1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസില്‍ സിന്‍സിനാറ്റി നഗരത്തിലെ ബാങ്കില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ആന്ധ്രാ സ്വദേശി
യുഎസില്‍ സിന്‍സിനാറ്റി നഗരത്തിലെ ബാങ്കില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ആന്ധ്രാ സ്വദേശി
സ്വന്തം ലേഖകന്‍: യുഎസില്‍ സിന്‍സിനാറ്റി നഗരത്തിലെ ബാങ്കില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ആന്ധ്രാ സ്വദേശി. കഴിഞ്ഞദിവസം നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട മൂന്നു പേരില്‍ ആന്ധാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശി പൃഥിരാജ് കാന്‍ഡെപിയും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി തെലുങ്ക് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ബാങ്കില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു പൃഥിരാജ്. …
ട്രംപിനെതിരെ യുദ്ധപ്രഖ്യാപനവുമായി പേരില്ലാ ലേഖനം; ആ പേടിത്തൊണ്ടന്റെ പേരു വെളിപ്പെടുത്തണമെന്ന് പത്രത്തോട് ട്രംപ്
ട്രംപിനെതിരെ യുദ്ധപ്രഖ്യാപനവുമായി പേരില്ലാ ലേഖനം; ആ പേടിത്തൊണ്ടന്റെ പേരു വെളിപ്പെടുത്തണമെന്ന് പത്രത്തോട് ട്രംപ്
സ്വന്തം ലേഖകന്‍: ട്രംപിനെതിരെ യുദ്ധപ്രഖ്യാപനവുമായി പേരില്ലാ ലേഖനം; ആ പേടിത്തൊണ്ടന്റെ പേരു വെളിപ്പെടുത്തണമെന്ന് പത്രത്തോട് ട്രംപ്. ട്രംപ് ഭരണകൂടത്തിനുള്ളില്‍ നിന്നുകൊണ്ട്, അദ്ദേഹത്തിനെതിരെ യുദ്ധം നയിക്കുന്നവരിലൊരാളെന്നു പറഞ്ഞ് ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രത്തില്‍ പ്രസിദ്ധീകരിച്ച പേരില്ലാ ലേഖനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ലേഖകന്‍ ആരാണെന്നു കണ്ടെത്താന്‍ വൈറ്റ്ഹൗസിന്റെ ശ്രമം തുടരുന്നതിനിടെ, ആ പേടിത്തൊണ്ടന്റെ പേരു വെളിപ്പെടുത്തണമെന്നു പത്രത്തോട് യുഎസ് …
ജെബി കൊടുങ്കാറ്റിന്റെ പിന്നാലെ ജപ്പാനെ വലച്ച് ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും; 16 പേര്‍ കൊല്ലപ്പെട്ടു; 26 ഓളം പേരെ കാണാതായി
ജെബി കൊടുങ്കാറ്റിന്റെ പിന്നാലെ ജപ്പാനെ വലച്ച് ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും; 16 പേര്‍ കൊല്ലപ്പെട്ടു; 26 ഓളം പേരെ കാണാതായി
സ്വന്തം ലേഖകന്‍: ജെബി കൊടുങ്കാറ്റിന്റെ പിന്നാലെ ജപ്പാനെ വലച്ച് ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും; 16 പേര്‍ കൊല്ലപ്പെട്ടു; 26 ഓളം പേരെ കാണാതായി. ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കായ്‌ദോയില്‍ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 16 പേര്‍ മരിച്ചു. 26 പേരെ കാണാതായി. 130 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണ്ണിടിച്ചിലില്‍പ്പെട്ടാണ് കൂടുതല്‍ പേര്‍ മരിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ …
സമാധാന ദൗത്യവുമായി കൊറിയന്‍ രാഷ്ട്രത്തലവന്മാര്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക്; 2021നകം സമ്പൂര്‍ണ ആണവ നിരായുധീകരണമെന്ന് കിം
