സ്വന്തം ലേഖകൻ: നവോത്ഥാനത്തിെൻറ സുവർണജൂബിലി നിറവിൽ ഒമാൻ. അമ്പതാം ദേശീയദിനം ഇന്ന് ഒമാൻ ആഘോഷിക്കും. ആധുനിക ഒമാെൻറ ശിൽപിയായ സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ ജന്മദിനമാണ് ഒമാൻ ദേശീയദിനമായി ആഘോഷിക്കുന്നത്. സുൽത്താൻ ഖാബൂസിെൻറ വിയോഗത്തിെൻറ ദുഃഖത്തിലും കോവിഡ് രോഗബാധയുടെ നിഴലിലുമായി പൊലിമ കുറവാണെങ്കിലും ആഹ്ലാദത്തോടെ ദേശീയദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും വിദേശികളും. ദേശീയദിനത്തിെൻറ പ്രധാന ആകർഷണമായ …
സ്വന്തം ലേഖകൻ: അടിയന്തര അറ്റസ്റ്റേഷൻ കാര്യങ്ങൾക്ക് മാത്രമായി ഇന്ത്യൻ എംബസിയിൽ പ്രത്യേക കോൺസുലാർ ക്യാമ്പ് നടത്തുന്നു. നവംബർ 21ന് എംബസി കെട്ടിടത്തിലാണ് ക്യാമ്പ് നടക്കുകയെന്ന് അധികൃതർ അറിയിച്ചു. നിലവിൽ എംബസിയിൽ രജിസ്റ്റർ ചെയ്തവർ നവംബർ 18ന് താഴെപറയുന്ന ഫോർമാറ്റിൽ അവരുടെ പി.ഒ.എ/പി.സി.സി/ഒറിജിനൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുള്ള അപേക്ഷ 33059647 നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം. …
സ്വന്തം ലേഖകൻ: ഗൾഫ് സഹകരണകൗൺസിലിന്റെ ടൂറിസം മന്ത്രിമാരുടെ അഞ്ചാംവാർഷികയോഗത്തിൽ 2021-ലെ ഗൾഫ് ടൂറിസം കാപിറ്റലായി റാസൽഖൈമയെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാംവർഷമാണ് റാസൽഖൈമ ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെടുന്നത്. സുസ്ഥിര വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലാണ് റാസൽഖൈമ ഈ സ്ഥാനത്തിന് അർഹത നേടിയത്. ടൂറിസം മേഖലയിലെ ഗൾഫ് സംയോജനത്തെക്കുറിച്ചും വെർച്വൽ മീറ്റിങ് ചർച്ചചെയ്തു. ലോകോത്തര ആകർഷണങ്ങളുള്ള ഏറ്റവും വൈവിധ്യമാർന്ന എമിറേറ്റുകളിലൊന്നായാണ് റാസൽഖൈമയെ …
സ്വന്തം ലേഖകൻ: “സ്കോട്ടിഷ് ഡെവല്യൂഷൻ” വൻ ദുരന്തമാണെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രസ്താവന വൻ വിവാദത്തിലേക്ക്. ജോൺസൺ സ്കോട്ട്ലൻഡിന്റെ അധികാര വിഭജനത്തെ അപലപിച്ചതായി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ടോണി ബ്ലെയറിന്റെ ഏറ്റവും വലിയ തെറ്റായിരുന്നു സ്കോട്ട്‌ലൻഡിന് കൂടുതൽ അധികാരങ്ങൾ കൈമാറിയ “സ്കോട്ടിഷ് ഡെവല്യൂഷൻ” എന്നായിരുന്നു ജോൺസൺ പറഞ്ഞത്. ഇത് നല്ല ആശയമാണെന്ന് ടോണി …
സ്വന്തം ലേഖകൻ: കൊവിഡ്- 19 രണ്ടാം വ്യാപനം തുടരുന്ന ഇറ്റലിയിൽ ഇനിയുള്ള ഏഴു മുതൽ 10 വരെ ദിവസങ്ങൾ ഏറെ നിർണായകമാണെന്ന് ആരോഗ്യ മന്ത്രി റൊബെർതോ സ്പെറൻസ അഭിപ്രായപ്പെട്ടു. വൈറസ് വ്യാപനത്തിന്റെ സ്ഥിരത ഇപ്പോഴും സജീവമായി നിലനിൽക്കുന്നുവെന്നാണ് സർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക കമ്മിറ്റിയുടെ നിലപാട്. എങ്കിലും രാജ്യത്തിന്റെ ഏറ്റവും പുതിയ കൊവിഡ് പ്രതിരോധ നടപടികൾ ഫലം ചെയ്യുന്നുവെന്ന് …
