ഓസ്ട്രേലിയന്‍ തലസ്ഥാനത്തുള്ള മെല്‍ബണ്‍ പാലത്തില്‍നിന്ന് ഇരുപതിനായിരത്തിലേറെ വരുന്ന ലവ്ലോക്ക്സ് നീക്കം ചെയ്യാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് താഴുകള്‍ നീക്കം ചെയ്യുന്നതെന്നും കൗണ്‍സില്‍ അറിയിച്ചു.
യു.കെയില്‍ രണ്ട് രോഗികളെ ഇന്‍സുലിന്‍ കുത്തി വെച്ച് കൊന്ന കേസില്‍ മെയില്‍ നേഴ്സ് ജയിലിലേക്ക്. 2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റാരോപിതനായ വിക്റ്റോറിയ ചൗവാ എന്ന നേഴ്സ് കുറ്റക്കാരനാണെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഫാ. എഡ്വിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം പുത്തന്‍ വേലിക്കര ലൂര്‍ദ് മാതാ പള്ളി വികാരിയായിരുന്നു ഫാ. എഡ്വിന്.
ലിവര്‍പൂള്‍ നായകന് സ്റ്റീവന്‍ ജെറാര്‍ഡ് ടീമിനോട് വിടപറഞഞ്ഞു. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ലിവര്‍പൂള്‍ ടീമംഗങ്ങളും ആരാധകരും ചേര്‍ന്ന് ജെറാര്‍ഡിന് വികാരനിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. സ്വന്തം ടീമിനെ വിജയത്തേരിലേറ്റി സന്തോഷത്തെടെ വിട പറയാന്‍ അദ്ദേഹത്തിനായില്ല.
പത്രധര്‍മ്മം സത്യത്തിന്റെ പാതയില്‍ നേരായി നടത്തുന്നവരാണ് യഥാര്‍ത്ഥ പത്രധര്‍മ്മം നിറവേറ്റുന്നവരെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. സമൂഹത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും പ്രശ്നങ്ങളെ സങ്കീര്‍ണമാക്കലല്ല യഥാര്‍ത്ഥ പത്രധര്‍മ്മമെന്നും ഓസ്ട്രേലിയയില്‍ പ്രസിദ്ധീകരിക്കുന്ന ഒഐസിസി ന്യൂസിന്റെ അഞ്ചാം വാര്‍ഷിക ചടങ്ങുകള്‍ കെപിസിസി ഓഫീസില്‍ നിര്‍വഹിച്ചുകൊണ്ട് സുധീരന് പറഞ്ഞു.
അല്‍പ്പ വസ്ത്രം ധരിച്ചുള്ള പോസ്റ്റുകള്‍ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇടുന്നതിനെതിരെ നേഴ്സുമാര്‍ക്ക് താക്കീത്. നേഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ജാക്കി സ്മിത്താണ് നേഴ്സുമാരുടെ പ്രൊഫഷനെ മോശമാക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് താക്കീത് ചെയ്തിരിക്കുന്നത്.
'നിങ്ങളുടെ സഹോദരനാണ് ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത്. പിന്നെന്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തണം?' എന്ന ചോദ്യവുമായി വിദ്യാര്‍ത്ഥിനി. ഈ ചോദ്യം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ജോര്‍ജ് ബുഷിന്റെ സഹോദരന് ജെബ് ബുഷിനെ ആശ്ചര്യപ്പെടുത്തി. വിദ്യാര്‍ത്ഥിനിയായ ഇവി സെഡ്രിച്ചാണ് ഈ ചോദ്യം ചോദിച്ചത്.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന അന്‍ജെം ചൗധരിയോട് മഹാത്മാ ഗാന്ധിയെയും നെല്‍സണ്‍ മണ്ഡേലയെയും ഉപമിച്ച ബിബിസി ഹോം അഫെയ്സ് എഡിറ്റര്‍ക്കെതിരെ സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം.
സ്വന്തം ലേഖകന്‍: ലണ്ടനില്‍ മലയാളി കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവം ഗൃഹനാഥന് ഭാര്യയെയും മക്കളെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം തൂങ്ങിമരിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച നാലുപേരുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണ കാരണം സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ കോലഴി സ്വദേശി പുല്ലറക്കാട്ടില്‍ രതീഷ്, ഭാര്യ ഷിജി, ഇവരുടെ ഇരട്ടക്കുട്ടികളായ നേഹ, നിയ എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. …
പതിനാലു വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണത്തിന്മേല് പോലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയും ചെയുന്ന പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ്ശ് ഇടവക …