സ്വന്തം ലേഖകൻ: സ്വീഡിഷ് രാജാവും രാജ്ഞിയും മന്ത്രിമാരും ഇന്ത്യ സന്ദർശിക്കാനിരിക്കെ ജമ്മു കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സ്വീഡൻ. കശ്മീരിനു മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റണമെന്നും പ്രശ്‌നപരിഹാര ചർച്ചകളിൽ കശ്മീരി ജനതയെക്കൂടി ഉൾപ്പെടുത്തണമെന്നുമാണ് സ്വീഡിഷ് പാർലമെന്റായ റിക്‌സ്ഡാഗിൽ വിദേശമന്ത്രി ആനി ലിൻഡെ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിംസബർ ഒന്ന് മുതൽ ആറ് വരെ നീളുന്ന ഇന്ത്യാസന്ദർശനത്തിൽ ആനി ലിൻഡെയും …
സ്വന്തം ലേഖകൻ: ഇറാഖികള്‍ ഇന്ന് സ്വന്തം ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. പൊതുജവസേവനങ്ങളിലെ സ്വജനപക്ഷപാതിത്വം, തൊഴിലില്ലായ്മ, ഇറാനികള്‍ക്ക് കൈവരുന്ന അമിത പ്രധാന്യം, അഴിമതി, വരുമാന അസമത്വം എന്നിങ്ങനെ ജീവതത്തിലെ എല്ലാ പ്രധാന കാര്യങ്ങളിലും ഇറാഖികള്‍ അസ്വസ്ഥരും അസംതൃപ്തരുമാണ്. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ഇതുവരെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ സര്‍ക്കാറിന്‍റെ കൈവിടുമെന്ന മട്ടാണ്. ബാഗ്ദാദിലെ ഒരു പ്രധാന പാലത്തിൽ പ്രതിഷേധക്കാരും പൊലീസും …
സ്വന്തം ലേഖകൻ: എല്ലാവര്‍ഷവും ക്രിസ്മസിന് അലാസ്‌കയില്‍ മഞ്ഞുകൊണ്ടു തീര്‍ത്ത ശില്‍പങ്ങളുടെ അതിമനോഹരമായ ഒരു പാര്‍ക്ക് ഒരുങ്ങാറുണ്ട്. സാന്താക്ലോസ് ഗിഫ്റ്റ് ഹൗസ് ഷോപ്പിന് അടുത്തുള്ള ഈ പാര്‍ക്ക് ഫെയര്‍ബാങ്കില്‍ നിന്ന് ഏകദേശം 22 കിലോമീറ്റര്‍ തെക്കുകിഴക്കാണ്. ക്രിസ്മസിനെക്കുറിച്ചുള്ളതാണ് ഇവിടെ നിര്‍മ്മിക്കുന്ന ഐസ് ശില്പങ്ങള്‍. എന്നാല്‍ ഐസ് വേണ്ടത്ര ലഭ്യമാകാത്തതിന്റെ പേരില്‍ ഈ വര്‍ഷം പാര്‍ക്ക് തുറക്കില്ലെന്ന് അധികൃതര്‍ …
സ്വന്തം ലേഖകൻ: വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശവുമായി ബന്ധപ്പെട്ട അമേരിക്കയുടെ പ്രസ്താവനയെ സൌദി മന്ത്രിസഭ തള്ളി. സൽമാൻ രാജാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭായോഗത്തിലാണ് അമേരിക്കയുടെ പ്രസ്താവനയെ തള്ളിയത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാൻ തുടരുന്ന നിയമ ലംഘനങ്ങളെയും മന്ത്രിസഭ അപലപിച്ചു. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശം അനധികൃതമായി കാണാനാവില്ലെന്ന അമേരിക്കയുടെ പ്രസ്താവനകളാണ് സൌദി മന്ത്രിസഭ …
സ്വന്തം ലേഖകൻ: കൊളംബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ വിദ്യാര്‍ഥികളും തൊഴിലാളികളുമടക്കം 25 ലക്ഷത്തോളം ആളുകളാണ് രാജ്യമെമ്പാടും തെരുവിലിറങ്ങി സമരം ചെയ്യുന്നത്. പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിന്റെ നേതൃത്വത്തിലുള്ള വലത്പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കൊളംബിയയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. മിനിമം വേതനം, പെന്‍ഷന്‍, നികുതി പരിഷ്കാരങ്ങള്‍, പൊതുമേഖലാ സഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയ …
