സ്വന്തം ലേഖകൻ: കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന മിക്ക സ്ഥാപനങ്ങളും തുറന്നുകൊണ്ട് ദുബായ് പതുക്കെ സാധാരണ ജീവിതത്തിലേക്ക്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, കായിക അക്കാദമികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. സാമൂഹിക അകലം പോലെയുള്ള ശുചിത്വ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികള്‍, 60 …
സ്വന്തം ലേഖകൻ: ലോകത്തെ പ്രതിദിന കോവിഡ് മരണങ്ങളില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ ഒന്നാമതെത്തി. ചൊവ്വാഴ്ച്ച മാത്രം 1,039 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 24,512 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ബൊല്‍സനാരോയുടെ ഔദ്യോഗിക വസതി ബഹിഷ്‌കരിക്കാന്‍ …
സ്വന്തം ലേഖകൻ: കൊറോണ ഭീതിയില്‍ നിന്ന് രക്ഷ നേടുകയാണ് ജപ്പാന്‍. ഇത് ജപ്പാന്‍ മോഡലിന്റെ വിജയമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ. രാജ്യത്ത് ഏഴ് ആഴ്ചയായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ലോക്ക്ഡൌൺ ജപ്പാന്‍ പരീക്ഷിച്ചിരുന്നില്ല. എന്നിട്ടും ജപ്പാന്‍ കൊറോണയെ മറികടക്കുകയാണ്. വരും ദിവസങ്ങളില്‍ ജപ്പാന്‍ വിപണി വീണ്ടും …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ മടക്കി കൊണ്ടുവരുന്ന വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ കുവൈത്തില്‍നിന്നും 13 വിമാനങ്ങള്‍ ഇന്ത്യയിലേക്ക്. ഇതില്‍ ആറ് എണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങള്‍ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച്ച രാവിലെ 11.30ന് കുവൈത്തില്‍ നിന്നും തിരുവന്തപുരത്തേക്ക് പുറപ്പെടും. ഇന്ത്യന്‍ സമയം ഏഴ് മണിക്ക് തിരുവനതപുരത്തേക്കെത്തും. മേയ് 29ന് കോഴിക്കോട്ടേക്കുള്ള …
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6387 പേര്‍ക്ക് കൂടി കൊവിഡ്. 170 പേരാണ് ഇന്നലെ മാത്രം ഇന്ത്യയില്‍ മരണപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 154,181 ആയി. മരണസംഖ്യ 4,373 ആയി ഉയരുകയും ചെയ്തു. ഇന്നലെയാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 64,425 പേര്‍ക്ക് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്. 10 പേർ രോഗമുക്തരായി. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. തമിഴ്നാട്ടിൽ നിന്ന് വന്നത് 5 …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ മാർക്കറ്റ് ഹാളുകൾക്കും ഓപ്പൺ മാർക്കറ്റുകൾക്കും കാർ ഷോറൂമുകൾക്കും ജൂൺ ഒന്നുമുതൽ തുറന്നു പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ജൂൺ 15 മുതൽ അത്യാവശ്യമല്ലാത്ത മറ്റ് റീട്ടെയിൽ സ്ഥാപനങ്ങളും തുറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഫുഡ് ആൻഡ് റീട്ടെയിൽ വ്യാപാരമേഖലയിൽ സോഷ്യൽ ഡിസ്റ്റൻസിങ്ങിനായി പാലിക്കേണ്ട പുതിയ നിബന്ധനകൾ സർക്കാർ ഇന്നലെ പുറത്തിറക്കി. ഈ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിന് സൗദിയിലെ ഇന്ത്യൻ എംബസി കൂടുതൽ വിമാനങ്ങളുടെ പട്ടിക പുറത്തിറക്കി. കേരളത്തിലേക്ക് മൂന്നു വിമാനങ്ങളാണ് ഈ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മേയ് 29 നും 30 നും ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും മേയ് 31 ന് റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് വിമാനം. സൗദിയിൽ നിന്നുള്ള ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിനുള്ള വന്ദേ ഭാരത് …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവു വരുത്താന്‍ സൗദി അറേബ്യ. മെയ് 28 മുതലാണ് സൗദിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. മൂന്ന് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. ജൂണ്‍ 21 മുതല്‍ തുടങ്ങുന്ന മൂന്നാം ഘട്ടത്തോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാകും. എന്നാല്‍ മക്കയിലും മദീനയിലും ഉള്ള …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. ആകെ കേസുകളുടെ എണ്ണം 147,144 ഉം മരണസംഖ്യ 4,197 ഉം ആയി. അതേസമയം 60,706 പേർ അസുഖത്തിൽ നിന്ന് മുക്തി നേടി. മഹാരാഷ്ട്ര അടക്കം ഏഴ് സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ കുതിച്ചുയരുകയാണ്. രോഗം ഭേദമാകുന്നവരുടെ അതേ നിരക്കിൽ പുതിയ കേസുകളും റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയായി. ഉത്തർപ്രദേശിൽ ഇതുവരെ …