സ്വന്തം ലേഖകൻ: വിമാനത്തില്‍ ആവശ്യപ്പെട്ട സീറ്റ് കിട്ടാത്തതിന്റെ പേരില്‍ രോഗം അഭിനയിച്ച യാത്രക്കാരി, വിമാന ജീവനക്കാരെ വലച്ചു. ഒടുവില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പെന്‍സകോലയില്‍ നിന്ന് മിയാമിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷം രാവിലെ 6.26ഓടെയാണ് വിമാനം തിരികെ ഇറക്കിയതെന്ന് …
സ്വന്തം ലേഖകൻ: പുകവലിക്കുന്നത് ശീലമില്ലാത്ത ജീവനക്കാര്‍ക്ക് ജപ്പാന്‍ കമ്പനി അനുവദിച്ചിരിക്കുന്നത് ശമ്പളത്തോടുകൂടിയ അധിക അവധിയാണ്. ടോക്കിയോ ആസ്ഥാനമായ ബഹുരാഷ്ട്ര മാര്‍ക്കറ്റിങ് കമ്പനിയായ പിയാല ഇന്‍കോര്‍പറേറ്റ് ആണ് ആറ് ദിവസത്തെ അധിക അവധി അനുവദിച്ച് ജീവനക്കാരെ സന്തുഷ്ടരാക്കിയത്. കമ്പനിയിലെ പുകവലിക്കാരായ ജീവനക്കാരാണ് പുകവലി ശീലമില്ലാത്ത സഹപ്രവര്‍ത്തകര്‍ക്കായി ഈ സ്‌പെഷ്യല്‍ അവധിയ്ക്ക് വഴിയൊരുക്കിയത്. കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ബഹുനിലക്കെട്ടിടത്തിന്റെ …
സ്വന്തം ലേഖകൻ: ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട് ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ വ്യവസായി ജെഫ്രി എപ്‌സ്‌റ്റെയ്‌നുമായുള്ള വഴിവിട്ട ബന്ധം ബി.ബി.സി. അഭിമുഖത്തില്‍ തുറന്നു പറഞ്ഞതോടെ തുടങ്ങിയതാണ് ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരന്റെ കഷ്ടകാലം. ശക്തമായ ജനരോഷത്തെ തുടർന്ന് ആൻഡ്രൂവിനെ ബക്കിങ്ങാം കൊട്ടാരത്തിൽ വിളിച്ചുവരുത്തി രാജകീയ ചുമതലകളിൽ നിന്നൊഴിവാക്കിയതായി ബ്രിട്ടിഷ് രാജ്ഞി തന്നെ അറിയിക്കുകയായിരുന്നു. പ്രതിവർഷം കൊട്ടാരത്തിൽനിന്ന് ലഭിച്ചിരുന്ന 2.49 ലക്ഷം …
സ്വന്തം ലേഖകൻ: മധ്യലണ്ടനിൽ നടത്തിയ ആക്രമണത്തിൽ രണ്ടു പേരെ കുത്തിക്കൊന്ന യുവാവ് തങ്ങളുടെ പോരാളിയാണെന്ന് അവകാശപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത്. ഇന്റർനെറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അവകാശവാദം. എന്നാൽ ഇതിനുള്ള തെളിവുകളൊന്നും ഭീകര സംഘടന നൽകിയിട്ടില്ല. പൊലീസിന്റെ വെടിയേറ്റു മരിച്ച അക്രമി ഉസ്മാൻ ഖാൻ (28) ഭീകരപ്രവർത്തന കേസിൽ 2012 ൽ അറസ്റ്റിലായിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ …
സ്വന്തം ലേഖകൻ: ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച സ്വന്തം മകനെ പഠിപ്പിക്കാനായി മലയാളി ദമ്പതികള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് ഖത്തറിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ്. കലാസാംസ്കാരിക, മേഖലകളിലുള്ള പരിശീലനവും സാങ്കേതിക പരിജ്ഞാനവുമെല്ലാം നല്‍കുക വഴി മുഖ്യധാരയിലേക്ക് ഇത്തരം കുട്ടികളെ കൈ പിടിച്ചുയര്‍ത്തുകയാണ് സ്ഥാപനം ലക്ഷ്യമാക്കുന്നത്. ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച മലയാളി വിദ്യാര്‍ത്ഥി സ്റ്റെവിന്‍ …