സ്വന്തം ലേഖകൻ: യു.എസ് തെരഞ്ഞെടുപ്പ് ഫലം പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇനിയും അംഗീകരിക്കാൻ തയാറായില്ലെങ്കിൽ കോവിഡ് ബാധിച്ച് കൂടുതൽ പേർ മരിച്ചുവീഴുമെന്ന് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ. യു.എസ് കോൺഗ്രസിനോട് കോവിഡ് നിർമാർജനത്തിന് പുതിയ ദുരിതാശ്വാസ നിയമനിർമാണം സാധ്യമാക്കാനും സമ്പദ്വ്യവസ്ഥയെ രക്ഷപ്പെടുത്തിയെടുക്കാനും ബിസിനസുകാരോടും തൊഴിലാളി നേതാക്കളോടും ഒരുമിച്ച് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപ് അധികാരം …
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്‌കൂളുകളിൽ ഒരുമാസത്തെ ശൈത്യകാല അവധിക്ക് ഡിസംബർ ആദ്യവാരം തുടക്കമാകും. അവധിക്ക് ശേഷം 2021 ജനുവരി മൂന്നിനാണ് സ്‌കൂളുകൾ തുറക്കുന്നത്. എംഇഎസ് ഇന്ത്യൻ സ്‌കൂളിൽ ഡിസംബർ ഒന്നു മുതൽ ജനുവരി രണ്ടു വരെയാണ് ശൈത്യകാല അവധി. മറ്റ് ഇന്ത്യൻ സ്‌കൂളുകളിലും ഡിസംബർ ആദ്യ വാരം അവധി തുടങ്ങും. മുൻ വർഷങ്ങളിൽ 10 ദിവസമായിരുന്ന …
സ്വന്തം ലേഖകൻ: സ്വതന്ത്രമായി ബിസിനസ് ചെയ്യാൻ 48 മേഖലകളിൽ അബുദാബിയിൽ വിദേശികൾക്കു ഫ്രീലാൻസ് ലൈസൻസ് നൽകുന്നതു മൂലം എമിറേറ്റിന്റെ ബിസിനസ്, നിക്ഷേപ വളർച്ചയ്ക്കു ആക്കം കൂടുമെന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം (എഡിഡിഇഡി) അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽകരീം അൽ ബലൂഷി. കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കാനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക, സേവന മേഖലകളിൽ …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ വിദേശ തൊഴിലാളിക്ക് സ്പോൺസർഷിപ് മാറ്റാൻ എട്ടു നിബന്ധനകൾ പാലിക്കണം. നവംബർ ആദ്യം സൌദി മാനവശേഷി മന്ത്രാലയം പ്രഖ്യാപിച്ച സുപ്രധാന തൊഴിൽ പരിഷ്കരണ പദ്ധതിയുടെ വിശദാംശങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്. നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു തൊഴിൽ സ്ഥാപനത്തിലേക്ക് മാറുന്നതിനാണ് എട്ടു വ്യവസ്ഥകൾ മന്ത്രാലയം നിശ്ചയിച്ചത്. ഇതോടൊപ്പം പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ മാറൽ …
സ്വന്തം ലേഖകൻ: യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് സമാനമായ ഇളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടി. മാര്‍ച്ച് ഒന്നിന് മുമ്പ് വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ സമയമാണ് ഈ വര്‍ഷം അവസാനം വരെ നീട്ടിയത്. ഇളവ് ഇന്ന് തീരാനിരിക്കെയാണ് പുതിയ തീരുമാനം. മെയ് 18 നാണ് ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 18 വരെയായിരുന്നു …