1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാബൂളില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം; 40 പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഉയരാന്‍ സാധ്യത
കാബൂളില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം; 40 പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഉയരാന്‍ സാധ്യത
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. വിവാഹ സല്‍ക്കാരം നടക്കുന്ന ഹാളിലായിരുന്നു സ്‌ഫോടനം. പ്രാദേശിക സമയം രാത്രി 10.40നായിരുന്നു സ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിരവധി ആളുകളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിയ മുസ്‌ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. വിവാഹ സല്‍ക്കാരമായതിനാല്‍ തന്നെ നിരവധി ആളുകളാണ് ഹാളിന് ചുറ്റുമുണ്ടായിരുന്നത്. …
പ്രധാനമന്ത്രി മോദി ഭൂട്ടാനില്‍; ഊഷ്മള സ്വീകരണം
പ്രധാനമന്ത്രി മോദി ഭൂട്ടാനില്‍; ഊഷ്മള സ്വീകരണം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്ര മോദി ഭൂട്ടാനിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുക. നരേന്ദ്ര മോദിയുടെ രണ്ടാം ഭൂട്ടാന്‍ സന്ദര്‍ശനമാണിത്. രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ഭൂട്ടാനിലേക്ക് പോകുന്നത്. നേരത്തെ 2014 ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ശേഷം നരേന്ദ്ര മോദി …
കാഷ്മീരിലെ നിയന്ത്രണ ങ്ങളില്‍ ഇളവ്: അഞ്ചു ജില്ലകളിലെ 2ജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു
കാഷ്മീരിലെ നിയന്ത്രണ ങ്ങളില്‍ ഇളവ്: അഞ്ചു ജില്ലകളിലെ 2ജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു
സ്വന്തം ലേഖകന്‍: ജമ്മു റീജിയണിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങള്‍ക്ക് ശേഷം 2 ജി കണക്ടിവിറ്റി പുനഃസ്ഥാപിച്ചത്. കശ്മീര്‍ താഴ്‌വരയിലെ 17 എക്‌സ്‌ചേഞ്ചുകളിലെ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കശ്മീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ തുടരും. ജമ്മു കശ്മീരിന് …
ആരാധകനെ പ്രതിഷേധക്കാ രനെന്ന് തെറ്റിദ്ധരിച്ച് അധിക്ഷേപിച്ചു; ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ട്രംപ്
ആരാധകനെ പ്രതിഷേധക്കാ രനെന്ന് തെറ്റിദ്ധരിച്ച് അധിക്ഷേപിച്ചു; ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ആരാധകനെ പ്രതിഷേധക്കാരനെന്ന് തെറ്റിദ്ധരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് അമളി പറ്റി. പൊതു പരിപാടിക്കിടെ പ്രതിഷേധക്കാരനെന്ന് തെറ്റിദ്ധരിച്ച ട്രംപ് ഇയാളെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് തന്റെ അനുകൂലിയാണെന്ന് മനസ്സിലാക്കിയ പ്രസിഡന്റ് ഫോണില്‍ വിളിച്ച് ഖേദമറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പെരുമാറ്റം പലതവണ വിവാദമായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരബദ്ധം സംഭവിക്കുന്നത് ഇതാദ്യമാണ്. സ്ഥലം …
പൂര്‍ണ്ണ നഗ്‌നയായി സാറ ടെയ്‌ലറുടെ വിക്കറ്റ് കീപ്പിങ്; സദാചാര കുരു പൊട്ടിയവര്‍ കാര്യം അറിഞ്ഞപ്പോള്‍ കൈയ്യടിച്ചു
പൂര്‍ണ്ണ നഗ്‌നയായി സാറ ടെയ്‌ലറുടെ വിക്കറ്റ് കീപ്പിങ്; സദാചാര കുരു പൊട്ടിയവര്‍ കാര്യം അറിഞ്ഞപ്പോള്‍ കൈയ്യടിച്ചു
സ്വന്തം ലേഖകന്‍: വിക്കറ്റ് കീപ്പിങ് മികവു കൊണ്ടും ബാറ്റിങ് മികവു കൊണ്ടും ആരാധകരുടെ കൈയ്യടി നേടിയിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലര്‍. ദീര്‍ഘനാളായി ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന സാറ ഇപ്പോള്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകാണ്. ഡിപ്രഷനിലൂടെ കടന്നു പോകുന്നതിനാല്‍ താരം തന്നെ ഓസ്‌ട്രേലിയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു ഇതിന് ശേഷം …
‘ഭാവിയില്‍ എന്തും സംഭവിക്കാം,’ ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യന്‍ നയം മാറിയേക്കാമെന്ന് രാജ്‌നാഥ് സിങ്, പാക്കിസ്ഥാന് മുന്നറിയിപ്പ്