സ്വന്തം ലേഖകൻ: ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ ഫേസ് റെക്കനിഷന്‍ ടെക്‌നോളജി ലോകമെമ്പാടും വളര്‍ച്ച നേടുകയാണ്. ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങളുടെ ഫേസ് റെക്കനിഷന്‍ കമ്പനികള്‍ വളര്‍ച്ച പ്രാപിക്കുന്നതിനിടയിലേക്കിതാ പുതിയൊരു കമ്പനി കൂടി വേരോട്ടത്തിന് മുതിരുകയാണ്. ഇസ്രഈലിന്റെ എനിവിഷന്‍ കമ്പനിയാണത്. ഒട്ടേറെ വിവാദങ്ങളിലാണ് എനിവിഷന്‍ ഇതിനകം ഉള്‍പ്പെട്ടിരിക്കുന്നത്. സോഫ്റ്റ് വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് എനിവിഷന് സാമ്പത്തിക പിന്തുണ …
സ്വന്തം ലേഖകൻ: ആഗോള വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടുന്നതിന് അന്താരാഷ്ട്ര സഹകരണമാണ് ആവശ്യമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ജി-20 അംഗ രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനം സ്വീകരിച്ച് ലോക രാഷ്ട്രങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാജാവ്. അടുത്ത വര്‍ഷം സൗദി ആദിത്യമരുളുന്ന ജി-20 ഉച്ചകോടിയിലേക്ക് ലോക നേതാക്കളെ അദ്ദേഹം സ്വാഗതം ചെയ്തു. ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം സൗദിക്ക് …
സ്വന്തം ലേഖകൻ: 25 രാജ്യങ്ങളില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈത്ത് വിലക്കേർപ്പെടുത്തി. തൊഴിലാളികൾ കുറ്റവാസന പ്രകടിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യാ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ബുർകിനഫാസോ, ജിബൂത്തി, ഗിനിയ, ഗിനിയ ബിസോ, ഐവറികോസ്റ്റ്, കെനിയ, മഡഗാസ്കർ, നൈജീരിയ, ടോഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളാണ് പുതുതായി പട്ടികയിൽ …
സ്വന്തം ലേഖകൻ: പ്രശസ്തമായ ലണ്ടൻ ബ്രിജിനു സമീപം രണ്ടു പേർ കൊല്ലപ്പെടുകയും ഒട്ടേറേ പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിനു പിന്നാലെ ബ്രിട്ടിഷ് പൊലീസ് വെടിവച്ചു കൊന്ന ഭീകരൻ ഉസ്മാൻ ഖാൻ കശ്മീരിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. 2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള അൽ ഖായിദ ഗൂഢാലോചനയിൽ അറസ്റ്റിലായ ഉസ്മാന്‍ ഖാന്റെ വിചാരണക്കിടയിൽ ബ്രിട്ടിഷ് …
സ്വന്തം ലേഖകൻ: അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാനൊരുങ്ങുകയാണ് ന്യൂയോർക്ക് സിറ്റി മുൻ മേയറും ശതകോടീശ്വരനുമായ മൈക്കൽ ബ്ലൂംെബർഗ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വന്തം പണം മുടക്കി പ്രചാരണം നടത്തിയ ഡോണൾഡ് ട്രംപിനെ നേരിടാനാണു അതേ നാണയത്തിൽ തിരിച്ചടിക്കാൻ സ്വന്തം പണപ്പെട്ടിയുമായി ഈ ഡെമോക്രാറ്റിക് പാർട്ടിക്കാരൻ വരുന്നത്. ഫെബ്രുവരി 3ന് ആരംഭിക്കുന്ന …