1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“കൊലപാതകികൾക്ക് മാപ്പ് നൽകാൻ ആർക്കാണ് അവകാശം?” ഖഷോഗിയുടെ പ്രതിശ്രുത വധു
“കൊലപാതകികൾക്ക് മാപ്പ് നൽകാൻ ആർക്കാണ് അവകാശം?” ഖഷോഗിയുടെ പ്രതിശ്രുത വധു
സ്വന്തം ലേഖകൻ: കൊലപാതകികള്‍ക്ക് മാപ്പ് നല്‍കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുത വധു. പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് ഖഷോഗിയുടെ മകന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തുര്‍ക്കിക്കാരിയായ പ്രതിശ്രുത വധുവിന്റെ പ്രതികരണം. “അദ്ദേഹത്തിന്റെ ഹീനമായ കൊലപാതകത്തിന് പരിധികളില്ല. കൊലയാളികള്‍ക്ക് മാപ്പ് നല്‍കാന്‍ ആര്‍ക്കും അവകാശമില്ല. അദ്ദേഹത്തിന് നീതി ലഭിക്കുന്നത് വരെ ഞാനും മറ്റുള്ളവരും …
107 യാത്രക്കാരുമായി പാക് വിമാനം ജനവാസ കേന്ദ്രത്തിൽ തകര്‍ന്നു വീണു; അപകടം ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ്‌
107 യാത്രക്കാരുമായി പാക് വിമാനം ജനവാസ കേന്ദ്രത്തിൽ തകര്‍ന്നു വീണു; അപകടം ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ്‌
സ്വന്തം ലേഖകൻ: പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് A 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പി.കെ-8303 വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ …
2020-21 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച നെഗറ്റീവായി തുടരുമെന്ന് റിസര്‍വ് ബാങ്ക്‌
2020-21 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച നെഗറ്റീവായി തുടരുമെന്ന് റിസര്‍വ് ബാങ്ക്‌
സ്വന്തം ലേഖകൻ: കൊവിഡ് 19 മഹാമാരി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയതിനാല്‍, 2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കുറച്ചു. 2020-21 ലെ ജിഡിപി വളര്‍ച്ച, രണ്ടാം പകുതിയില്‍ നേരിയ പുരോഗതിയോടെ നെഗറ്റീവ് മേഖലയില്‍ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് …
സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്; പാലക്കാട് ഏഴു മാസം പ്രായമുള്ള കുഞ്ഞിനും രോഗം
സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്; പാലക്കാട് ഏഴു മാസം പ്രായമുള്ള കുഞ്ഞിനും രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്നെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ഇന്നലെ ഒരു മരണവുമുണ്ടായി. മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശി, 73 വയസുകാരിയായ ഖദീജ. നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ …
ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 363 കൊവിഡ് മരണം; മലയാളി ഡോക്ടർ പൂർണിമയുടെ സംസ്കാരം ഇന്ന്
ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 363 കൊവിഡ് മരണം; മലയാളി ഡോക്ടർ പൂർണിമയുടെ സംസ്കാരം ഇന്ന്
സ്വന്തം ലേഖകൻ: കോവിഡ് -19 ബാധിച്ച് 363 ആശുപത്രി മരണങ്ങൾ കൂടി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ യുകെയിൽ രേഖപ്പെടുത്തി. ഇതുവരെ ബ്രിട്ടനിലെ മരണസംഖ്യ 35,704 ആയി. എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് അതിന്റെ ആശുപത്രികളിൽ 166 പേർ മരിച്ചതായി രേഖപ്പെടുത്തി. മറ്റു മൂന്നിടങ്ങളിലുമായി 197 പേർ മരിച്ചു. കെയർ ഹോമുകളിലും കമ്മ്യൂണിറ്റിയിലെ മറ്റെവിടെയെങ്കിലും വീടുകളിലും നടന്നിട്ടുള്ള മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. …
യുഎഇയിൽ ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ഖത്തറില്‍ ഇഹ്‌തെറാസ് ആപ്പ് നിര്‍ബന്ധം
യുഎഇയിൽ ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ഖത്തറില്‍ ഇഹ്‌തെറാസ് ആപ്പ് നിര്‍ബന്ധം
സ്വന്തം ലേഖകൻ: ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം വരെ ഇളവ് അനുവദിക്കുന്ന മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ച് അബുദാബി പൊലീസ്. പിഴകള്‍ ജൂണ്‍ 22ന് മുമ്പ് അടച്ചുതീര്‍ത്താല്‍ 50 ശതമാനം ഇളവ് അനുവദിക്കുന്നതാണ് ഒന്നാമത്തെ പദ്ധതി. 35 ശതമാനം ഇളവ് അനുവദിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. നിയമലംഘനം നടന്ന് 60 ദിവസത്തിനകം പിഴ അടച്ചാല്‍ 35 ശതമാനം ഇളവ് …
ചൈന “ശല്യക്കാരൻ” തന്നെ; അതിര്‍ത്തി പ്രശ്നത്തിൽ ഇന്ത്യയുടെ പക്ഷം പിടിച്ച് അമേരിക്ക
ചൈന “ശല്യക്കാരൻ” തന്നെ; അതിര്‍ത്തി പ്രശ്നത്തിൽ ഇന്ത്യയുടെ പക്ഷം പിടിച്ച് അമേരിക്ക
സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക. ‘ശല്യപ്പെടുത്തുന്ന പെരുമാറ്റ’മാണ് ചൈനയുടേതെന്നും ദക്ഷിണ ചൈനാ കടലിലാണെങ്കിലും ഇന്ത്യന്‍ അതിര്‍ത്തിയിലാണെങ്കിലും കരുത്തു പ്രകടിപ്പിക്കാനുള്ള നീക്കം ചൈന ലോകത്തുയര്‍ത്തുന്ന ഭീഷണിയുടെ ഓര്‍മപ്പെടുത്തലാണെന്നും ദക്ഷിണ– മധ്യേഷ്യയിലെ മുതിര്‍ന്ന യുഎസ് നയതന്ത്രപ്രതിനിധി ആലിസ് വെല്‍സ് പറഞ്ഞു. കോവിഡ് കൈകാര്യം ചെയ്ത രീതിയെ ചൊല്ലി യുഎസ്-ചൈന പോര് മുറുകുന്നതിനിടെയാണ് അതിര്‍ത്തിവിഷയത്തില്‍ …
ലോകത്ത് 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികള്‍; വൈറസിന് പരിവര്‍ത്തനമെന്ന് ആശങ്ക
ലോകത്ത് 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികള്‍; വൈറസിന് പരിവര്‍ത്തനമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: ലോകത്ത് 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികള്‍. ഇത് ആദ്യമായാണ് ഒരു ദിവസം തന്നെ ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്റെ ആരോഗ്യ സമിതി റിപ്പോര്‍ട്ട് ചെയ്തു. ഒരു ലക്ഷത്തി ആറായിരത്തോളം കോവിഡ് കേസുകളാണ് ഒറ്റ ദിവസംകൊണ്ട് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലാറ്റിനമേരിക്കയില്‍ …
ബംഗാളിനെ കശക്കിയെറിഞ്ഞ് ഉംപുന്‍ ചുഴലിക്കാറ്റ്; 72 മരണം; അടിയന്തിര കേന്ദ്ര ഇടപെടലിനായി മമത
ബംഗാളിനെ കശക്കിയെറിഞ്ഞ് ഉംപുന്‍ ചുഴലിക്കാറ്റ്; 72 മരണം; അടിയന്തിര കേന്ദ്ര ഇടപെടലിനായി മമത
സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ഉംപുന്‍ വീശിയടിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്തയില്‍ 15, നോര്‍ത്ത് 24 പര്‍ഗനാസില്‍ 18, സൗത്ത് 24 പര്‍ഗനാസില്‍ 17, ഹൗറയില്‍ ഏഴ്, ഈസ്റ്റ് മിദിനപുറില്‍ ആറ്, ഹൂഗ്ലിയില്‍ രണ്ട് …
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; 3 ഹോട്ട്സ്പോട്ടുകൾ; രാജ്യത്ത് 24 മണിക്കൂറില്‍ 5000 കേസുകൾ
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; 3 ഹോട്ട്സ്പോട്ടുകൾ; രാജ്യത്ത് 24 മണിക്കൂറില്‍ 5000 കേസുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്. എട്ട് പേര്‍ക്ക് രോഗം ഭേദമായി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ …