1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദി ദന്താരോഗ്യ മേഖലയിലും സ്വദേശിവത്കരണം; 55% തൊഴിലുകൾ നാട്ടുകാർക്ക്
സൌദി ദന്താരോഗ്യ മേഖലയിലും സ്വദേശിവത്കരണം; 55% തൊഴിലുകൾ നാട്ടുകാർക്ക്
സ്വന്തം ലേഖകൻ: സൗദി ദന്താരോഗ്യ മേഖലയിൽ 55 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. രണ്ടു തവണകളായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം മാർച്ചിൽ നിലവിൽ വരും. മൂന്നോ അതിൽ കൂടുതലോ ദന്ത ഡോക്ടർമാർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കും പുതിയ തീരുമാനം ബാധകമാവുക. തൊഴിൽ സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് സുലൈമാൻ അൽ …
പ്രവാസികളുടെ മൃതദേഹം സൌജന്യമായി നാട്ടിലെത്തിക്കും; പ്രഖ്യാപനം തട്ടിപ്പെന്ന് ആരോപണം
പ്രവാസികളുടെ മൃതദേഹം സൌജന്യമായി നാട്ടിലെത്തിക്കും; പ്രഖ്യാപനം തട്ടിപ്പെന്ന് ആരോപണം
സ്വന്തം ലേഖകൻ: : വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന നിരാലംബരായ പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുമായി നോര്‍ക്ക റൂട്സ് ധാരണാപത്രം ഒപ്പുവച്ചു. തൊഴില്‍ ഉടമയുടെയോ സ്പോണ്‍സറുടെയോ എംബസിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തിലാണു മൃതദേഹം എയര്‍ ഇന്ത്യ സൗജന്യമായി എത്തിക്കുക. ഇതുസംബന്ധിച്ച പദ്ധതി നടത്തിപ്പിനു നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ …
രാത്രിയില്‍ മരങ്ങള്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍; ട്രോൾ പ്രളയം
രാത്രിയില്‍ മരങ്ങള്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍; ട്രോൾ പ്രളയം
സ്വന്തം ലേഖകൻ: ക്രിക്കറ്റ് മൈതാനത്ത് ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായിരുന്നു മുന്‍ പാകിസ്താന്‍ പേസര്‍ ഇമ്രാന്‍ ഖാന്‍. ചാട്ടുളി പോലെയായിരുന്നു ഇമ്രാന്റെ പന്തുകള്‍. ഇപ്പോഴിതാ പ്രധാനമന്ത്രിയായ ശേഷം ശാസ്ത്രസത്യങ്ങളെ വെല്ലുവിളിക്കുകയാണ് ഇമ്രാന്‍. രാത്രിയിൽ മരങ്ങൾ ഓക്സിജൻ ഉത്പാദിപ്പിക്കുമെന്നാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ അവകാശവാദം. മിക്ക മരങ്ങളും രാത്രിയിൽ കാർബൺ ഡൈ ഓക്സൈഡ് (CO2) പുറപ്പെടുവിക്കുന്നു എന്നത് ശാസ്ത്രസത്യമാണ്. ഇതിനെയാണ് ഇമ്രാന്‍ …
ഒസാക്ക സര്‍വകലാശാലയും കേരളവും സഹകരിച്ച് പ്രവര്‍ത്തിക്കും; മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശനം തുടരുന്നു
ഒസാക്ക സര്‍വകലാശാലയും കേരളവും സഹകരിച്ച് പ്രവര്‍ത്തിക്കും; മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശനം തുടരുന്നു
സ്വന്തം ലേഖകൻ: കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സര്‍വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ. ജെന്റ കവഹാരയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്. സര്‍വകലാശാലയുടെ സ്യൂട്ട കാമ്പസിലെ …
ദുബായിൽ നിയമ ലംഘകര്‍ക്ക് രാജ്യം വിടാനുള്ള നടപടികള്‍ ഉദാരമാക്കുന്നു; ബോര്‍ഡിങ് പാസ് ഇനി ജയിലിൽ
ദുബായിൽ നിയമ ലംഘകര്‍ക്ക് രാജ്യം വിടാനുള്ള നടപടികള്‍ ഉദാരമാക്കുന്നു; ബോര്‍ഡിങ് പാസ് ഇനി ജയിലിൽ
സ്വന്തം ലേഖകൻ: ദുബായിലെ താമസ – കുടിയേറ്റ നിയമലംഘകർക്ക് യാത്രാനടപടികൾ വേഗത്തില്‍ പൂര്‍ത്തിയാക്കി രാജ്യം വിടാന്‍ എമിഗ്രേഷന്‍ വകുപ്പ് സൗകര്യമൊരുക്കുന്നു. വിമാനത്താവളത്തിലെത്തും മുൻപ് ബോർഡിങ് പാസ് ജയിലിൽ തന്നെ നല്‍കും.സംവിധാനം അടുത്ത വർഷം പ്രാബല്യത്തിൽ വരും. ലോകത്ത്‌ ആദ്യമായാണ് ഒരു താമസ കുടിയേറ്റ വകുപ്പ് റസിഡൻസി നിയമം ലംഘിച്ചു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ തടങ്കൽ കേന്ദ്രത്തിൽ …
ജർമ്മനിയിൽ യൂറോപ്പിലെ ഏറ്റവും വലിയ കവര്‍ച്ച; 7800 കോടിയുടെ ആഭരണങ്ങള്‍ നഷ്ടമായി
ജർമ്മനിയിൽ യൂറോപ്പിലെ ഏറ്റവും വലിയ കവര്‍ച്ച; 7800 കോടിയുടെ ആഭരണങ്ങള്‍ നഷ്ടമായി
സ്വന്തം ലേഖകൻ: ജര്‍മന്‍ നഗരമായ ഡ്രെസ്ഡിന്നിലെ മ്യൂസിയത്തില്‍ നിന്ന് മോഷ്ടാക്കള്‍ അപഹരിച്ചത് വിലമതിക്കാവാവാത്ത സമ്പത്ത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ ചരിത്രത്തിലെ ‘ഏറ്റവും വലിയ കവര്‍ച്ച’ എന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്ര പ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് കൊട്ടാരത്തില്‍(ഇപ്പോള്‍ മ്യൂസിയം) നിന്നാണ് അതിവിദഗ്ധമായി കവര്‍ച്ച നടത്തിയത്. …
സൌദി നിരത്തുകളിൽ ചീറിപ്പായാൻ സ്ത്രീകൾ; ഡ്രൈവിംഗ് ലൈസൻസ് നേടിയത് 2,000 പേർ
സൌദി നിരത്തുകളിൽ ചീറിപ്പായാൻ സ്ത്രീകൾ; ഡ്രൈവിംഗ് ലൈസൻസ് നേടിയത് 2,000 പേർ
സ്വന്തം ലേഖകൻ: അൽഖസീം പ്രവിശ്യയിൽ 2,000 വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ഖസീം യൂനിവേഴ്സിറ്റിയിൽ ഡ്രൈവിങ് സ്കൂൾ തുടങ്ങി ആറുമാസത്തിനുള്ളിലാണിത്. പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയാണ് ഇത്രയും സ്ത്രീകൾ ലൈസൻസ് സ്വന്തമാക്കി നിരത്തിലിറങ്ങിയത്. പ്രവിശ്യയിൽ നിന്ന് വനിതാ അപേക്ഷകരുടെ ആധിക്യം മൂലം ഡ്രൈവിങ് സ്കൂളിന്റെ പ്രവൃത്തി ദിവസം അഞ്ചിൽ നിന്ന് ആറായി ഉയർത്തിയാണ് തീവ്രപരിശീലനം …
യുഎസിൽ ഇന്ത്യന്‍ വംശജയായ 19 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
യുഎസിൽ ഇന്ത്യന്‍ വംശജയായ 19 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
സ്വന്തം ലേഖകൻ: 19-കാരിയായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനിയെ ഷിക്കാഗോയില്‍ ലൈംഗികമായി അക്രമിച്ച ശേഷം കഴുത്ത് ഞെരിച്ചുകൊന്നു. ഹെദരാബാദ് സ്വദേശിനിയായ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സ് വിദ്യാര്‍ഥിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച ക്യാമ്പസിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഡൊണാള്‍ഡ് തര്‍മന്‍ എന്ന 26-കാരനെ ഷിക്കാഗോ മെട്രോ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്ക് യൂണിവേഴ്‌സിറ്റിയുമായി ബന്ധമില്ലെന്ന് …
അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരം; ബ്രിട്ടിഷ് ഹോം സെക്രട്ടറിക്ക് ഡോക്ടർമാരുടെ കത്ത്
അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരം; ബ്രിട്ടിഷ് ഹോം സെക്രട്ടറിക്ക് ഡോക്ടർമാരുടെ കത്ത്
സ്വന്തം ലേഖകൻ: യുഎസ് ഒളിപ്പിച്ച രഹസ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകൊടുത്ത വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ. ഇതു സംബന്ധിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 ഡോക്ടർമാർ ഒപ്പിട്ട കത്ത് ബ്രിട്ടിഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലിനു കൈമാറി. കത്തിന്റെ പകർപ്പ് വിക്കിലീക്ക്സും പുറത്തുവിട്ടിട്ടുണ്ട്. അസാൻജിനെ ജയിലിൽ നിന്ന് കൂടുതൽ …
എക്സിറ്റ് വിസ ലഭിച്ചിട്ടും സൌദി വിടാത്തവർക്ക് വൻ തുക പിഴ; റീഎൻട്രിയിൽ പോയി വന്നില്ലെങ്കിൽ വിലക്ക്
എക്സിറ്റ് വിസ ലഭിച്ചിട്ടും   സൌദി വിടാത്തവർക്ക് വൻ തുക പിഴ; റീഎൻട്രിയിൽ പോയി വന്നില്ലെങ്കിൽ വിലക്ക്
സ്വന്തം ലേഖകൻ: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും രാജ്യം വിട്ടില്ലെങ്കിൽ സൗദി അറേബ്യയിൽ 1000 റിയാൽ പിഴ ലഭിക്കും. രണ്ടുമാസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് നിലവിലെ നിയമം. ഈ കാലാവധി അവസാനിച്ചാൽ പിഴ അടച്ചാലെ വിസ റദ്ദാക്കാനും പുതിയ എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കാനും കഴിയൂ. ഇഖാമ (താമസരേഖ)യ്ക്ക് കാലാവധിയുണ്ടെങ്കിലേ പുതിയ എക്സിറ്റ് വിസ ലഭിക്കുകയുമുള്ളൂ. ഇഖാമയ്ക്ക് കാലാവധി …