സ്വന്തം ലേഖകൻ: മഹാമാരിക്കാലത്ത് മലയാളി പ്രവാസി സമൂഹത്തെ വേദനയിലാഴ്ത്തി മുങ്ങി മരിച്ച പിതാവിന്റെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോയി. എംബാമിങ് സെന്ററിൽ മരിച്ചവരുടെ മുഖം ഒരു നോക്കു കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും ഇസ്മായിലിന്റെ സഹപ്രവർത്തകരുമടക്കം ഒട്ടേറെ പേരെത്തിയിരുന്നു. സായാഹന്ം ചെലവഴിക്കാൻ ഷാർജ–അജ്മാൻ അതിർത്തിയിലെ പുതുതായി തുറന്ന അൽ ഹീറ ബീച്ചിൽ ചെന്ന കോഴിക്കോട് ബാലുശ്ശേരി ഇയ്യാട് …
സ്വന്തം ലേഖകൻ: ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിക്കാൻ സജ്ജമാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി. വാക്സിനെത്തിയാൽ വിമാന സർവിസ് ആരംഭിക്കാമെന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതിനാവശ്യമായ എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ മന്ത്രിസഭക്ക് മുന്നിൽവെച്ച പുതിയ നിർദേശത്തിൽ പറയുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഒാപറേഷനൽ, …
സ്വന്തം ലേഖകൻ: ഇറാെൻറ ആണവ, പ്രതിരോധ ശാസ്ത്രജ്ഞനായിരുന്ന മുഹ്സിൻ ഫഖ്രിസാദെയുടെ കൊലക്ക് പിറകിൽ ഇസ്രായേലിെൻറ കൂലിപ്പടയാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ആരോപിച്ചു. ഫഖ്രിസാദെയുടെ കൊലപാതകംകൊണ്ട് തങ്ങളുടെ ആണവ പദ്ധതികൾ താഴോട്ട് പോകില്ല. അദ്ദേഹത്തിെൻറ രക്തസാക്ഷ്യത്തിന് ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും റൂഹാനി പറഞ്ഞു. കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി …
സ്വന്തം ലേഖകൻ: പൊലീസിന്റെ ചിത്രങ്ങള്‍ പകർത്തുന്നതും പങ്കിടുന്നതും നിയന്ത്രിക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു. പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിലെ തെരുവിലിറങ്ങിയത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് ”ശാരീരികമോ മാനസികമോ’ ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകും. …
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ അനുമതി ലഭിച്ചവരിൽ സാധുവായ പാസ്പോർട്ട് കൈവശമില്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്ന് മസ്കത്ത് ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. ബി.എൽ.എസ് ഒാഫിസുകളിലാണ് അപേക്ഷ നൽകേണ്ടത്. പൊതുമാപ്പിൽ മടങ്ങുന്നവരുടെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എമർജൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫീസ്, കമ്യൂണിറ്റി വെൽഫെയർ ചാർജുകൾ, ബി.എൽ.എസ് …
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞും യുഎഇയിൽ തങ്ങുന്നവരെയും അനധികൃതമായി രാജ്യത്തു തുടരുന്നവരെയും ജോലിക്കെടുക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് വ്യാപക ബോധവൽക്കരണത്തിന് ജിഡിആർഎഫ്എ (ദ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) പ്രചാരണവും ആരംഭിച്ചു. ഇങ്ങനെ അനധികൃത താമസക്കാരെ ജോലിക്കെടുത്താൽ കുറഞ്ഞത് 50,000 മുതൽ ഒരുലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്നും അധികൃതർ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നിന്ന് പന്നിയിറച്ചി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ തായ്വാന് പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യ പ്രതിപക്ഷമായ കുമിംഗ്താങ് (കെ.എം.ടി) പാര്‍ട്ടി അംഗങ്ങള്‍ സഭാനടപടികള്‍ തടസപ്പെടുത്തി. പന്നിയുടെ കുടല്‍മാലയും മറ്റും പ്രതിപക്ഷം ഭരണകക്ഷി അംഗങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയായി. അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാമെന്ന് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ പരാജയം താന്‍ അംഗീകരിക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. വിചിത്രമായ കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ട്രംപ് കോടതിയെ സമീപിക്കാന്‍ പോലും മുതിര്‍ന്നിരുന്നു. …
സ്വന്തം ലേഖകൻ: പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗനെതിരെ 2016 ല്‍ നടന്ന അട്ടിമറിശ്രമത്തില്‍ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി. ഇരട്ടജീവപര്യന്തമാണ് ഭൂരിഭാഗം പേര്‍ക്കും കോടതി വിധിച്ചത്. അട്ടിമറി ശ്രമത്തിനായുള്ള ഗൂഢാലോചനയിലുള്‍പ്പെട്ട 337 പൈലറ്റുമാര്‍ക്കും കോടതി ജീവപര്യന്തം വിധിച്ചിട്ടുണ്ട്. 2016 ജൂലൈ 15നാണ് അങ്കാറയിലെ എയര്‍ബേസിനടുത്ത് സര്‍ക്കാരിനെതിരെയുള്ള അട്ടിമറി ശ്രമങ്ങള്‍ നടന്നത്. പ്രതിഷേധത്തിനായെത്തിയ 500 …
സ്വന്തം ലേഖകൻ: ഹ്രസ്വസന്ദർശനത്തിനായി യുഎഇയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. രാഷ്ട്രീയ, നിക്ഷേപ, സാമ്പത്തിക മേഖലകളിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. കൊവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ മാറ്റങ്ങളും നടപടികളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും …