1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2020

സ്വന്തം ലേഖകൻ: പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗനെതിരെ 2016 ല്‍ നടന്ന അട്ടിമറിശ്രമത്തില്‍ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി. ഇരട്ടജീവപര്യന്തമാണ് ഭൂരിഭാഗം പേര്‍ക്കും കോടതി വിധിച്ചത്. അട്ടിമറി ശ്രമത്തിനായുള്ള ഗൂഢാലോചനയിലുള്‍പ്പെട്ട 337 പൈലറ്റുമാര്‍ക്കും കോടതി ജീവപര്യന്തം വിധിച്ചിട്ടുണ്ട്.

2016 ജൂലൈ 15നാണ് അങ്കാറയിലെ എയര്‍ബേസിനടുത്ത് സര്‍ക്കാരിനെതിരെയുള്ള അട്ടിമറി ശ്രമങ്ങള്‍ നടന്നത്. പ്രതിഷേധത്തിനായെത്തിയ 500 ലധികം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

നൂറുകണക്കിനാളുകളാണ് തെരുവുകളില്‍ പ്രതിഷേധവുമായെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ അനുകൂല സ്ഥാപനങ്ങള്‍ ഈ ശ്രമം അടിച്ചമര്‍ത്തിയിരുന്നു. പ്രതിഷേധത്തിനിടെ 250 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇവരില്‍ ഭൂരിഭാഗവും പൊലീസുദ്യോഗസ്ഥരും സാധാരണക്കാരുമായിരുന്നു. ഒരു കാലത്ത് എര്‍ദോഗന്‍ പക്ഷത്തായിരുന്ന അമേരിക്കന്‍ വംശജനായ മുസ്ലിം മതപ്രഭാഷകനായ ഫത്തുല്ല ഗെലനെയാണ് അട്ടിമറി ശ്രമത്തിന് ഉത്തരവിട്ടതായി ആരോപിക്കപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.