1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി. കൊറോണ പ്രതിരോധ വാക്‌സിന്‍ രാജ്യത്തെ മുഴുവന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പ്രഖ്യാപിച്ചു.

വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഓപ്പന്‍ ഫോറം പരിപാടിയില്‍ സംബന്ധിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. ഷേയ്ഖ് സബാഹ്.

അതേസമയം കൊറോണ പ്രതിരോധ വാക്സിന്‍ എടുക്കുന്നതിനായി ആരെയും നിര്‍ബന്ധിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്‍ ഈ മാസം പകുതിയോടെ കുവൈത്തില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.

രാജ്യത്തെ പത്ത് ലക്ഷത്തോളം പേര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ രണ്ടു ദശ ലക്ഷം വാക്‌സിനുകള്‍ എത്തിക്കാനാണു ഔഷധ നിര്‍മ്മാണ കമ്പനിയുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുള്ളത്. അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തില്‍ കൊറോണ രോഗികള്‍ കുറഞ്ഞു വരുന്നതായിട്ടാണ് കണക്കുകൾ കാണിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.