സ്വന്തം ലേഖകൻ: ഓറിഗണിൽ കാട്ടുതീയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ 71 കാരിയും 13 കാരൻ കൊച്ചു മകനും വെന്തു മരിച്ചു. ഓറിഗണിലെ മാരിയോൺ കൗണ്ടിയിലാണു ദാരുണ സംഭവം. കൂടെ കാറിൽ ഉണ്ടായിരുന്നവർ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടുതീയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ കാറിനു തീ പിടിച്ചാണ് മരണം സംഭവിച്ചത്. ആഞ്ചല 71 കാരിയായ അമ്മയെയും …
സ്വന്തം ലേഖകൻ: കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്ചയാണ് കരാർ സംബന്ധിച്ച് അന്തിമ ധാരണയായത്. വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബർ 13ന് ചെന്നൈയിൽനിന്ന് ഒരു സർവീസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സർവീസ് മുതലായിരിക്കും കരാർ ഔദ്യോഗികമായി പ്രാബല്യത്തിലാകുക എന്നാണ് …
സ്വന്തം ലേഖകൻ: യുഎഇയുടെ പാത പിന്തുടർന്ന്, ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ ബഹ്റൈനും തീരുമാനിച്ചു. യുഎസ് മധ്യസ്ഥതയിലാണു കരാർ. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരുമായി ഫോണിൽ സംസാരിച്ചശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ …
സ്വന്തം ലേഖകൻ: പൊതുഗതാഗത സംവിധാനം വൈകാതെ പുനരാരംഭിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയിൽ പ്രതീക്ഷയോടെ പ്രവാസികൾ. കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിലാണ് മസ്കത്തിലും മറ്റു ഗവർണറേറ്റുകളിലും പൊതുഗതാഗത സംവിധാനം പുനരാരംഭിക്കുന്ന വിഷയം ടെക്നിക്കൽ സംഘം പരിശോധിച്ചുവരുകയാണെന്നും വൈകാതെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നുമുള്ള കാര്യം ആരോഗ്യ മന്ത്രി അറിയിച്ചത്. രൂക്ഷമായ കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 19 …
സ്വന്തം ലേഖകൻ: ജര്‍മ്മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ജര്‍മ്മന്‍-പോളണ്ട് അതിര്‍ത്തിക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. യൂറോപ്പിലെ ഏറ്റവും വലിയ പന്നി മാംസ ഉത്പാദകരാണ് ജര്‍മ്മനി. പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ടണ്‍ പന്നി മാംസമാണ് ജര്‍മ്മനി ഉത്പാദിപ്പിക്കുന്നത്. ”നിര്‍ഭാഗ്യവശാല്‍ ചത്ത പന്നിയില്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം …
സ്വന്തം ലേഖകൻ: ഖത്തറിനെതിരെ സൌദി അറേബ്യയും സഖ്യരാജ്യങ്ങളും മൂന്ന് വര്‍ഷമായി തുടരുന്ന കര,വ്യോമ ഉപരോധത്തിന് ആഴ്ച്ചകള്‍ക്കുള്ളില്‍ പരിഹാരമായേക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിലെ മിഡിലീസ്റ്റ് നയതന്ത്ര വിഭാഗം ഉന്നത ഉദ്യോഗസ്ഥന്‍ ഡേവിഡ് ഷെന്‍കറെ ഉദ്ധരിച്ച് റോയിട്ടേഴ്സും അല്‍ജസീറയും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൌദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള മധ്യസ്ഥ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് തടയുന്നതിന് ചൈനയില്‍ നിന്നും അനധികൃതമായി ഉത്തര കൊറിയയിലേക്ക് എത്തുന്നവരെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവ് ഉത്തര കൊറിയ ഇറക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ മേഖലയിലെ അമേരിക്കന്‍ കമാന്‍ഡോ ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്താകമാനം പടര്‍ന്നുപിടിച്ച കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു കേസു പോലും ഉത്തര കൊറിയയില്‍ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിമാന സർവിസ് പുനരാംഭിക്കുന്ന തീയതി തീരുമാനിക്കൽ കൊവിഡ് സ്ഥിതിഗതി വിലയിരുത്തി മാത്രമാണെന്ന് സൌദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ അഭിപ്രായപ്പെട്ടു. രോഗവ്യാപനത്തിെൻറ ഗതിവിഗതിയും ഇതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും നിരന്തരമായി നിരീക്ഷിച്ചും വിലയിരുത്തിയുമാണ് ഒരു തീരുമാനത്തിലെത്തുകയെന്നും അൽഅഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിൽ ശമനമുണ്ടാകുന്നുണ്ടോ എന്ന് നിരന്തര …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറ് സെപ്റ്റംബർ 14ന് തുടങ്ങുമെന്ന് ലേബർ മാർക്കറ്റ് അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെൻറ് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് വീട്ടു ജോലിക്കാരുടെ റിക്രൂട്ട്മെൻറ് നിർത്തിവെച്ചത്. വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറിെൻറ കാര്യത്തിൽ …
സ്വന്തം ലേഖകൻ: തുടർച്ചയായ നാലാം ദിവസവും കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം രണ്ടായിരത്തിനു മുകളിൽ എത്തിയതോടെ ഇംഗ്ലണ്ട് രണ്ടാം ലോക്ക്ഡൌണിന് തൊട്ടരികെ. . രാജ്യത്തെയാകെ, ശരാശരി മരണനിരക്ക് പ്രതിദിനം പത്തിൽ താഴെയാണെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ആശങ്ക പരത്തുകയാണ്. ഇന്നലെ ബ്രിട്ടനിലാകെ കൊവിഡ് മൂലം മരിച്ചത് എട്ടുപേരാണ്. എന്നാൽ പുതുതായി രോഗികളായത് 2,659 പേരും. …