സ്വന്തം ലേഖകന്‍: സൗദിയില്‍ സര്‍ക്കാര്‍ ചാനലില്‍ വാര്‍ത്ത വായിച്ച് ചരിത്രം സൃഷ്ടിച്ച് യുവതി; ഇത് വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയെന്ന് മാധ്യമലോകം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൗദി ടിവിയില്‍ വൈകിട്ടുള്ള ബുള്ളറ്റിനില്‍ വാര്‍ത്ത വായിച്ച വീം അല്‍ ദാഖീല്‍ ആണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. പുരുഷ അവതാരകനൊപ്പാണ് വീം അല്‍ ദാഖീല്‍ കാമറയ്ക്കു മുന്നിലെത്തിയത്. പുരുഷ അവതാരകനായ ഒമര്‍ …
സ്വന്തം ലേഖകന്‍: ട്രംപ് ഭരണകൂടത്തിനു കീഴില്‍ വംശീയവിവേചനവും സ്ത്രീകളോടുള്ള അവഗണനയും രൂക്ഷം; ഇന്ത്യന്‍ വംശജയായ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ രാജിവച്ചു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയായ ഉസ്ര സേയയാണ് പ്രതിഷേധ സൂചകമായി രാജിവച്ചത്. വെളുത്ത വര്‍ഗക്കാര്‍ക്കും അതില്‍ത്തന്നെ പുരുഷന്മാര്‍ക്കും മുന്‍ഗണന കൊടുക്കുന്ന നയത്തിനെതിരെയുള്ള പ്രതിഷേധമായാണു രാജി. ആഫ്രിക്കന്‍, ഹിസ്പാനിക് വേരുകളുള്ളവരെ ബോധപൂര്‍വം ഇകഴ്ത്തുന്ന പ്രവണത ഡോണള്‍ഡ് ട്രംപ് …
സ്വന്തം ലേഖകന്‍: പോര്‍ച്ചുഗലില്‍ ചര്‍ച്ചയായി 400 വര്‍ഷം പഴക്കമുള്ള കപ്പല്‍ അവശിഷ്ടങ്ങള്‍; കേരളത്തില്‍ നിന്ന് കുരുമുളകുമായി മടങ്ങിയ കപ്പലാകാന്‍ സാധ്യത. 400 വര്‍ഷം പഴക്കമുള്ള കപ്പല്‍ച്ചേതത്തിന്റെ അവശിഷ്ടങ്ങള്‍ പോര്‍ച്ചുഗല്‍ തീരത്ത് കണ്ടെത്തി. അന്നത്തെ കാലത്ത് ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുമായി വരുമ്പോള്‍ കടലില്‍ മുങ്ങിയതാണ് ഈ കപ്പലെന്നാണ് കരുതപ്പെടുന്നത്. ചരിത്രപരമായി ഈ ദശാബ്ദത്തിലെ കണ്ടെത്തലെന്നാണ് കപ്പല്‍ച്ചേതത്തെ പുരാവസ്തു …
സ്വന്തം ലേഖകന്‍: ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നതായി മാര്‍പാപ്പ; പീഡനത്തിന് ഇരയായ കുട്ടികളോട് മാപ്പുപറയുന്നതായി ജര്‍മന്‍ കത്തോലിക്ക സഭ. മാറ്റത്തിന് ആഹ്വാനം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നതായി മുന്നറിയിപ്പ് നല്‍കി. ഭാവി തലമുറയെ ഒപ്പം നിര്‍ത്തണമെങ്കില്‍ നിലപാടുകള്‍ മാറണം. ലൈംഗിക, സാമ്പത്തിക അപവാദങ്ങളെ അപലപിക്കാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണ്. പരാതികളോട് …
സ്വന്തം ലേഖകന്‍: ‘ഇന്ത്യ എനിക്ക് പ്രിയപ്പെട്ടത്; എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം,’ സുഷമ സ്വരാജിനോട് ട്രംപ്; കൂടിക്കാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയുടെ സമാപന പരിപാടിക്കിടെ. ഐക്യരാഷ്ട്ര സഭ ജനറല്‍ അസ്സംബ്ലിയുടെ സമാപന പരിപാടിക്കിടെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രസംഗ പീഠത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് ട്രംപിന് യു.എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ …
സ്വന്തം ലേഖകന്‍: വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചപ്പോള്‍ വഴിമുടക്കിയത് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍; പുതിയ ആരോപണവുമായി വിജയ് മല്യ. പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്ക്കാനുള്ള തന്റെ ശ്രമങ്ങളെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് തടഞ്ഞതായി സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയിലാണ് മല്യയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തിയത്. നിലവില്‍ ഇംഗ്ലണ്ടിലുള്ള വിജയ് മല്യയ്ക്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയററക്ടറേറ്റ് …
സ്വന്തം ലേഖകന്‍: മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് യമീന്റെ പതനം പൂര്‍ണം; ചരിത്ര നേട്ടവുമായി പ്രതിപക്ഷം. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുല്ല ഗയൂം യമീനെതിരെ 58.3% വോട്ടുകള്‍ നേടിയാണു വിജയത്തിലെത്തിയത്. മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) പ്രതിനിധിയാണ് സോലിഹ്. ചൈനയുടെ പിന്തുണയോടെ വിരുദ്ധ നിലപാടു സ്വീകരിച്ചുവന്ന യമീന്റെ പതനം …
സ്വന്തം ലേഖകന്‍: ബുര്‍ക്കിനാ ഫാസോയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് സ്വര്‍ണഖനി തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമം. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ നിന്ന് ഒരു ഇന്ത്യക്കാരനും, പ്രദേശവാസിയായ ഒരാളെയും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനെയുമാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മാലിയുടെയും നൈജറിന്റെയും അതിര്‍ത്തി പ്രദേശമായ ഡ്ജിബോ നഗരത്തിലെ ഇനാറ്റ സ്വര്‍ണ ഖനിയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ കൂടെ …
സ്വന്തം ലേഖകന്‍: പായ്‌വഞ്ചി അപകടത്തില്‍ പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സുരക്ഷിതനെന്ന് നാവിക സേന; ഫ്രഞ്ച് കപ്പലിലേക്ക് മാറ്റി. ഫ്രഞ്ച് കപ്പലിലെ സംഘമാണ് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത്. നാവിക സേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മേഖലയില്‍ ഇന്ത്യന്‍ നാവിക സേനയുടെ വിമാനവും എത്തിയിട്ടുണ്ട്. അഭിലാഷ് ടോമിക്ക് പ്രാഥമിക ചികിത്സ നല്‍കുകയാണ് അടിയന്തര ദൗത്യം. ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: പായ്‌വഞ്ചി യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ന് രക്ഷപ്പെടുത്താനായേക്കുമെന്ന് നാവിക സേന; രക്ഷാപ്രവര്‍ത്തനത്തിന് ഓസ്‌ട്രേലിയന്‍ സഹായവും. പായ് വഞ്ചിയിലെ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി. ഇന്ത്യന്‍ നാവികസേനയുടെ പി81 വിമാനമാണ് ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അഭിലാഷിന്റെ പായ്വഞ്ചി കണ്ടെത്തിയത്. മരുന്നും …