1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2015

 

കാലിഫോര്‍ണിയയിലെ ഡോണറ്റ് ഷോപ്പില്‍ കാമുകനൊപ്പം കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡ്. ആദ്യം ട്വിറ്ററിലൂടെയും പിന്നീട് യൂട്യൂബ് വീഡിയോയിലൂടെയുമാണ് അരിയാന ആരാധകരോടും തന്നെ സ്‌നേഹിക്കുന്നവരോടും മാപ്പ് അപേക്ഷ നടത്തിയത്.

അരിയാനയും കാമുകനും ചേര്‍ന്ന് ഡോണറ്റ് ഷോപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഡോണറ്റുകളില്‍ നക്കുന്നതിന്റെ വീഡിയോ ലോകവ്യാപകമായി പ്രചരിപ്പിരുന്നു. ടിഎംസിയാണ് സിസിടിവി ക്യാമറയില്‍നിന്ന് ലഭിച്ച ഈ വീഡിയോ പുറത്തുവിട്ടത്. ഇത് അരിയാനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു.

തനിക്ക് അമേരിക്ക ഇഷ്ടമല്ലെന്നും വെറുപ്പാണെന്നും അരിയാന സംഭാഷണത്തിനിടെ പറയുന്നതായും സിസിടിവി ദ്യശ്യത്തിലുണ്ട്. ഇത് അമേരിക്കന്‍ സ്‌നേഹികളായ ആളുകള്‍ക്കിടയില്‍ വലിയ പ്രശ്‌നമായിരുന്നു. ഇതിനെല്ലാം പ്രതിവിധിയായിട്ടാണ് ഇപ്പോള്‍ താരം മാപ്പ് അപേക്ഷ നടത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.