സ്വന്തം ലേഖകൻ: : ഡ്രൈവറില്ലാ വാഹനങ്ങള്‍ 2021 ഓടെ ദുബായിലെ നിരത്തുകളില്‍ ഇടംപിടിക്കും. ഇതിന്റെ ഭാഗമായി മെഴ്സിഡസിന്റെ ഡ്രൈവറില്ലാ വാഹനം ദുബായ് മുതല്‍ അബുദാബി വരെ പരീക്ഷണ ഓട്ടം നടത്തി. മെഴ്സിഡസിന്റെ ആക്‌ടേഴ്‌സ് ട്രക്കാണു 140 കിലോ മീറ്റര്‍ നീണ്ട റോഡ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ചൂട് കാലാവസ്ഥ, ദൈനംദിന ട്രാഫിക് നീക്കങ്ങള്‍ തുടങ്ങിയ വെല്ലുവിളികളെ എങ്ങനെ …
സ്വന്തം ലേഖകൻ: ഹോങ്കോങ് പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യുഎസ്. നീക്കത്തിനെതിരെ ചൈന രംഗത്ത്. ഹോങ്കോങ്ങിൽ ജനാധിപത്യവാദികൾ നടത്തിവരുന്ന പ്രക്ഷോഭത്തിൽ യുഎസിനു പങ്കുണ്ടെന്ന് കാലങ്ങളായി ചൈന ഉയർത്തുന്ന ആരോപണമാണ്. ബെയ്ജിങ്ങിന്റെ ജനാധിപത്യ വ്യവസ്ഥകള്‍ക്കുമേലുള്ള കടന്നു കയറ്റമെന്നാണു യുഎസ് നടപടിയെ ചൈന വിശേഷിപ്പിച്ചതും. ട്രംപിന്റെ നടപടിയെ ശക്തമായി അപലപിച്ച ചൈന ബില്ലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു യുഎസിന് മുന്നറിയിപ്പു …
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഫുജൈറ പൊലീസ് ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഒപ്പം ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കുമെന്നും വാഹനം പിടിച്ചെടുക്കുന്നതിനുള്ള ഫൈനുകള്‍ എഴുതിത്തള്ളുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശപ്രകാരമാണ് ഫൈനുകള്‍ റദ്ദാക്കാന്‍ പൊലീസ് തീരുമാനിച്ചത്. നവംബര്‍ 30ന് …
സ്വന്തം ലേഖകൻ: തന്റെ പാർട്ടിയെ വിജയിപ്പിക്കുന്ന പക്ഷം ക്രിസ്മസിനു മുന്‍പ് പാർലമെന്റിൽ ബ്രെക്സിറ്റ് കരാർ അവതരിപ്പിക്കുമെന്നും ജനുവരിയിൽത്തന്നെ യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടനെ പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി ബോറീസ് ജോൺസൻ. ഞായറാഴ്ച അവതരിപ്പിച്ച കൺസർവേറ്റീവ് പാർട്ടി പ്രകടന പത്രികയിലാണ് ഈ വാഗ്ദാനം. ആദായനികുതി, വാറ്റ്, ദേശീയ ഇൻഷ്വറൻസിലേക്കുള്ള സംഭാവന എന്നിവ അഞ്ചുവർഷത്തേക്ക് വർധിപ്പിക്കില്ല. അന്‍പതിനായിരം …
സ്വന്തം ലേഖകൻ: സൌദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് റോയിട്ടേഴ്സ് പുറത്തു വിട്ടു. ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ വെച്ച് ആക്രമണത്തിന് മുന്നോടിയായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. യുഎസിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് പകരം സൌദിയെ ആക്രമിച്ച് പ്രകോപനത്തിന് ഇറാന്‍ പരമോന്നത നേതാവാണ് അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സെപ്തംബര്‍ 14നായിരുന്നു …