സ്വന്തം ലേഖകന്‍: കാനഡ പ്രധാനമന്ത്രി ട്രൂഡോ ചതിയയെന്ന് ട്രംപ്; യുഎസ് നികുതിനയങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടിയെന്ന് കാനഡ പ്രധാനമന്ത്രി ട്രൂഡോ; ജി 7 രാജ്യങ്ങള്‍ക്കിടയില്‍ പൊട്ടിത്തെറി. ഇറക്കുമതി തീരുവ സംബന്ധിച്ച ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ തിരശീലവീണ ജി–7 ഉച്ചകോടിക്കു പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഖ്യരാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. യുഎസ് തീരുവകള്‍ക്ക് ജൂലൈ …
ടോം ജോസ് തടിയംപാട്: ചരിത്രത്തില്‍ ആദൃമായി ഒരു മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ടിയിലേക്ക് പ്രവേശനം. അപൂര്‍വ ഭാഗ്യവുമായി അജിമോള്‍ പ്രദീപ്. ബ്രിട്ടനിലെ കെന്റില്‍ താമസിക്കുന്ന കോട്ടയം ചുങ്കം സ്വദേശി അജിമോള്‍ പ്രദീപ് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായിമാറി.ബ്രിട്ടീഷ് സമൂഹത്തിനു വലിയ സംഭാവനകള്‍ ചെയ്തവരെ ആദരിക്കുന്ന എലിസബത്തു രാഞ്ജിയുടെ ഗാര്‍ഡന്‍പാര്‍ട്ടിയിലേക്ക് പ്രവേശനം ലഭിച്ചതിലൂടെയാണ് അജിമോള്‍ ഈ …
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ ഷെല്‍ വായില്‍ വീണുപൊട്ടി പരക്കം പരക്കം പായുന്ന യുവാവ്; സമൂഹ മാധ്യമങ്ങളില്‍ ഞെട്ടലായി പലസ്തീനില്‍ നിന്നുള്ള ചിത്രം. ഇസ്രയേല്‍ സൈന്യത്തിനെതിരെ പലസ്തീന്‍ സമരക്കാര്‍ നടത്തിയ ശക്തമായ പ്രക്ഷോഭത്തിനിടെ വായില്‍നിന്നും മൂക്കില്‍നിന്നും പുറത്തേക്കു വമിക്കുന്ന പുകയുമായി പരക്കം പായുന്ന മനുഷ്യന്റെ ചിത്രമാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിക്കുന്നത്. ജറുസലേം ദിനത്തോടനുബന്ധിച്ചാണ് ആയിരത്തിലേറെ വരുന്ന …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വ്യാപാരികള്‍ക്ക് പുതിയ വ്യാപാര സാധ്യതകള്‍ തുറന്ന് ഇന്ത്യ, ഉസ്‌ബെക്കിസ്താന്‍ ധാരണ. ഇന്ത്യഉസ്ബക് വ്യാപാര സഹകരണത്തിന് ആക്കംകൂട്ടാന്‍ ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്ബകിസ്താന്‍ പ്രസിഡന്റ് ശൗകത് മിര്‍സ്വോയവും തമ്മില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ധാരണയായത്. ഇറാന്‍ തുറമുഖമായ ചാബഹാറായിരിക്കും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ചരക്കുഗതാഗത്തത്തില്‍ പ്രധാന കണ്ണി. ഇരു നേതാക്കളും ഇത് …
സ്വന്തം ലേഖകന്‍: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാക് പ്രസിഡന്റിന് കൈകൊടുത്ത് പ്രധാനമന്ത്രി മോദി. ചൈനയിലെ ചിങ്ദാവോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാക് പ്രസിഡന്റിന് കൈകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനെതിരെ ഇന്ത്യ ശക്തമായി നിലകൊള്ളുന്നതിനിടെയാണ് മോദി പാക് പ്രസിഡന്റ് മംനൂണ്‍ ഹുസൈന് ഹസ്തദാനം നല്‍കിയത്. ഇരുവരും കൈകൊടുത്ത് കുശലം പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. …
സ്വന്തം ലേഖകന്‍: ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി കിമ്മും ട്രംപും സിംഗപ്പൂരിലെത്തി; കൂടിക്കാഴ്ച ജൂണ്‍ 12 ചൊവ്വാഴ്ച. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സിംഗപ്പൂരിലെത്തി. എയര്‍ ചൈന 747 വിമാനത്തിലാണു കിം സിംഗപ്പൂരില്‍ വന്നിറങ്ങിയത്. വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ ചാന്‍കിയാണ് വിമാനത്താവളത്തില്‍ കിമ്മിനെ സ്വീകരിക്കാനെത്തിയത്. തുടര്‍ന്ന് 20 വാഹനങ്ങളുടെ …
സ്വന്തം ലേഖകന്‍: ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡില്‍ ഇന്ത്യയില്ല; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി. ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ചേരില്ലെന്ന നിലപാട് വ്യക്തമാക്കി ഇന്ത്യ. ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാടറിയിച്ചത്. അയല്‍ രാജ്യങ്ങളും എസ്.സി.ഒ രാജ്യങ്ങളുമായും ഗതാഗത …
സ്വന്തം ലേഖകന്‍: ട്രംപിനും കിമ്മിനുമിടയില്‍ പാലമിട്ട് സിംഗപ്പൂര്‍ പ്രധാനമന്ത്രി; ഇരു നേതാക്കളുമായും വെവ്വേറെ ചര്‍ച്ച നടത്തും. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസേന്‍ ലൂങ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായും വെവ്വേറ കൂടികാഴ്ച നടത്തുമെന്ന് സിംഗപ്പൂര്‍ സ്ഥിരീകരിച്ചു. സിംഗപ്പൂരില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരു രാഷ്ട്രനേതാക്കളും കൂടികാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് സിംഗപ്പൂര്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന ബന്ധം ഊഷ്മളമാക്കി മോദി, ഷി ചിന്‍പിങ്ങ് കൂടിക്കാഴ്ച; ബ്രഹ്മപുത്ര നദീജല കരാര്‍ ഒപ്പുവെച്ചു; ഷി ചിന്‍പിങ് അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്!സിഒ) ഉച്ചകോടിക്കിടയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഒന്നര മാസം മുന്‍പു വുഹാനില്‍ ഇരുനേതാക്കളും രണ്ടുദിവസം …
സ്വന്തം ലേഖകന്‍: കടുത്ത അഭിപ്രായ വ്യത്യാസവുമായി ജി7 ഉച്ചകോടിയ്ക്ക് തിരശീല വീണു; അമേരിക്കയെ ഒറ്റപ്പെടുത്താന്‍ ഒരുമനസോടെ അംഗരാജ്യങ്ങള്‍. അലൂമിനിയം, ഉരുക്ക് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതിതീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനാകാതെയാണ് വികസിത രാജ്യങ്ങളുടെ സമ്മേളനമായ ജി 7 ഉച്ചകോടിക്കു സമാപനമായത്. യുഎസിനു പുറമെ കാന!ഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, …