1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡിസംബര്‍ മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏർപ്പെടുത്താൻ സൌദി
ഡിസംബര്‍ മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏർപ്പെടുത്താൻ സൌദി
സ്വന്തം ലേഖകൻ: ഡിസംബർ മുതം വിദേശതൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി സൌദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം. ആദ്യ വര്‍ഷം ഓപ്ഷണലായിരിക്കുമെന്നും പിന്നീട് ഇതിന്റെ കാലാവധി ദീര്‍ഘിപ്പിക്കണോ വേണ്ടയോ എന്ന് പഠിക്കുമെന്നും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിലെ പ്രഫഷണല്‍ പരീക്ഷ വിഭാഗം ഡയറക്ടര്‍ നായിഫ് അല്‍ ഉമൈര്‍ വ്യക്തമാക്കി. ‘പ്രൊഫഷണല്‍ പരീക്ഷാ ഫീസ് രാജ്യത്തിനകത്ത് 450-600 …
അബുദാബിയില്‍ വാഹനത്തിന് തീപിടിച്ച് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
അബുദാബിയില്‍ വാഹനത്തിന് തീപിടിച്ച് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: മിനയില്‍ വാഹനത്തിന് തീപിടിച്ച് രണ്ട് കുരുന്നുകള്‍ വെന്തുമരിച്ചു. ഇമറാത്തികളായ ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയപ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്. അപകട വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അബുദാബി …
വൻ തിരമാലകളുടെ ആക്രമണത്തിൽ പകച്ച് വെനീസ്; വിനോദ സഞ്ചാര കേന്ദ്രങ്ങൾ വെള്ളത്തിലായി
വൻ തിരമാലകളുടെ ആക്രമണത്തിൽ പകച്ച് വെനീസ്; വിനോദ സഞ്ചാര കേന്ദ്രങ്ങൾ വെള്ളത്തിലായി
സ്വന്തം ലേഖകൻ: 50 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ തിരമാലയെ ഏറ്റുവാങ്ങി വെനീസ്. സെന്റ് മാര്‍ക്‌സ് സ്‌ക്വയറില്‍ കടല്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെയെത്തിയ വിനോദസഞ്ചാരികൾ വിവിധ പുനരധിവാസ കേന്ദ്രങ്ങളില്‍ താത്ക്കാലിക അഭയം തേടി. അസാധാരണമാം വിധമുള്ള ശക്തമായ വേലിയേറ്റമാണ് നിലവില്‍ നാം നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് വെനീസ് മേയര്‍ ലൂഗി ബ്രുഗ്നാരോ ട്വീറ്റ് ചെയ്തു. വീട്ടില്‍ വെള്ളം …
മസ്കറ്റിൽ മണ്ണിനടിയിൽപ്പെട്ട് മരിച്ചത് ഇന്ത്യൻ തൊഴിലാളികൾ; വില്ലനായത് കനത്ത മഴ
മസ്കറ്റിൽ മണ്ണിനടിയിൽപ്പെട്ട് മരിച്ചത് ഇന്ത്യൻ തൊഴിലാളികൾ; വില്ലനായത് കനത്ത മഴ
സ്വന്തം ലേഖകൻ: ഒമാനിലെ മസ്ക്കറ്റില്‍ ഞായറാഴ്ച്ച പെയ്ത കനത്ത മഴയെ തുടർന്ന് ആറു നിർമ്മാണ തൊഴിലാളികൾ മണ്ണിനടിയില്‍ പെട്ട് മരിച്ചു. എല്ലാവരും ഇന്ത്യൻ പൌരന്മാരാണെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചന. മസ്ക്കറ്റിലെ സീബ് പ്രദേശത്തെ നിർമ്മാണ സൈറ്റിലാണ് ദുരന്തം നടന്നിരിക്കുന്നത്. ആറു പേരും പൈപ്പ് നിർമ്മാണ തൊഴിലാളികളാണ്. രണ്ട് കമ്പനികളുടെ കീഴിലുള്ള മൂന്ന് വീതം തൊഴിലാളികളാണ് …
ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ബ്രസീലിലേക്ക് തിരിച്ചു
ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ബ്രസീലിലേക്ക് തിരിച്ചു
സ്വന്തം ലേഖകൻ: പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് തിരിച്ചു. നൂതന ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച എന്നതാണ് നവംബര്‍ 13, 14 തിയതികളിലായി നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം. ഇത് ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പുറമേ …
ഒമാനിലേക്ക് മരുന്നുകളുമായി വരുമ്പോൾ മതിയായ രേഖകൾ വേണം – ആരോഗ്യ മന്ത്രാലയം