സമാധാന ദൗത്യവുമായി കൊറിയന്‍ രാഷ്ട്രത്തലവന്മാര്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക്; 2021നകം സമ്പൂര്‍ണ ആണവ നിരായുധീകരണമെന്ന് കിം
സ്വന്തം ലേഖകന്‍: സമാധാന ദൗത്യവുമായി കൊറിയന്‍ രാഷ്ട്രത്തലവന്മാര്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക്; 2021നകം സമ്പൂര്‍ണ ആണവ നിരായുധീകരണമെന്ന് കിം. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് ഉത്തര, ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുക. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിലാകും കൂടിക്കാഴ്ച. കൊറിയന്‍ മുനമ്പിനെ പൂര്‍ണമായും ആണവമുക്തമാക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് കിം ജോങ് പുനപ്രഖ്യാപനം നടത്തും. …
മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കുമെതിരായ രാസായുധാ ക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പുടിനാണെന്ന് ബ്രിട്ടീഷ് മന്ത്രി; ബ്രിട്ടന്‍, റഷ്യ ബന്ധം വീണ്ടും വഷളാകുന്നു
മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കുമെതിരായ രാസായുധാ ക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പുടിനാണെന്ന് ബ്രിട്ടീഷ് മന്ത്രി; ബ്രിട്ടന്‍, റഷ്യ ബന്ധം വീണ്ടും വഷളാകുന്നു
സ്വന്തം ലേഖകന്‍: മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കുമെതിരായ രാസായുധാക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പുടിനാണെന്ന് ബ്രിട്ടീഷ് മന്ത്രി; ബ്രിട്ടന്‍, റഷ്യ ബന്ധം വീണ്ടും വഷളാകുന്നു. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ക്കുമെതിരെ രാസായുധാക്രമണം നടത്തിയ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്തവും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനാണെന്ന് ബ്രിട്ടീഷ് സുരക്ഷ മന്ത്രി ബെന്‍ വാലസാണ് തുറന്നടിച്ചത്. നേരത്തെ രണ്ട് റഷ്യന്‍ …
കമ്പോഡിയ ഭരിക്കാന്‍ വീണ്ടും ഹുന്‍ സെന്‍; ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന റേക്കോര്‍ഡ് നിലനിര്‍ത്തി
കമ്പോഡിയ ഭരിക്കാന്‍ വീണ്ടും ഹുന്‍ സെന്‍; ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന റേക്കോര്‍ഡ് നിലനിര്‍ത്തി
സ്വന്തം ലേഖകന്‍: കമ്പോഡിയ ഭരിക്കാന്‍ വീണ്ടും ഹുന്‍ സെന്‍; ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന റേക്കോര്‍ഡും സ്വന്തം. കംബോഡിയയില്‍ 33 വര്‍ഷമായി പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഹുന്‍ സെന്നിനെ അടുത്ത അഞ്ചു വര്‍ഷത്തേക്കുകൂടിയാണ് തെരഞ്ഞെടുത്തത്. 125 അംഗ ദേശീയ അസംബ്ലിയില്‍ ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ തലവന്‍കൂടിയാണ് 66 കാരനായ ഹുന്‍ സെന്‍. ആദ്യം …
2025 ഓടെ പാകിസ്താന്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് പഠനം
