സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒടുവിൽ കൊവിഡിന്റെ രണ്ടാംവരവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ തുറന്നു സമ്മതിച്ചു. രാജ്യത്തെങ്ങും കൊവിഡിന്റെ രണ്ടാംവരവ് ദൃശ്യമാണെന്നും എന്നാൽ ഇതിന്റെ പേരിൽ നേരത്തെ ചെയ്തപോലുള്ള സമ്പൂർണ ലോക്ക്ഡൌണിലേക്കു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗ നിയന്ത്രണത്തിനായി കൂടുതൽ കഡശനമായ സോഷ്യൽ ഡിസ്റ്റൻസിംങ് നടപടികൾ സ്വീകരിക്കും. ദേശീയതലത്തിൽ ലോക്ക്ഡൗൺ ഒഴിവാക്കാനായി മൂന്നു ശ്രേണിയിലുള്ള …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവർക്കും പോകുന്നവർക്കും യാത്രാ രേഖകായി ഡിജിറ്റൽ സിവിൽ ഐഡി ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ. കുവൈത്ത് മൊബൈൽ ആപ്പ് വഴിയുള്ള ഡിജിറ്റൽ ഐഡി ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വ്യക്തമാക്കി. ടൂറിസം, ട്രാവൽ ഓഫിസുകളിലും ഐഡി അംഗീകരിക്കും. ഇതു സംബന്ധിച്ച് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി, വിദേശ മന്ത്രാലയം, …
സ്വന്തം ലേഖകൻ: യുഎസിൽ ചൈനീസ് മൊബൈൽ ആപ്പുകളായ ടിക്‌ടോക്കിനും വീ ചാറ്റിനും ഏർപ്പെടുത്തിയ നിരോധനം നാളെ മുതൽ പ്രാബല്യത്തിലാകും. ഇവയുടെ ഡൗൺലോഡിങ് യുഎസിൽ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യക്തി വിവരങ്ങൾ ആപ്പുകൾ ചൈനയ്ക്കു കൈമാറിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 8നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. വിലക്ക് …
സ്വന്തം ലേഖകൻ: വീടുകളിലെ ഒത്തുചേരൽ 10 പേരിൽ പരിമിതപ്പെടുത്തി യുഎഇ. കൊവിഡ് സുരക്ഷാ മാനദണ്ഡം കർശനമാക്കിയതോടെ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരിൽ കൂടാൻ പാടില്ലെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. ചെറിയ ഒത്തുചേരൽ അനുവദിച്ചിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമേ പാടുള്ളൂ. ഒത്തുചേരുന്നവരെല്ലാം 24 മണിക്കൂർ മുൻപ് കൊവിഡ് പരിശോധന …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിയതിന് പിന്നാലെ പുതിയ പ്രകോപനവുമായി നേപ്പാള്‍. പുതുക്കിയ ഭൂപടം പുതുതായി അച്ചടിക്കുന്ന കറന്‍സികളിലും പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ പ്രദേശങ്ങളിലെ അവകാശവാദം ഉറപ്പിക്കാനുള്ള നേപ്പാളിന്റെ പുതിയ നീക്കം. പുതിയ അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ എല്ലാം അച്ചടിച്ച് വന്നിരിക്കുന്നത് പുതുക്കിയ ഭൂപടമാണ്. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലും ഈ ഭൂപടം …
സ്വന്തം ലേഖകൻ: ആഗോളതലത്തിൽ കൊവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂർ. 57,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോഴും 27 മരണം മാത്രമാണ് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തത്. ആഗോളതലത്തിൽ കൊവിഡ് മരണനിരക്ക് മൂന്നു ശതമാനമായിരിക്കേ, സിംഗപ്പൂരിൻെറ മരണനിരക്ക് വെറും 0.05 ശതമാനവും. ണ്ടുമാസത്തിലേറെയായി ഒരു കൊവിഡ് മരണം പോലും സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകൻ: ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയന്‍ സംസ്ഥാനമായ കാഡുന. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും കഴിയുന്ന നിയമത്തിൽ കാഡുന ഗവർണർ ഒപ്പുവെച്ചു. കുട്ടികൾക്ക് നേരെയുള്ല ലൈംഗിക അതിക്രമം തടയാൻ വലിയ തോതിലുള്ള നിയമനിര്മാണം വേണ്ടിവരുമെന്ന് ഗവർണർ നസീർ അഹമദ് അൽ റുവാഫി …
സ്വന്തം ലേഖകൻ: വിദേശ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ സൌദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പരിഷ്കരിച്ചു. 7 വയസ്സിനു മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധം. 48 മണിക്കൂറിനകം എടുത്ത കൊവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മാത്രമേ യാത്രാനുമതി നൽകൂ. 3 ദിവസത്തെ ക്വാറന്റീൻ പാലിക്കണം. തതമൻ, തവക്കൽനാ ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. സൌദിയിലെ ക്വാറന്റീൻ നിയമം …
സ്വന്തം ലേഖകൻ: ബർമിംഗ്‌ഹാമിന് പിന്നാലെ ന്യൂകാസിൽ, സണ്ടർലാൻഡ്, കൗണ്ടി ഡർഹാം എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ ലോക്ക്ഡൌണിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ. കൊവിഡ് വ്യാപനം രൂക്ഷമായി തുടർന്നാൽ വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഏകദേശം 20 ദശലക്ഷം ആളുകൾ പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടി വരുമെന്നാണ് സൂചന. വീടുകളിൽ പുറത്ത് നിന്നുള്ള ആളുകൾ ഒത്തുചേരുന്നതിന് നിയന്ത്രണമുണ്ടാകും. പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവ നേരത്തെ അടയ്ക്കാനുള്ള നിർദേശവും …
സ്വന്തം ലേഖകൻ: യു.എ.ഇയും ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച സമാധാന കരാറിെൻറ ഉള്ളടക്കം പുറത്തുവിട്ടു. ‘അബ്രഹാം ഉടമ്പടി’ എന്നു പേരിട്ട കരാറിൽ പശ്ചിമേഷ്യയുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നു പറയുന്നു.തീവ്രവാദത്തിനെതിരെ പോരാടുന്നതിനായി പശ്ചിമേഷ്യക്കായി പ്രത്യേക നയം രൂപവത്കരിക്കും. ഇക്കാര്യത്തിൽ യു.എസുമായി ചേർന്ന് പ്രവർത്തിക്കും. തീവ്രവാദത്തിനും പൊതുശത്രുക്കൾക്കുമെതിരെ പ്രതിരോധിക്കുന്നതിന് സഹകരിക്കും. ഇരു രാജ്യങ്ങളിലും എംബസികൾ സ്ഥാപിക്കും. ആരോഗ്യം, വ്യോമയാനം, പരിസ്ഥിതി, ഊർജം …