സ്വന്തം ലേഖകന്‍: ആഗ്രഹിക്കുന്നത് അയല്പക്കവുമായി സൗഹൃദമുള്ള ഒരു പാകിസ്താന്‍; ഇമ്രാന്‍ ഖാന് വ്യക്തമായ സന്ദേശം നല്‍കി ഇന്ത്യ. പാകിസ്താനില്‍ സമൃദ്ധിയും പുരോഗമനവും ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുരക്ഷിതവും സുസ്ഥിരവും തീവ്രവാദമില്ലാത്തതുമായ ദക്ഷിണേഷ്യയ്ക്കുവേണ്ടി പാകിസ്താനിലെ പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. പൊതുതിരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിലുള്ള വിശ്വാസം ഉയര്‍ത്തിപ്പിടിച്ച പാക് ജനതയുടെ നിലപാടിനെ സ്വാഗതംചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയില്ലാതെ ഫ്രാന്‍സ് വഴി ഇനി എങ്ങോട്ടും പറക്കാം. ഫ്രാന്‍സ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെന്ന നിയമം ഈ മാസം ഇരുപത്തിമൂന്ന് മുതല്‍ നിലവില്‍ വന്നതായി ഇന്ത്യയിലെ ഫ്രാന്‍സ് സ്ഥാനപതി അലക്‌സാണ്ട്രേ സീഗ്ലര്‍ ട്വീറ്റ് ചെയ്തു. ഇതോടെ ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര …
സ്വന്തം ലേഖകന്‍: സൗദിയില്‍ നിയമ സംബന്ധമായ വാര്‍ത്തകളും അറിയിപ്പുകളും ഇനിമുതല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് നീതിന്യായ മന്ത്രാലയം. സമൂഹമാധ്യമങ്ങിലൂടെ രാജ്യത്തെ വിദേശികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുമായി സംവദിക്കുന്നതിനും അവസരമൊരുക്കും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. നീതിന്യായ മന്ത്രാലയത്തില്‍ നിന്നുള്ള വാര്‍ത്തകളും അറിയിപ്പുകളും റിപ്പോര്‍ട്ടുകളും ഇംഗ്ലീഷിലും ലഭ്യമാകുന്ന പദ്ധതിക്കാണ് നീതിന്യായ വകുപ്പ് മന്ത്രി വലീദ് അല്‍ സമാനി …
സ്വന്തം ലേഖകന്‍: പാക് തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടെന്ന് പ്രതിപക്ഷ കക്ഷികള്‍; വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടത്. പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രക്ഷോഭങ്ങളുമായി തെരുവിലേക്കിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇമ്രാന്‍ …
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെ ഭാവി തുലാസില്‍; അസാന്‍ജെയെ ബ്രിട്ടന് കൈമാറിയേക്കും. ആറു വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജെയെ ഇക്വഡോര്‍ ബ്രിട്ടനു കൈമാറിയേക്കുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാരുമായി താന്‍ സംസാരിച്ചെന്നും അന്തിമമായി അസാന്‍ജെ എംബസി വിടേണ്ടിവരുമെന്നും ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറീനോ സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയില്‍ ജനിച്ച അസാന്‍ജെ …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു; മന്ത്രിസഭാ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങളുമായി ഇമ്രാന്‍ ഖാന്‍. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ മുന്‍ പാക് ദേശീയ ക്രിക്കറ്റ് ടീം നായകന്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) 117 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നീക്കം പി.ടി.ഐ ശക്തമാക്കി. വോട്ടെടുപ്പ് നടന്ന …
സ്വന്തം ലേഖകന്‍: വാക്കുപാലിച്ച് കിം ജോംഗ് ഉന്‍; കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. 1950, 53 കാലഘട്ടത്തില്‍ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി കരുതുന്ന 55 യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങളാണ് ഉത്തര കൊറിയ യുഎസിനെ തിരിച്ചേല്‍പിച്ചത്. കഴിഞ്ഞ മാസം സിംഗപ്പൂരില്‍ നടന്ന ട്രംപ്–കിം ഉച്ചകോടിയിലാണ് പട്ടാളക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചു നല്‍കാന്‍ ധാരണയായത്. യുഎസ് …
സ്വന്തം ലേഖകന്‍: രണ്ട് ഗര്‍ഭിണികളടക്കം നാല്‍പത് അഭയാര്‍ഥികളുമായി മെഡറ്ററേനിയന്‍ തീരത്ത് അലഞ്ഞ് അഭയാര്‍ഥി കപ്പല്‍; അനുമതി നിഷേധിച്ചത് നാലു രാജ്യങ്ങള്‍. തുനീസിയന്‍ തീരത്തുനിന്ന് നാലുകിലോ മീറ്റര്‍ ദൂരെയാണ് സറോസ്റ്റ് 5 എന്ന കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നതെന്ന് കപ്പലിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ഐമന്‍ ക്വുരാരി പറയുന്നു. മാള്‍ട്ട, ഫ്രാന്‍സ്, ഇറ്റലി, തുനീസിയ എന്നീ രാജ്യങ്ങളാണ് കപ്പലിന് തീരത്തടുക്കാനുള്ള …
സ്വന്തം ലേഖകന്‍: ദോക്‌ലായില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയതായി അമേരിക്ക; ഇന്ത്യ കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണം. ചൈനയുടെ കടന്നുകയറ്റങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് കണ്ണടയ്ക്കുന്ന നിലപാടാണ് ഇന്ത്യയും ഭൂട്ടാനും സ്വീകരിക്കുന്നതെന്നും യുഎസ് സെനറ്റംഗം ആന്‍ വാഗ്‌നര്‍ ആരോപിച്ചു. അതേസമയം യുഎസിന്റെ പ്രസ്താവന ഇന്ത്യ തള്ളിക്കളഞ്ഞു. സൗത്ത് ചൈന കടലിലെ ചൈനീസ് സൈനിക കടന്നുകയറ്റം സംബന്ധിച്ച സെനറ്റ് …
സ്വന്തം ലേഖകന്‍: പാക് പൊതുതെരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയിട്ട് ‘ഭീകര’ സ്ഥാനാര്‍ഥികള്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ മകന്‍ ഹാഫിസ് തല്‍ഹ സായിദും മരുമകന്‍ ഖാലിദ് വലീദും അടക്കം പാക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയ ഭീകരവാദികളുമായി അടുപ്പമുള്ള സംഘടനകളുടെ സ്ഥാനാര്‍ഥികള്‍ക്കു നേരിട്ടത് ദയനീയ പരാജയം. വിവിധ ഭീകര സംഘടനകളുടെ പ്രതിനിധികളായി നാനൂറിലേറെ സ്ഥാനാര്‍ഥികളാണു മല്‍സരിച്ചത്. ഇവരിലാരും തന്നെ …