ഒമാനിലേക്ക് മരുന്നുകളുമായി വരുമ്പോൾ മതിയായ രേഖകൾ വേണം – ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ഒമാനിലേക്ക് മരുന്നുകൾ കൊണ്ട് വരുന്നവർ മതിയായ രേഖകൾ കൈവശം വെക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സ തേടിയ ആശുപത്രിയിൽ നിന്നുള്ള ആറ് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത മെഡിക്കൽ റിപ്പോർട്ടുകൾ കൂടെ കരുതണം. മെഡിക്കൽ റിപ്പോർട്ടിൽ രോഗിയെയും മരുന്നിനെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. മെഡിക്കൽ റിപ്പോർട്ടിന്റെ ഭാഗമായി രോഗിയുടെ ആറ് മാസത്തിൽ …
കണ്ണും നട്ട് കാത്തിരുന്ന മൂന്ന് വർഷം; മകനെ വാരിപ്പുണർന്ന് സിറിയക്കാരിയായ അമ്മ
കണ്ണും നട്ട് കാത്തിരുന്ന മൂന്ന് വർഷം; മകനെ വാരിപ്പുണർന്ന് സിറിയക്കാരിയായ അമ്മ
സ്വന്തം ലേഖകൻ: വികാരനിർഭരമായ രംഗങ്ങൾക്കാണ് കാനഡയിലെ ഒരു വിമാനത്താവളം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഒരമ്മയുടെയും മകന്റെയും ഊഷ്മള കൂടിക്കാഴ്ചയായിരുന്നു സന്ദര്‍ഭം. മൂന്നു വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കാണുകയായിരുന്നു. എന്നെന്നേക്കുമായി അകന്നുപോയെന്ന് കരുതിയിടത്താണ് അതിര്‍ത്തികള്‍ അപ്രസക്തമാക്കി അവർ വീണ്ടും കണ്ടുമുട്ടിയത്. മകൻ അടുത്തെത്തിയപ്പോളേക്കും അവർ ചാടിയെഴുന്നേറ്റു. അവനെ കെട്ടിപ്പുണരുന്നു. ഇരുവരും നിർത്താതെ കരയുകയാണ്. അതേസമയം …
ബഹ്‌റൈനിൽ ഗാർഹിക ജോലിയ്ക്ക് എത്തുന്നവർക്ക് നിർബന്ധിത ആരോഗ്യ പരിശോധനയ്ക്ക് ശുപാർശ
ബഹ്‌റൈനിൽ ഗാർഹിക ജോലിയ്ക്ക് എത്തുന്നവർക്ക് നിർബന്ധിത ആരോഗ്യ പരിശോധനയ്ക്ക് ശുപാർശ
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിർബന്ധിത ആരോഗ്യ പരിശോധന നടത്തണമെന്ന് പാർലമെൻ്റിൽ ശിപാർശ. ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനാണ് നിർദേശമെന്ന് ഈ ആവശ്യം ഉന്നയിച്ച അഞ്ചോളം എം.പിമാർ വ്യക്തമാക്കി. വീട്ടു ജോലിക്കാരും മറ്റ് ഗാർഹിക തൊഴിലാളികളും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വിമാനത്താവളത്തിൽ നിർബന്ധിത ആരോഗ്യപരിശോധനകള്‍ക്ക് വിധേയമാകണമെന്നാണ് പാർലമെന്റില്‍ എം.പിമാരുടെ ശിപാർശ. …
ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ച ആറ് തൊഴിലാളികൾ ഇന്ത്യക്കാരെന്ന് സംശയം
ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ച ആറ് തൊഴിലാളികൾ ഇന്ത്യക്കാരെന്ന് സംശയം
സ്വന്തം ലേഖകൻ: ഒമാനില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന. ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും വിശദപരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മസ്കത്ത് അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവരുന്ന ഒരു …
മുസ്ലീം പേടിയ്ക്കെതിരെ പ്രതിഷേധമുയർത്തി പാരീസിൽ പടുകൂറ്റൻ റാലി
മുസ്ലീം പേടിയ്ക്കെതിരെ പ്രതിഷേധമുയർത്തി പാരീസിൽ പടുകൂറ്റൻ റാലി
സ്വന്തം ലേഖകൻ: പാരീസില്‍ ആയിരക്കണക്കിന് ആളുകള്‍ ഇസ്‌ലാമോഫോബിയക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടാഴ്ച മുന്നേ തെക്കുപടിഞ്ഞാറന്‍ നഗരമായ ബയോണില്‍ പള്ളിക്കെതിരെ വെടിവെപ്പ് നടന്നിരുന്നു. മുസ്‌ലീങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കളക്ടീവ് എഗെനസ്റ്റ് ഇസ്ലാമോഫോബിയ ഇന്‍ ഫ്രാന്‍സ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാറ്റിരുന്നു പ്രതിഷേധം. ശിരോവസ്ത്രം ധരിച്ചവര്‍ക്കെതിരേ പൊതുജനം പുലര്‍ത്തുന്ന മുന്‍വിധികളെ വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് …