സ്വന്തം ലേഖകന്‍: ആറുമാസം പ്രായമായ കുഞ്ഞിന് ഡോക്ടര്‍ നിര്‍ദേശിച്ച ചികിത്സ നല്‍കിയില്ല; യുഎസില്‍ ഇന്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടുവും ഭാര്യ മാലാ പനീര്‍സെല്‍വവുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഇവരെ വ്യാഴാഴ്ച 30,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീടത് 30,000 ഡോളറായി …
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് ചെക്കേര്‍സ് പ്ലാന്‍ തള്ളിയ ഇയുവിനെതിരെ ആഞ്ഞടിച്ച് ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക്ക് റാബ്; ഇരു പക്ഷവും നോ ഡീല്‍ ബ്രെക്‌സിറ്റിനോട് കൂടുതല്‍ അടുക്കുന്നു. വ്യാപാരക്കരാര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് ഡിവോര്‍സ് ബില്‍ വകയില്‍ കൊടുക്കാമെന്ന് യുകെ വാഗ്ദാനം ചെയ്തിരിക്കുന്ന 39 ബില്യണ്‍ പൗണ്ട് കൊടുക്കില്ലെന്നാണ് ബ്രകിസിറ്റ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയത്. …
സ്വന്തം ലേഖകന്‍: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ ആഞ്ഞുവീശി ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ്; ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ വെള്ളപ്പൊക്ക ഭീഷണിയും. ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന്റെ ഭാഗമായി യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ മഴയും കാറ്റും ശക്തമായതിനെ തുടര്‍ന്ന് നദികള്‍ കരവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തെയും വൈദ്യുതി വിതരണം മുടങ്ങി. ആഞ്ഞടിക്കുമെന്നു കരുതിയിരുന്ന ചുഴലിക്കാറ്റ് വീര്യം കുറഞ്ഞ് കാറ്റഗറി രണ്ടിലേക്ക് താഴ്ന്നത് അധികൃതര്‍ക്ക് …
സ്വന്തം ലേഖകന്‍: ബോസ്റ്റണ്‍ വാതക പൈപ്പ്‌ലൈനില്‍ സ്‌ഫോടന പരമ്പര; ആറു പേര്‍ക്ക് പരിക്ക്; നൂറുകണക്കിന് പേരെ ഒഴിപ്പിക്കുന്നു. അമേരിക്കയിലെ ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ വിവിധ ഇടങ്ങളിലുണ്ടായ സ്‌ഫോടങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് വിവിധയിടങ്ങളില്‍ സ്‌ഫോടന പരമ്പരയുണ്ടായത്. മിക്കവാറും സ്‌ഫോടനങ്ങളുണ്ടായത് വീടുകളിലാണ്. ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവര്‍, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ …
സ്വന്തം ലേഖകന്‍: മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹംത്യ റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ്; നടപടി ന്യായീകരിച്ച് ഓങ്‌സാന്‍ സൂചി. രണ്ട് മാധ്യമപ്രവര്‍ത്തകരെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ച നടപടിയെ ന്യായീകരിച്ച ജനാധിപത്യ നേതാവ് ഓങ്‌സാന്‍ സൂചി സംഭവത്തില്‍ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരിലല്ല, ഔദ്യോഗിക രഹസ്യം സൂക്ഷിക്കല്‍ നിയമം ലംഘിച്ചതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു …
സ്വന്തം ലേഖകന്‍: ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങള്‍ നിയമവിരുദ്ധമായ മരുന്നുകള്‍ ഉത്പ്പാദിപ്പിക്കുകയോ കടത്തുകയോ ചെയ്യുന്നതായി ട്രംപ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളാണ് എഷ്യയില്‍ പ്രധാനമായും അനധികൃതമായി മയക്കുമരുന്ന് ഉത്പ്പാദിപ്പിക്കുന്ന മറ്റു രാജ്യങ്ങളെന്നും ട്രംപ് ആരോപിച്ചു. ബഹ്മാസ്, ബെലിസ്, ബൊളീവിയ, കൊളംബിയ, കോസ്റ്ററിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടൂറാസ്, ജമൈക്ക, ലാവോസ്, …
സ്വന്തം ലേഖകന്‍: നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് ‘ഫ്‌ളോറന്‍സ്’ അമേരിക്കന്‍ തീരത്തിന് തൊട്ടടുത്ത്; വിര്‍ജീനിയ, കരോലൈന മേഖലയില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്. യുഎസിന്റെ വടക്കുകിഴക്കന്‍ തീരദേശ മേഖലയിലെ 17 ലക്ഷത്തോളംപേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് കാലാവസ്ഥാ വിഭാഗം പറഞ്ഞു. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള ഫ്‌ളോറന്‍സിനെ അപകടകാരമായ കാറ്റഗറി നാലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരയോടടുക്കുമ്പോഴേക്കും ചുഴലിക്കാറ്റ് …
സ്വന്തം ലേഖകന്‍: വിദേശത്തേക്ക് കടക്കുംമുമ്പ് ധനമന്ത്രിയുമായി കുടിക്കാഴ്ച നടത്തി; വെളിപ്പെടുത്തലുമായി വിജയ് മല്യ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍. ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പ പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം ലണ്ടനില്‍ വാര്‍ത്തലേഖകേരാട് പറഞ്ഞു. ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു മല്യ. ജനീവയില്‍ നേരത്തെ തീരുമാനിച്ച സമ്മേളനത്തില്‍ പെങ്കടുക്കാനാണ് വിദേശത്തേക്ക് വന്നത്. …
സ്വന്തം ലേഖകന്‍: ആദ്യമായി ഇരട്ട സിം ഐഫോണ്‍, 512 ജിബി സ്റ്റോറേജ്; ഇസിജി എടുക്കാന്‍ കഴിയുന്ന വാച്ച്; പുതിയ അവതാരങ്ങളുമായി ആപ്പിള്‍. കലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിലായിരുന്നു അവതരണം. ഐഒഎസ് ഉപകരണങ്ങളുടെ കയറ്റുമതി 200 കോടിയില്‍ എത്തിയതായി കമ്പനി സിഇഒ ടിം കുക്ക് അറിയിച്ചു. ‘ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ’ ഉള്ള ഐഫോണ്‍ ടെന്‍ ആര്‍ ആപ്പിള്‍ …
സ്വന്തം ലേഖകന്‍: സൈനിക ശക്തിപ്രകടനത്തിനും ഉച്ചകോടിയ്ക്കുമിടയില്‍ പാന്‍കേക്ക് പാചക നയതന്ത്രവുമായി പുടിനും ഷീ ജിന്‍പിങ്ങും; വൈറലായി വീഡിയോ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഒന്നിച്ച് പാചകത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ റഷ്യയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റഷ്യന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ ആയിരം ബിസിനസ്സുകാരുമായാണ് ഷീ ജിന്‍പിങ് എത്തിയത്. നീല ഏപ്രണ്‍ …