2025 ഓടെ പാകിസ്താന്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് പഠനം
സ്വന്തം ലേഖകന്‍: 2025 ഓടെ പാകിസ്താന്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് പഠനം. ആണവായുധ നിര്‍മാണ രംഗത്ത് പാക്കിസ്ഥാന്‍ അതിവേഗം മുന്നേറുകയാണെന്നും ഇങ്ങനെ പോയാല്‍ 2025 ഓടെ ലോകത്തെ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 140150 ആണവായുധങ്ങളാണ് നിലവില്‍ പാകിസ്താന്റെ പക്കലുള്ളത്. 2025 ല്‍ ഇത് 220225 ആയി വര്‍ധിക്കാനാണ് സാധ്യതയെന്നും …
ഭീകരവാദം നിര്‍ത്തൂ, ഇന്ത്യന്‍ പട്ടാളവും നീരജ് ചോപ്രയെപ്പോലെ പാകിസ്താന് കൈകൊടുക്കുമെന്ന് കരസേനാ മേധാവി
ഭീകരവാദം നിര്‍ത്തൂ, ഇന്ത്യന്‍ പട്ടാളവും നീരജ് ചോപ്രയെപ്പോലെ പാകിസ്താന് കൈകൊടുക്കുമെന്ന് കരസേനാ മേധാവി
സ്വന്തം ലേഖകന്‍: ഭീകരവാദം നിര്‍ത്തൂ, ഇന്ത്യന്‍ പട്ടാളവും നീരജ് ചോപ്രയെപ്പോലെ പാകിസ്താന് കൈകൊടുക്കുമെന്ന് കരസേനാ മേധാവി. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലാണ് പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തിയാല്‍ ഇന്ത്യന്‍ സൈന്യവും നീരജ് ചോപ്രയെപ്പോലെ പാക്കിസ്ഥാനു കൈകൊടുക്കുമെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞത്. ‘പാകിസ്ഥാനാണ് ആദ്യ നീക്കം നടത്തേണ്ടത്. ഭീകരവാദം അവര്‍ നിര്‍ത്തണം. …
പ്രവാസി തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനുള്ള അനുമതി നല്‍കി ഖത്തര്‍
പ്രവാസി തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനുള്ള അനുമതി നല്‍കി ഖത്തര്‍
സ്വന്തം ലേഖകന്‍: പ്രവാസി തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനുള്ള അനുമതി നല്‍കി ഖത്തര്‍. തൊഴിലവകാശ സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമായ ഇതിനായുള്ള നിയമഭേദഗതി ഖത്തര്‍ നടപ്പാക്കി. ഭൂരിഭാഗം വിദേശതൊഴിലാളികള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യം വിടാന്‍ നിയമഭേദഗതി സഹായിക്കുമെന്ന് തൊഴില്‍ മന്ത്രി ഈസ അല്‍ നുവെയ്മി അറിയിച്ചു. അതേസമയം, തൊഴിലിന്റെ സ്വഭാവം അനുസരിച്ചുള്ള ന്യായീകരണം …
മുന്‍ റഷ്യന്‍ ചാരനെതിരായ രാസായുധാക്രമണം; രണ്ട് റഷ്യക്കാരെ ബ്രിട്ടന്‍ കുറ്റക്കാരായി പ്രഖ്യാപിച്ചു
മുന്‍ റഷ്യന്‍ ചാരനെതിരായ രാസായുധാക്രമണം; രണ്ട് റഷ്യക്കാരെ ബ്രിട്ടന്‍ കുറ്റക്കാരായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: മുന്‍ റഷ്യന്‍ ചാരനെതിരായ രാസായുധാക്രമണം; രണ്ട് റഷ്യക്കാര്‍ക്കെതിരെ ബ്രിട്ടന്‍ കുറ്റം ചുമത്തി. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയക്കുമെതിരായ രാസായുധാക്രമണത്തില്‍ അലക്‌സാണ്ടര്‍ പെട്രോവ്, റസ്‌ലന്‍ ബോഷിറോവ് എന്നിവരെയാണ് ബ്രിട്ടീഷ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റക്കാരായി പ്രഖ്യാപിച്ചത്. ഇവര്‍ക്കെതിരെ യൂറോപ്യന്‍ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. കൊലപാതകത്തിന് ഗൂഢാലോചന, കൊലപാതകശ്രമം, നെര്‍വ് ഏജന്റ്‌സ് ഉപയോഗം എന്നീ …