സ്വന്തം ലേഖകൻ: അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന ജർമൻ പൊതുതിരഞ്ഞെടുപ്പിൽ ചാൻസലർ അംഗല മെർക്കലിന്റെ പിൻഗാമിയാകാൻ രണ്ട് പ്രമുഖ മുഖ്യമന്ത്രിമാർ അങ്കം കുറിച്ചതായി റിപ്പോർട്ട്. നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാന മുഖ്യമന്ത്രി അർമിൻ ലാഷ്റ്റും (59) ബയേൺ മുഖ്യമന്ത്രി മാർക്കസ് സോഡറും (53) മാണ് രംഗത്ത്. മുഖ്യമന്ത്രിമാർ എന്ന് നിലയിൽ ഇരുവരും നടത്തുന്ന പ്രകടനങ്ങളാണ് ജനം ഇപ്പോൾ …
സ്വന്തം ലേഖകൻ: ഐപിഎല്ലിനെ വരവേൽക്കാൻ സുസജ്ജമായിരിക്കുകയാണ് യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളും. ഗാലറിയിലേക്ക് കാണികൾ എത്തില്ലെങ്കിലും സ്റ്റേഡിയത്തിെൻറ എല്ലാ മേഖലകളിലും കാണികളെ വരവേൽക്കാൻ എന്ന രീതിയിൽ തന്നെയാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. വെളിച്ചം വിതറിനിൽക്കുന്ന അബൂദബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയം, ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം എന്നിവയുടെ ചിത്രങ്ങൾ ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷാ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. …
സ്വന്തം ലേഖകൻ: രാജ്യാന്തര സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ സൌദിയിൽ കുടുങ്ങിയ വിദേശികളുടെ തിരിച്ചുപോക്ക് വർധിച്ചു. വീസ കാലാവധി കഴിഞ്ഞും മറ്റും സൌദിയിൽ തങ്ങുന്നവർക്കും നിയമവിധേയമായി തിരിച്ചുപോകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൌദിയിലേക്കു വരുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇവർക്ക് കൊവിഡ് മാനദണ്ഡമനുസരിച്ച് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 3 ദിവസം ക്വാറന്റീനിൽ കഴിയുകയും …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. ദിവസേന പത്തിൽ താഴെയായിരുന്ന മരണനിരക്കും ഉയർന്നത് ആശങ്ക കൂട്ടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3,105 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതോടെ രാജ്യ വ്യാപകമായുള്ള ടെസ്റ്റിംങും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. …
സ്വന്തം ലേഖകൻ: കൊവിഡ് മാനദണ്ഡങ്ങൾ കടുപ്പിച്ച് യുഎഇ. മാസ്ക് ധരിക്കാത്തവരെ കണ്ടെത്താനുള്ള പരിശോധന വ്യാപകമാക്കിയതോടെ മലയാളികളടക്കം നിരവധി ആളുകൾക്ക് 3000 ദിർഹം വീതം (60,000 രൂപ) പിഴ കിട്ടി. മാസ്ക് ധരിക്കാതെ ജോലി ചെയ്യുകയും പൊതു സ്ഥലത്ത് എത്തുകയും ചെയ്തതിനാണ് പിഴ. വ്യക്തിയുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ മാസ്ക് ധരിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് പൊലീസ് പറഞ്ഞു. …
സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സൌദി അറേബ്യയുടെ അതിര്‍ത്തികളെല്ലാം തുറന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് അതിര്‍ത്തികള്‍ തുറന്നത്. കര അതിര്‍ത്തികളില്‍ കൂടുതല്‍ തിരക്കനുഭവപ്പെട്ടു. ഇവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാനായത്. ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരായിരുന്നു കൂടുതലും. റീ എന്‍ട്രിയിലുളള മറ്റു രാജ്യങ്ങളിലെ പൗരന്മാരും കര അതിര്‍ത്തി വഴി സൌദിയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിസിആര്‍ …
സ്വന്തം ലേഖകൻ: പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശ മാറ്റി മറിക്കുന്ന സുപ്രധാന സമാധാന ഉടമ്പടി ഇസ്രയേല്‍ യുഎഇ ബഹ്റൈൻ രാജ്യങ്ങളുമായി ഒപ്പുവെച്ചു. അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ വച്ചാണ് കരാര്‍ ഒപ്പുവെച്ചത്. പ്രത്യേക ക്ഷണിതാക്കളായ 700 വിശിഷ്ടവ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. യുഎഇ വിദേശകാര്യമന്ത്രി അബ്ദുല്ല ബിന്‍ സയിദ് അൽ നഹ്യാനും …
സ്വന്തം ലേഖകൻ: ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ നിന്ന് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയി. കശ്മീർ തങ്ങളുടെ ഭാഗമാക്കി ചിത്രീകരിക്കുന്ന മാപ്പ് പാകിസ്താൻ പ്രദർശിപ്പിച്ചതിനെത്തുടർന്നാണ് ഇന്ത്യ യോഗം ബഹിഷ്കരിച്ചത്. ഷാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ നിന്നാണ് ഇന്ത്യയുടെ അജിത് ഡോവൽ ഇറങ്ങിപ്പോയത്. യോഗത്തിൽ തെറ്റിദ്ധാരണ പരത്തുന്ന മാപ്പ് പ്രദർശിപ്പിക്കാൻ …
സ്വന്തം ലേഖകൻ: മുഖ്യ ക്യാബിനറ്റ് സെക്രട്ടറിയും മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വിശ്വസ്തനുമായ യോഷിഹിതെ സുഗ ജപ്പാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. യോഷിഹിതെ സുഗയെ പാര്‍ട്ടിത്തലവനായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍.ഡി.പി.)തിങ്കളാഴ്ച തെരഞ്ഞെടുത്തിരുന്നു. പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ തന്നെ ബുധനാഴ്ച നടന്ന വേട്ടെടുപ്പിൽ സുഗയുടെ ജയം സുനിശ്ചിതമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ രാജി …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷം: ബർമിംഗ്ഹാമിൽ കൂടുതൽ നിയന്ത്രണങ്ങൾ. വെസ്റ്റ് മിഡ്‌ലാന്റിലെ സാൻഡ്‌വെല്ലിനും സോളിഹളിനും പുതിയ നിയന്ത്രണങ്ങൾ ബാധകമാകും. ഇംഗ്ലണ്ടിൽ ആറിലധികം ആളുകളുടെ സാമൂഹിക കൂടിച്ചേരലുകൾ നിയമ വിരുദ്ധമാക്കിയ റൂൾ ഓഫ് സിക്സ് പ്രാബല്യത്തിലായതിന് തൊട്ടുപിന്നാലെയാണ് ബർമിംഗ്‌ഹാമും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നത്. ബർമിംഗ്ഹാം, സാൻഡ്‌വെൽ, സോളിഹൾ എന്നിവിടങ്ങളിൽ ഒരു സപ്പോർട്ട് ബബിൾ ഒഴികെ വീടിനകത്തോ …