപ്രധാന വകുപ്പുകളടങ്ങിയ മന്ത്രിസഭാ ടീമിനെ പ്രഖ്യാപിച്ച് ബൈഡൻ; തൊഴിലില്ലായ്മ വേതനം ആവശ്യപ്പെട്ട് പതിനായിരങ്ങള്‍
സ്വന്തം ലേഖകൻ: ലോ​ക​ത്തെ ന​യി​ക്കാ​ൻ അ​മേ​രി​ക്ക തി​രി​ച്ചെ​ത്തി​യ​താ​യി നി​യു​ക്ത പ്ര​സി​ഡ​ൻ​റ്​​ ജോ ​ബൈ​ഡ​ൻ. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റിയായി ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ, ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വായി ജാക്​ സുള്ളിവൻ, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സെ​ക്ര​ട്ട​റിയായി അ​ലി​ജാ​ൻ​ഡ്രോ മ​യോ​ർ​ക്ക​സ്, ര​ഹ​സ്യാ​ന്വേ​ഷ​ണ വിഭാഗം ത​ല​വ​നായി ആ​വ്​​റി​ൽ ഡി ​ഹെ​യി​ൻ​സ്, യു.​എ​ന്നിലെ അം​ബാ​സ​ഡ​റായി ലി​ൻ​ഡ തോ​മ​സ്​ ഗ്രീ​ൻ​ഫീ​ൽ​ഡ്, കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന വി​ഭാ​ഗം സെക്രട്ടറിയായി ജോ​ൺ …
യുഎഇയിൽ തൊഴിൽ കരാർ സാക്ഷ്യപ്പെടുത്താൻ വേതന വ്യവസ്ഥ നിർബന്ധം; ഇല്ലെങ്കിൽ കരാർ അസാധു
യുഎഇയിൽ തൊഴിൽ കരാർ സാക്ഷ്യപ്പെടുത്താൻ വേതന വ്യവസ്ഥ നിർബന്ധം; ഇല്ലെങ്കിൽ കരാർ അസാധു
സ്വന്തം ലേഖകൻ: വേതന വ്യവസ്ഥകൾ വ്യക്തമാക്കാത്ത തൊഴിൽ കരാറുകൾ സാക്ഷ്യപ്പെടുത്തില്ല. തൊഴിലാളിയുടെയും തൊഴിലിന്റെയും വിവരങ്ങൾ പൂർണമായിരിക്കണം. വേതനം, തൊഴിൽ സമയം, തസ്തിക എന്നിവ കരാറുകളിൽ വ്യക്തമാക്കണമെന്ന് മാനവ വിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലാ ജീവനക്കാരുടെ തൊഴിൽ കരാറുകൾക്ക് അംഗീകാരം ലഭിക്കാനുള്ള പ്രധാന വ്യവസ്ഥയാണിത്. ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികൾ കരാറുകൾ പരിശോധിച്ച് ഉറപ്പുവരുത്തണം. നിയമനത്തിനു മുന്നോടിയായി …
ഒമാനിൽ ക്വാറന്റീൻ ചട്ടം ലംഘിച്ചാൽ തടവും പിഴയും; കോവിഡ്​ ബാൻഡ്​​ സ്വയം നീക്കിയാൽ 300 റിയാൽ പിഴ
ഒമാനിൽ ക്വാറന്റീൻ ചട്ടം ലംഘിച്ചാൽ തടവും പിഴയും; കോവിഡ്​ ബാൻഡ്​​ സ്വയം നീക്കിയാൽ 300 റിയാൽ പിഴ
സ്വന്തം ലേഖകൻ: ഒമാനിൽ ക്വാറന്റീൻ ചട്ടം ലംഘിച്ചാൽ 20 ദിവസം തടവും 500 റിയാൽ പിഴയും ശിക്ഷ. ട്രാക്കിങ് ബ്രേസ്‌ലറ്റ് അഴിക്കാൻ ശ്രമിക്കുന്നതും കേടുവരുത്തുന്നതും ഗുരുതര നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി. ക്വാറന്റീൻ കാലാവധി കഴിഞ്ഞാൽ ബ്രേസ്‌ലറ്റ് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ഏൽപിക്കണം. മാസ്ക് ധരിക്കാതിരുന്നാൽ 100 റിയാലാണു പിഴ. ക്വാറൻറീൻ നിരീക്ഷണത്തിനായി നൽകുന്ന ട്രാക്കിങ്​ ബ്രേസ്​ലെറ്റ്​ വീടുകളിൽ …
