1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2015


വിംബിള്‍ഡണിന്റെ ആവേശമേറിയ കലാശപ്പോരില്‍ മുഗുരുസയെ മുട്ടുകുത്തിച്ച് അമേരിക്കക്കാരി സെറീന വില്യംസ് കിരീടം നേടി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീന തന്റെ എതിരാളിയായ സെര്‍ബിയക്കാരിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4,6-4.

ഇന്നത്തെ ജയത്തോടെ സെറീനയുടെ ഷെല്‍ഫില്‍ സൂക്ഷിക്കാന്‍ ആറാമതൊരു വിംബിള്‍ഡണ്‍ കിരീടം കൂടി കിട്ടി. 21ാമത് ഗ്രാന്‍ഡ് സ്ലാം കിരീടം നേട്ടം കൂടിയായിരുന്നു സെറീനയ്ക്കിത്. ഒരെണ്ണം കൂടി സ്വന്തമാക്കിയാല്‍ സെറീന സ്‌റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്‍ഡ്സ്ലാം കിരീടം എന്ന റെക്കോര്‍ഡിനൊപ്പമെത്തും. വരാനിരിക്കുന്ന യുഎസ് ഓപ്പണ്‍ സെറീനയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

മുഗുരുസയ്‌ക്കെതിരേ മികച്ച പോരാട്ടമാണ് സെറീന പുറത്തെടുത്തത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ മുഗുരുസ തയാറായിരുന്നില്ല. സെറീനയ്ക്ക് ആധിപത്യം പ്രവചിച്ച ഫൈനലില്‍ താനും മോശക്കാരിയല്ലെന്ന് തെളിയിക്കാന്‍ മുഗുരുസയ്ക്കായി. കളിയിലുടനീളം ഇരുതാരങ്ങളും നിരന്തരം സ്മാഷുകളും റിട്ടേണുകളുമായി കളം നിറഞ്ഞാണ് കളിച്ചത്. പരിചയക്കുറവ് മാത്രമാണ് മുഗുരുസക്ക് തടസമായിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.