1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2015

സ്വന്തം ലേഖകന്‍: ഇന്ത്യ വിസ നിഷേധിച്ചു, പാക് എഴുത്തുകാരി സ്‌കൈപ്പിലൂടെ പുസ്തകം പ്രകാശനം ചെയ്തു. പാക് എഴുത്തുകാരുടെ പുസ്തകം ഇന്ത്യയില്‍ പ്രകാശനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ശിവസേനയും മറ്റും ശക്തമായ നിലപാടെടുക്കുന്ന സാഹചര്യത്തിലാണ് പാക് എഴുത്തികാരി കന്‍സ ജാവേദ് സ്‌കൈപ്പ് ഉപയോഗിച്ച് പുസ്ത്കം പ്രകാശിപ്പിച്ചത്.

കന്‍സ ജാവേദിന്റെ ‘ആഷസ് വൈന്‍ ആന്റ് ഡസ്റ്റ്’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്യേണ്ടിയിരുന്നത്. കുമവോണ്‍ സാഹിത്യോത്സവത്തില്‍വെച്ച് തന്റെ പുസ്തകം പ്രകാശനം ചെയ്യാനാണ് ജാവേദ് തീരുമാനിച്ചിരുന്നത്.

എന്നാല്‍, ജാവേദിനു ഇന്ത്യയിലേക്ക് വരാനുള്ള വിസ അനുവദിച്ചില്ല. തുടര്‍ന്ന്, ജാവേദ് തന്റെ നോവല്‍ സ്‌കൈപ്പിലൂടെ പ്രകാശനം ചെയ്യുകയായിരുന്നു. പ്രായം കുറഞ്ഞ യുവ എഴുത്തുകാരിയാണ് കന്‍സ ജാവേദ്. 23 വയസ്സുകാരിയായ ജാവേദിന്റെ നോവല്‍ ടബര്‍ ജോണ്‍സ് സൗത്ത് ഏഷ്യന്റെ പുരസ്‌കാരത്തിനു അര്‍ഹത നേടിയതായിരുന്നു.

ഉത്തരാഖണ്ഡിലാണ് കുമവോണ്‍ സാഹിത്യോത്സവം നടക്കുന്നത്. തന്റെ വിസ നിഷേധിച്ച ഇന്ത്യയുടെ നടപടി വേദനാജനകമാണെന്ന് കന്‍സ ജാവേദ് പറയുന്നു. തന്നെ അപമാനിക്കുന്നതിനു തുല്യമാണിതെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.