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ യുഎഇയിൽ; പ്രവാസി മടക്കം പ്രധാന ചർച്ചാ വിഷയമാകും
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ യുഎഇയിൽ; പ്രവാസി മടക്കം പ്രധാന ചർച്ചാ വിഷയമാകും
സ്വന്തം ലേഖകൻ: കൊവിഡിനെത്തുടർന്നു രാജ്യം വിട്ട ഇന്ത്യൻ പ്രവാസികൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും അവർക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്നും യുഎഇ മനുഷ്യവിഭവശേഷി മന്ത്രി നാസർ ബിൻ താനി അൽഹംലി പറയുന്നു. ആയിരക്കണക്കിനു പ്രവാസികൾക്കു പുതുപ്രതീക്ഷ പകരുന്നതാണ് ഈ വാക്കുകൾ. യുഎഇ സന്ദർശനത്തിനെത്തിയ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി മന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തുമ്പോൾ മുഖ്യവിഷയമാകുന്നതും ഇന്ത്യക്കാരുടെ മടങ്ങിവരവു തന്നെ. “വീണ്ടും ജീവിതം …
“രാഷ്ട്രീയവും ഫുട്‌ബോളും കൂട്ടിക്കുഴക്കരുത്, ലോകത്തിന് ഖത്തറിലേക്ക് സ്വാഗതം,” ഫിഫ പ്രസിഡന്റ്
“രാഷ്ട്രീയവും ഫുട്‌ബോളും കൂട്ടിക്കുഴക്കരുത്, ലോകത്തിന് ഖത്തറിലേക്ക് സ്വാഗതം,” ഫിഫ പ്രസിഡന്റ്
സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. രാഷ്ട്രീയവും ഫുട്‌ബോളും തമ്മില്‍ കൂട്ടിച്ചേര്‍ക്കരുതെന്നും ഇന്‍ഫാന്റിനോ. എല്ലാ ജനതയ്ക്കും തങ്ങളുടെ ടീമുകള്‍ക്കൊപ്പം മത്സരം ആസ്വദിക്കാനുള്ള അവസരമുണ്ടാകും. നിലവിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഗള്‍ഫ് മേഖലയിലെ മുഴുവന്‍ ആളുകളും 2022 ഫിഫ ഖത്തര്‍ ലോകകപ്പ് കാണാനെത്തുമെന്നുമാണ് പ്രതീക്ഷയെന്നും ഫിഫ പ്രസിഡന്റ് വ്യക്തമാക്കി. …
കുവൈത്തില്‍ താത്കാലിക വീസയിലുള്ളവര്‍ നവംബര്‍ 30 ന് മുമ്പ് രാജ്യം വിടണം
കുവൈത്തില്‍ താത്കാലിക വീസയിലുള്ളവര്‍ നവംബര്‍ 30 ന് മുമ്പ് രാജ്യം വിടണം
സ്വന്തം ലേഖകൻ: കുവൈത്തില്‍ താത്ക്കാലിക താമസരേഖ ആര്‍ട്ടിക്കിള്‍ 14ല്‍ തുടരുന്നവര്‍ നവംബര്‍ 30 ന് മുമ്പ് രാജ്യം വിടണം. താത്ക്കാലിക വീസയില്‍ രാജ്യത്ത് തുടരുന്നവര്‍ താമസരേഖ നവംബര്‍ 30 നകം നിയമപരമാക്കാതെ നിയമംമറി കടന്നാല്‍ വിദേശി കുടിയേറ്റ നിയമം അനുസരിച്ചു കടുത്ത ശിക്ഷ നടപ്പിലാക്കും. നിയമ ലംഘകരെ പിന്നീടൊരിക്കലും രാജ്യത്ത് മടങ്ങി വരാന്‍ കഴിയാത്ത വിധത്തില്‍ …