സ്വന്തം ലേഖകൻ: നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഇന്ന് 78ആം പിറന്നാൾ ആഘോഷിച്ചു. ജനുവരി 20ന് അദ്ദേഹം സ്ഥാനമേൽക്കുന്നതോടെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ അമേരിക്കൻ പ്രസിഡൻറ് എന്ന റെക്കോർഡും അദ്ദേഹത്തിെൻറ പേരിലാകും. പ്രസിഡൻറ് പദവിയിലെത്തിയ ഏറ്റവും പ്രായമേറിയ വ്യക്തി ഇതുവരെ ഡോണൾഡ് ട്രംപായിരുന്നു. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 70 വയസായിരുന്നു ട്രംപിെൻറ പ്രായം. തെരഞ്ഞെടുപ്പ് …
സ്വന്തം ലേഖകൻ: കൊവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോടികണക്കിന് രൂപയുടെ പാക്കേജിനുള്ള ബില്‍ പാസാക്കുന്നതിനായി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബൈഡന്‍. അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക പാക്കേജുകള്‍ അനിവാര്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെമോക്രാറ്റുകള്‍ സാമ്പത്തിക പാക്കേജിനെ പൂര്‍ണ്ണമായും അംഗീകരിക്കുന്നതായി മുതിര്‍ന്ന നേതാവ് ജെന്‍ സാകി അറിയിച്ചു. ‘കുടുംബങ്ങളെയും …
സ്വന്തം ലേഖകൻ: കുവൈത്തിൽ അഞ്ചുമാസം കൊണ്ട് 80,000 ഗാർഹിക തൊഴിലാളികളെ തിരിച്ചെത്തിക്കാൻ പദ്ധതി ആവിഷ്കരിച്ചു. ഇന്ത്യയുൾപ്പെടെ നേരിട്ട് കമേഴ്സ്യൽ വിമാന സർവിസിന് വിലക്കുള്ള രാജ്യങ്ങളിൽനിന്ന് പ്രത്യേക വിമാനങ്ങളിൽ ഇവരെ കൊണ്ടുവരാനാണ് നീക്കം. അതേസമയം, ഗാർഹിക തൊഴിലാളികൾ അല്ലാത്തവർക്ക് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് ചുരുങ്ങിയത് കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. പ്രതിദിനം 600 വരെ ജോലിക്കാരെ …
സ്വന്തം ലേഖകൻ: : ബ്രിട്ടൻ വീണ്ടും ചെലവു ചുരുക്കലിലേക്ക്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ചെലവ് അവലോകനത്തിൽ ദശലക്ഷക്കണക്കിന് പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പളവർദ്ധന മരവിപ്പിക്കൽ നേരിടേണ്ടിവരുമെന്ന് ചാൻസലർ റിഷി സുനക് സൂചന നൽകി. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഈ വർഷം സ്വകാര്യ മേഖലയിലെ വരുമാനത്തിൽ ഉണ്ടായ ഇടിവാണ് പുതിയ നടപടികൾക്ക് ആക്കം കൂട്ടുന്നത്. അതേസമയം ഡോക്ടർമാരും നേഴ്സുമാരുമുൾപ്പെടെയുള്ള …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. തുടരുന്ന പ്രതിസന്ധിയില്‍ ജര്‍മനിക്കാര്‍ വലിയ സമ്മര്‍ദമാണ് നേരിടുന്നത്. സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ പൗരന്‍മാര്‍ക്കു സാധിക്കുന്നതായും മെര്‍ക്കല്‍ സാമ്പത്തിക ഉച്ചകോടിയില്‍ വിലയിരുത്തി. ജനാധിപത്യത്തിനു തന്നെ ബാധ്യതയാകുന്ന തരത്തിലുള്ളതാണ് പല തീരുമാനങ്ങളും എന്നു തിരിച്ചറിയുന്നു. …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് വിമാന സർവീസിന് അനുമതി നൽകുന്നത് പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം എല്ലാ ദിവസവും വിലയിരുത്തുന്നുണ്ടെങ്കിലും 34 രാജ്യങ്ങളുടെ പട്ടികയിൽ തൽക്കാലം മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനിച്ചത്. വിലക്കുള്ള രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. ഓൺലൈൻ …
സ്വന്തം ലേഖകൻ: ഇന്ത്യയിലുള്ള സൌദി വീസക്കാരായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും തിരിച്ചെത്താൻ അനുമതി നൽകി. അവധിക്കു നാട്ടിലെത്തിയ പലർക്കും കൊവിഡ് മൂലം മാസങ്ങളായി മടങ്ങാനാകാത്ത സാഹചര്യത്തിലാണ് ഉത്തരവ്. സാധാരണ വിമാനസർവീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ യാത്രയ്ക്ക് അവസരമൊരുക്കും. ഏതാനും ഡോക്ടർമാരെയും നഴ്സുമാരെയും സൌദി നേരത്തേ ഇന്ത്യയിൽ നിന്നു തിരിച്ചെത്തിച്ചിരുന്നു. നിലവിൽ ഇന്ത്യക്കാർക്കു സൌദിയിലേക്കു …
സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ്ദവയുടെ തലവനുമായ ഹാഫീസ് സയീദിനെ പാകിസ്താന്‍ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ട് തീവ്രവാദ കേസുകളിലാണ് സയീദിന് 10 വര്‍ഷം തടവ് ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ഹാഫിസ് സയീദിനെ പാകിസ്താനില്‍ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ രണ്ടാമത്തെ ദേശീയ ലോക്ക്ഡൌൺ ഡിസംബർ 2 ന് അവസാനിക്കാനിരിക്കെ അടുത്ത ഘട്ടത്തിലെ നിയന്ത്രണങ്ങളെക്കുറിച്ച് സർക്കാർ തലത്തിൽ തിരിക്കിട്ട ചർച്ചകൾ തുടങ്ങി. ക്രിസ്മസിന് എന്തെല്ലാം ഇളവുകൾ ലഭിക്കുമെന്ന കാര്യത്തിൽ “അടുത്ത ദിവസങ്ങളിൽ“ വ്യക്തത വരുമെന്ന് ഒരു കാബിനറ്റ് മന്ത്രി സ്കൈ ന്യൂസിനോട് പറഞ്ഞു. പ്രാദേശിക തലത്തിൽ കൊവിഡ് വ്യാപന നിരക്ക് അനുസരിച്ച് പുതിയ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപന നിയന്ത്രണം ഫലപ്രദമാകാന്‍ കൂടുതല്‍ കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി സൗത്ത് ഓസ്‌ട്രേലിയ. വൈറസിന്റെ സഞ്ചാരവലയം ഭേദിക്കാന്‍ ആറ് ദിവസത്തേക്കാണ് ഈ ഓസ്‌ട്രേലിയന്‍ സംസ്ഥാനം കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ കാരണങ്ങള്‍ക്കായി മാത്രമേ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഈ ദിവസങ്ങളില്‍ അനുമതിയുള്ളൂ. ഒരു വീട്ടില്‍ നിന്ന് ഒരു വ്യക്തിയ്ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദം …