സ്വന്തം ലേഖകൻ: നാട്ടിലേക്ക് തിരിക്കുന്നവർക്ക് 150 ദിർഹമിന് കോവിഡ് പരിശോധനയുമായി എയർ ഇന്ത്യ എക്സ്പ്രസ്.എൻ.എം.സി ഹെൽത്ത്കെയറുമായി സഹകരിച്ച് അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽ ഖൈമ എമിറേറ്റുകളിലാണ് സേവനം ഏർപ്പെടുത്തിയിരിക്കുന്നത്.അബൂദബിയിൽ 12 കേന്ദ്രങ്ങളും ദുബൈയിൽ നാല് കേന്ദ്രങ്ങളും ഷാർജയിൽ എട്ടിടത്തും പരിശോധന സൗകര്യമുണ്ട്. അജ്മാൻ, റാസൽ ഖൈമ എന്നിവിടങ്ങളിൽ രണ്ട് കേന്ദ്രങ്ങളാണുള്ളത്. എൻ.എം.സി മെഡിക്കൽ സെൻററുകളിലാണ് …
സ്വന്തം ലേഖകൻ: സൗദി ഭക്ഷ്യമേഖലയിലെ സ്വദേശിവത്കരണത്തിന് ഫുഡ് ആൻഡ് മിൽക് പോളിടെക്നിക്കും അരാസ്കോ കമ്പനിയും സഹകരണ കരാർ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയിലെ തൊഴിലുകളിൽ സ്വദേശി യുവാക്കൾക്ക് പരിശീലനം നൽകൽ, തൊഴിലിനോടൊപ്പം പരിശീലനം, ഭക്ഷ്യോൽപാദന രംഗത്തെ അറിവ് സമ്പാദനം എന്നിവയാണ് കരാറിെൻറ ഭാഗമായി നടപ്പാക്കുക. പോളിടെക്നിക്കിനെ പ്രതിനിധാനം ചെയ്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹീം ബിൻ സഊദ് അൽഅഖീലിയും അരാസ്കോയെ …
സ്വന്തം ലേഖകൻ: യുഎഇയിൽ കൊവിഡ് പ്രതിസന്ധി മൂലം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച പല കമ്പനികളും അവ പുനഃസ്ഥാപിച്ചു തുടങ്ങിയതായി റിപ്പോർട്ട്. 10% – 30% വരെയാണ് പല കമ്പനികളും കുറച്ചിരുന്നത്. അപൂർവം ചില കമ്പനികൾ 50%. കൊവിഡ് നിയന്ത്രണ വിധേയമാവുകയും ബിസിനസിൽ ചലനമുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഴുവൻ ശമ്പളവും നൽകാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ചില കമ്പനികൾ …
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കുറിച്ചുള്ള വിവാദപുസ്തകം പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റ സ്വഭാവത്തിനു മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ടെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി കരുതുന്നു. അതിനെ മറികടക്കാന്‍ എതിരാളി ജോ ബൈഡനെ വംശീയവാദിയായി ചിത്രീകരിക്കുമ്പോഴാണ് ട്രംപ് സൈനികരെ അവഹേളിച്ച പ്രശ്‌നം ഉയരുന്നത്. ഇത്തരത്തില്‍ ട്രംപിന്റെ സ്വഭാവത്തിലുണ്ടായ മൂല്യച്യൂതി ഈ തിരഞ്ഞെടുപ്പിലെ വലിയൊരു വിഷയമാവുമെന്നു ഉറപ്പായി. കൊവിഡ് 19, സാമ്പത്തിക പ്രതിസന്ധി …
സ്വന്തം ലേഖകൻ: റീഎൻട്രി വിസയിൽ സൌദി അറേബ്യയില്‍ നിന്നും പുറത്തുപോയവരുടെ ഇഖാമ കാലാവധി ഒരു മാസം കൂടി നീട്ടി സൌദി പാസ്പോർട്ട് വിഭാഗം (ജവാസത്ത്). ഇൗ മാസം റീഎൻട്രി വിസയുടെ കാലാവധി കഴിയുന്നവരുടെ ഇഖാമയാണ് ഒരുമാസം കൂടി പുതുക്കുന്നതെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. സെപ്റ്റംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമ …
സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ കൊവിഡ് വാക്സിന് അനുമതി നൽകിയ റഷ്യ ഇപ്പോൾ വാക്സിൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സിെൻറ പ്രദേശിക വിതരണം ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ തലസ്ഥാന നഗരിയിലെ ഭൂരിഭാഗം ജനങ്ങൾക്കും ഏതാനും മാസങ്ങൾക്കകം തന്നെ വാക്സിനേഷൻ പൂർത്തിയാകുമെന്ന് മോസ്കോ മേയർ പറഞ്ഞു. സ്പുട്നിക്-5 എന്ന പേരിൽ ഗമലേയ നാഷണൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിമാനമിറങ്ങുന്ന പലരും റാൻഡം പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇറങ്ങുന്ന ഓരോ വിമാനത്തിലെയും 10% യാത്രക്കാരെ റാൻഡം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവരിൽ പലരും കൊവിഡ് പോസിറ്റീവ് ആകുന്നതായാണ് അനുഭവമെന്നും ആരോഗ്യമന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. പുറപ്പെടുന്ന രാജ്യത്ത് നിന്ന് പിസിആർ പരിശോധന നടത്തിയ ശേഷമാകണം കുവൈത്തിലേക്കുള്ള …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ആറാം ഘട്ടത്തിൽ സൌദിയിൽ നിന്നും കേരളത്തിലേക്കടക്കം ഒമ്പത് വിമാനങ്ങൾ കൂടി അധികമായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 19 സർവീസുകൾക്ക് പുറമെയാണിത്. സെപ്തംബർ 15 വരെയുള്ള ഷെഡ്യൂളിൽ പുതുതായി കേരളത്തിലേക്ക് മൂന്ന് സർവിസുകൾ കൂടിയാണ് അധികമായി വന്നിരിക്കുന്നത്. ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്നുമാണ് കേരളത്തിലേക്ക് അധികമായി പ്രഖ്യാപിച്ച …
സ്വന്തം ലേഖകൻ: കാത്തിരിപ്പിനൊടുവിൽ ഒമാനിൽനിന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നു.ഒക്ടോബർ ഒന്നുമുതൽ അന്താരാഷ്ട്ര സർവിസുകൾക്കായി രാജ്യത്തെ വിമാനത്താവളങ്ങൾ തുറക്കാൻ കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. ഒക്ടോബർ 1ന് വിമാനത്താവളങ്ങൾ തുറക്കുമെങ്കിലും ലക്ഷ്യസ്ഥാനങ്ങളിലെ ആരോഗ്യ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ ബ്രിട്ടന്റെ ആവശ്യങ്ങൾ പുനർവിചിന്തനം ചെയ്തില്ലെങ്കിൽ അഞ്ച് ആഴ്ചയ്ക്കുള്ളിൽ വ്യാപാര ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ബോറിസ് ജോൺസൺ ബ്രസ്സൽസിന് മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രസ്സൽസിൽ ഒരു പ്രധാന ഉച്ചകോടി നടത്താനിരിക്കെ ഒക്ടോബർ 15 ന് അപ്പുറം വ്യാപാര ചർച്ചകൾ തുടരാൻ അനുവദിക്കുന്നതിൽ അർത്ഥമില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. …