സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചു. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ദില്ലി പഞ്ചാബ് ഒന്ന് വീതം. സമ്പർക്കം ഒന്ന്. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗം …
സ്വന്തം ലേഖകൻ: രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ എം.പി.വീരേന്ദ്രകുമാർ(84) അന്തരിച്ചു. മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമാണ്. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ഭൗതിക ശരീരം വയനാട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം വൈകിട്ട്. ജനതാദൾ(എസ്), സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്), ജനതാദൾ(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. ലോക് താന്ത്രിക് ജനതാദൾ …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതര്‍ 58 ലക്ഷവും കടന്ന് മുന്നോട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,822,571 കൊവിഡ് രോഗികളാണ് ലോകത്തുള്ളത്. മരണം 358,126 ആയി. 2,522,999 പേരാണ് രോഗമുക്തി നേടിയത്. അമേരിക്ക തന്നെയാണ് മരണ നിരക്കിലും കൊവിഡ് രോഗികളുടെ എണ്ണത്തിലും മുന്നിൽ. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീലും റഷ്യയുമാണ് തൊട്ടുപിന്നിൽ. കൊവിഡ് …
സ്വന്തം ലേഖകൻ: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്ക കത്തുന്നു. പൊലീസിന്‍റെ വംശീയ കൊലപാതകത്തിന് ശേഷം അലയടിച്ച പ്രതിഷേധം വന്‍തോതിലുള്ള അക്രമസംഭവങ്ങളിലേക്കാണ് നീങ്ങുന്നത്. മിനിയോപ്പൊളിസ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം …
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ദുബൈയിൽ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി എടയല വീട്ടിൽ നസിമുദ്ധീനാണ് (71) മരിച്ചത്. ഏപ്രിൽ 28 മുതൽ ദുബൈ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 47 വർഷമായി അബൂദബിയിലുള്ള ഇദ്ദേഹം റാപ്കോ കമ്പനിയുടെ ജനറൽ മാനേജരാണ്. തിരുവനന്തപുരം മുട്ടട സ്വദേശി ഷാർജയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഷാർജ …
സ്വന്തം ലേഖകൻ: റൂപര്‍ട്ട് മര്‍ഡോകിന് കീഴിലുള്ള ന്യൂസ് കോര്‍പ് ഓസ്ട്രേലിയ 112 പത്രങ്ങളുടെ അച്ചടി നിര്‍ത്തുന്നു. കോവിഡില്‍ പരസ്യ വരുമാനം കുറഞ്ഞതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പത്രങ്ങളുടെ അച്ചടി നിര്‍ത്തുന്നത്. ഓസ്ട്രേലിയിലെ നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതോടെ ജോലി നഷ്ടമാകുമെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു. അച്ചടി നിര്‍ത്തുന്ന 112 പത്രങ്ങളില്‍ 36 പത്രങ്ങള്‍ …
സ്വന്തം ലേഖകൻ: കൊറോണയ്ക്കു മുന്നില്‍ എല്ലാ കണക്കുകളും വഴിമാറിയ ആഘാതത്തിലാണ് അമേരിക്ക. രണ്ടാം കൊവിഡ് തരംഗത്തിന്റെ സൂചനകളുണര്‍ത്തി മരണസംഖ്യ ഒരു ലക്ഷം പിന്നിട്ടു. ഇതോടെ കോവിഡ് ബാധിച്ച് ഒരു ലക്ഷത്തിലേറെ പേര്‍ മരിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി അമേരിക്ക. കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷമാവുകയും ചെയ്തു. ഇപ്പോഴും ലോക്ഡൗണ്‍ ഒഴിവാക്കാനായി സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ക്കു മേല്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 6,500 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 194 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 190 ലധികം ആളുകൾ മരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുൻപ് മെയ് ആറിന് 195 പേർ മരിച്ചതാണ് ഉയർന്ന സംഖ്യ. ആശുപത്രി സൗകര്യങ്ങളുടെ …
സ്വന്തം ലേഖകൻ: ഇന്ന് കേരളത്തിൽ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തിൽ വച്ച് കൊവിഡ് ബാധ മൂലം മരിച്ചു. പടരുകയാണ് ആശങ്ക. 31 പേർ വിദേശത്ത് നിന്നും 48 പേർ മറ്റ് …
സ്വന്തം ലേഖകൻ: വാരാന്ത്യത്തിനു ശേഷവും മരണനിരക്ക് നൂറിനടുത്ത് പിടിച്ചു നിർത്താനായതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. രാജ്യത്ത് ഇന്നലെ 134 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . വടക്കൻ അയർലൻഡിൽ നിന്ന് ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. രണ്ടു മാസത്തിനിടെ ആദ്യമായാണ് സംഖ്യകൾ ഇത്രയും കുറയുന്നത്. രാജ്യത്തെ ആകെ മരണസംഖ്യ 37,048 ആയി. എന്നാൽ ഇതിനേക്കാൾ പതിനായിരം …