‘ഭാവിയില്‍ എന്തും സംഭവിക്കാം,’ ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യന്‍ നയം മാറിയേക്കാമെന്ന് രാജ്‌നാഥ് സിങ്, പാക്കിസ്ഥാന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആണവായുധ നയം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നിലവില്‍ ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍, ഇതില്‍ മാറ്റം വന്നേക്കാം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാവിയില്‍ നയത്തിന് മാറ്റം വന്നേക്കാമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാന മുന്നറിയിപ്പ് നല്‍കിയാണ് രാജ്‌നാഥ് സിങ് ഈ പ്രതികരണം നടത്തിയത്. ഇന്ത്യയുടെ …
അത്യപൂര്‍വ നീക്കവുമായി യു.എന്‍ സുരക്ഷാ കൗണ്‍സില്‍; ചൈനയുടെ ആവശ്യപ്രകാരം കശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി ചര്‍ച്ച നടത്തുന്നു
അത്യപൂര്‍വ നീക്കവുമായി യു.എന്‍ സുരക്ഷാ കൗണ്‍സില്‍; ചൈനയുടെ ആവശ്യപ്രകാരം കശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി ചര്‍ച്ച നടത്തുന്നു
സ്വന്തം ലേഖകന്‍: കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ റദ്ദാക്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകുന്നു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 7.30 ന് യു.എന്‍ ആസ്ഥാനത്ത് അടച്ചിട്ട മുറിയിലാണ് യോഗം ചേരുക. 1965നു ശേഷം ഇതാദ്യമായാണ് …
ഗ്രീന്‍ലാന്‍ഡിനെ യുഎസിന്റെ ഭാഗമാക്കാന്‍ ട്രംപ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്; എന്നാല്‍ ഇത് ട്രംപിന്റെ വ്യാമോഹം മാത്രമാണെന്ന് വിമര്‍ശകര്‍
ഗ്രീന്‍ലാന്‍ഡിനെ യുഎസിന്റെ ഭാഗമാക്കാന്‍ ട്രംപ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്; എന്നാല്‍ ഇത് ട്രംപിന്റെ വ്യാമോഹം മാത്രമാണെന്ന് വിമര്‍ശകര്‍
സ്വന്തം ലേഖകന്‍: ഗ്രീന്‍ലാന്‍ഡിനെ അമേരിക്കന്‍ ഐക്യനാടുകളുടെ ഭാഗമാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. ഭൂരിഭാഗവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട, ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യതകളെ കുറിച്ച് ട്രംപ് വിദഗ്ധരോട് അഭിപ്രായം ചോദിച്ചതായാണ് വിവരം. ഡെന്‍മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലാന്‍ഡ് ഒരു സ്വതന്ത്രരാഷ്ട്രമായാണ് നിലകൊള്ളുന്നത്. എന്നാല്‍ ഗ്രീന്‍ലാന്‍ഡിനെ യുഎസിനൊപ്പം കൂട്ടിച്ചേര്‍ക്കുമെന്നുള്ള വാര്‍ത്തയെ കുറിച്ച് …
യു.എ.ഇ പൗരന്‍മാര്‍ക്ക് അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കാന്‍ ഇന്ത്യ
യു.എ.ഇ പൗരന്‍മാര്‍ക്ക് അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കാന്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: സ്വദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ ഇനി അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭ്യമാക്കും. വിസക്ക് അപേക്ഷിക്കുന്നവരുടെ വിരലടയാള പരിശോധനക്കായി അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലും, ദുബൈയിലെ കോണ്‍സുലേറ്റിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ പൗരന്‍മാര്‍ക്ക് അഞ്ചുവര്‍ഷത്തെ ടൂറിസ്റ്റ് വിസയും, ബിസിനസ് വിസയുമാണ് ലഭ്യമാക്കുക. ഈ കാലയളവില്‍ …
പറന്നു വന്ന പക്ഷി വില്ലനായി; 233 യാത്രക്കാരുമായി പാടത്ത് വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്; റഷ്യന്‍ പൈലറ്റ് വീരനായകനെന്ന് സോഷ്യല്‍ മീഡിയ
പറന്നു വന്ന പക്ഷി വില്ലനായി; 233 യാത്രക്കാരുമായി പാടത്ത് വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്; റഷ്യന്‍ പൈലറ്റ് വീരനായകനെന്ന് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: 233 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ എയര്‍ബസ് വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് സുരക്ഷിതമയി ഇടിച്ചിറക്കി. മോസ്‌കോയുടെ തെക്ക്കിഴക്കന്‍ പാടത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയത്. അപകടഘട്ടത്തിലും മനസാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റിന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ്. മോസ്‌കോയില്‍ നിന്ന് …