സ്വന്തം ലേഖകന്‍: അഫ്ഗാന്‍ സൈനിക ക്യാമ്പിനു നേരെ താലിബാന്റെ ചാവേര്‍ ബോംബാക്രമണം, മരണം 140 കവിഞ്ഞു, മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് സൂചന. വെള്ളിയാഴ്ചയാണ് സൈനിക വേഷത്തിലെത്തിയ ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ– ഷരീഫ് സൈനിക താവളത്തിനുനേരെ ആക്രമണം നടത്തിയത്. ഒട്ടേറെപ്പേര്‍ക്കു ഗുരുതരമായി പരുക്കേറ്റതനാല്‍ മരണസംഖ്യ ഇനിയും ഉയരുന്നതിനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച …
സ്വന്തം ലേഖകന്‍: അല്‍ ഖ്വയ്ദ തലവന്‍ സവാഹിരി പാക് ചാരസംഘടന ഐഎസ്‌ഐയുടെ സംരക്ഷണയിലെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ഡ്രോണ്‍ ആക്രമണം അതീജിവിച്ച് അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന് രക്ഷപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി പാകിസ്താന്റെ സംരക്ഷണയില്‍ കറാച്ചിയിലാണെന്ന് അമേരിക്കന്‍ മാധ്യമമായ ന്യൂസ് വീക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. 2001 അവസാനത്തോടുകൂടി യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് …
സ്വന്തം ലേഖകന്‍: ദലൈലാമയെ തുരുപ്പുചീട്ടാക്കി ഇന്ത്യ കളിക്കുന്ന കളിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചൈന. അരുണാചല്‍ പ്രദേശിലെ സ്ഥലനാമങ്ങള്‍ പുനര്‍നാമകരണം ചെയ്തതിനെ അപലപിച്ച ഇന്ത്യയുടെ നടപടി തള്ളിക്കളയുന്നതിനിടെയാണ് ചൈനയുടെ പരാമര്‍ശം. ദലൈലാമയെ തുരുപ്പുശീട്ടാക്കി ഇന്ത്യ തരംതാഴ്ന്ന നീക്കമാണ് നടത്തുന്നതെന്ന് ആക്ഷേപിച്ച ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്, അതിന്റെ പേരില്‍ ഇന്ത്യ വലിയ …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാറിന്റെ ആത്മാവ് ഉള്‍ക്കൊണ്ടിട്ടില്ല, ഒബാമയും ഇറാനുമായി ഒപ്പുവച്ച ആണവ കരാറിനെതിരെ ട്രംപ്. നോര്‍ത്ത് കൊറിയയുമായുള്ള ആണവ കാര്യ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കെ ഇറാനുമായും കൊമ്പുകോര്‍ക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 2015 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഒപ്പുവച്ച ആണവ കരാറിനെ മുന്‍നിര്‍ത്തിയാണ് ഇറാനെതിരെ ആരോപണങ്ങളുമായി ട്രംപ് …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം, ഫ്‌ലോറിഡയില്‍ കണ്ണൂര്‍ സ്വദേശിക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശിയായ ഷിനോയ് മൈക്കിളിനാണ് വെട്ടേറ്റത്. കറുത്ത വര്‍ഗക്കാരനായ ഒരാളാണ് ഇദ്ദേഹത്തെ വെട്ടി പരുക്കേല്‍പ്പിച്ചത്. ഡിക്‌സി ഹൈവേയ്ക്ക് സമീപമുള്ള ഹൈവേയിലെ ഒരു കടയില്‍ വച്ചായിരുന്നു അക്രമം. കടയിലെ മറ്റൊരു ജീവനക്കാരിയെ കറുത്ത വര്‍ഗക്കാരന്‍ ചീത്ത വിളിച്ചതിനെ തുടര്‍ന്ന് ഷിനോയ് ഇടപെട്ടപ്പോഴാണ് ഇയാള്‍ …
സ്വന്തം ലേഖകന്‍: വേദന മറന്ന് കാമറ നോക്കി ചിരിക്കുന്ന പെണ്‍കുട്ടി, സിറിയയില്‍ നിന്ന് വീണ്ടും നെഞ്ചുപൊള്ളിക്കുന്ന കാഴ്ച, സമാധാനത്തിനായി ജനീവയില്‍ റഷ്യ, യുഎന്‍ നിര്‍ണായക യോഗം. കഴിഞ്ഞ ദിവസം സിറിയയിലെ ആലപ്പോയില്‍ അഭയാര്‍ത്ഥി ബസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി ക്യാമറയ്ക്കു നേരെ നോക്കി ചിരിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഗാന്ധി സ്റ്റാമ്പിന് റെക്കോര്‍ഡ് വില, ലേലത്തില്‍ പോയത് നാലു കോടി പതിനാലു ലക്ഷം രൂപയ്ക്ക്. മഹാത്മ ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച തപാല്‍ സ്റ്റാമ്പിനാണ് ബ്രിട്ടനില്‍ അഞ്ചു ലക്ഷം (4,14,86000 രൂപ)പൗണ്ട് റെക്കോര്‍ഡ് ലേലത്തുക ലഭിച്ചത്. ഇന്ത്യന്‍ സ്റ്റാമ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിതെന്ന് ഡീലര്‍ സ്റ്റാന്‍ലി ഗിബ്‌സണ്‍ പറഞ്ഞു. 1948 ല്‍ …
സ്വന്തം ലേഖകന്‍: പാരീസില്‍ പോലീസുകാര്‍ക്കു നേരെ വെടിവെപ്പ്, ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു, പോലീസ് അക്രമിയെ വെടിവെച്ചു വീഴ്ത്തി, സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്.സെന്‍ട്രല്‍ പാരീസിലെ ചാമ്പ്‌സ് എലീസിലുള്ള വ്യാപാര മേഖലയിലാണ് ആക്രമണം. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസ് ബസിനു നേരെ അക്രമി അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന പൊലീസുകാരില്‍ ഒരാള്‍ മരിക്കുകയും രണ്ടു …
സ്വന്തം ലേഖകന്‍: പനാമ രഹസ്യ രേഖകള്‍, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബത്തിന്റെ പങ്ക് അന്വേഷിക്കാന്‍ പാക് കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പടെ ലോകത്തെ വിവിധ മാധ്യമങ്ങള്‍ ചേര്‍ന്ന് പുറത്ത് കൊണ്ടുവന്ന പനാമ കള്ളപ്പണ കേസിലാണ് അന്വേഷണം ഉത്തരവിട്ടിരിക്കുന്നത്. പാക്കിസ്ഥാനില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു …
സ്വന്തം ലേഖകന്‍: അമേരിക്കയുടേയും ഓസ്‌ട്രേലിയയുടേയും വഴിയേ ന്യൂസിലന്‍ഡും, വിദേശികളായ വിദഗ്ദ്ധ ജോലിക്കാരുടെ ശമ്പളപരിധി ഉയര്‍ത്തി, കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി. തൊഴില്‍ രംഗത്ത് ശക്തമായി തുടരുന്ന വിദേശികളായ വിദഗ്ദരുടെ കുടിയേറ്റത്തിന് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുന്നത്. നേരത്തേ വിദേശ പ്രൊഫഷണലുകള്‍ക്ക് നല്‍കുന്ന എച്ച് 1 ബി വിസയുടെ കാര്യത്തില്‍ …