സ്വന്തം ലേഖകന്‍: യുഎസ്, ജപ്പാന്‍ വിമാനത്തില്‍ യാത്രക്കാരന്റെ യോഗ, ബഹളത്തെ തുടര്‍ന്ന് വിമാനം നിലത്തിറക്കി. യുഎസില്‍ നിന്നു ജപ്പാനിലേക്ക് പോകുകയായിരുന്ന വിമാനത്തിനുള്ളില്‍ ദക്ഷിണ കൊറിയക്കാരനായ ഹോങ്ക്‌തേ പേ (70) എന്ന യാത്രക്കാരനാണ് യോഗയും ധ്യാനവും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളംവച്ചത്. വിമാനത്തില്‍ യാത്രക്കാര്‍ ഭക്ഷണം കഴിക്കവേ തനിക്ക് യോഗയും ധ്യാനവും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ വിമാനത്തിന്റെ പിറകിലേക്ക് …
സ്വന്തം ലേഖകന്‍: ലോകത്തെ ഭീകരതയില്‍ നിന്ന് രക്ഷിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ പരാജയമാണെന്ന് നരേന്ദ്ര മോഡി. ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് ബ്രസല്‍സില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ അണ്വായുധങ്ങളുടെയും ആണവ ശേഖരത്തിന്റെയും നേര്‍ക്കുള്ള ഭീഷണിയും ഭീകരവാദികളില്‍ നിന്നുള്ള വെല്ലുവിളിയും ചര്‍ച്ച ചെയ്യും. വാഷിങ്ടണില്‍ നടക്കുന്ന ഉച്ചകോടിയില്‍ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രസല്‍സില്‍, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി. പതിമൂന്നാമത് ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബ്രസല്‍സില്‍ എത്തിയത്. ആക്രമണത്തിന് ഇരയായവരുടെ ഓര്‍മക്കായി മല്‍ബീക് മെട്രോ സ്റ്റേഷന്റെ പ്രവേശന കവാടത്തില്‍ അദ്ദേഹം റീത്ത് സമര്‍പ്പിച്ചു. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനുള്‍പ്പെടെ 32 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. …
സ്വന്തം ലേഖകന്‍: ലിബിയയിലെ സംഘര്‍ഷം, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള വന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കും. സംഘര്‍ഷത്തില്‍ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടതോടെ മുഴുവന്‍ ഇന്ത്യക്കരോടും ലിബിയ വിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ യാത്രാ രേഖകള്‍ ലഭിക്കാത്തതിനാലും …
സ്വന്തം ലേഖകന്‍: ഭാര്യയെ കണ്ടിട്ട് 24 വര്‍ഷം, വിമാനം റാഞ്ചിയത് ഈജിപ്ഷ്യന്‍ സര്‍ക്കാരിനോട് പ്രതിഷേധം അറിയിക്കാനെന്ന് ഈജിപ്ഷ്യന്‍ വിമാനം റാഞ്ചിയ സെയ്ഫ് എല്‍ദിന്‍ മുസ്തഫ. ഭാര്യയെയും മക്കളെയും കാണാന്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ താന്‍ എന്തു ചെയ്യുമെന്നാണ് സെയ്ഫിന്റെ ചോദ്യം. സൈപ്രസ് പോലീസിന് നല്‍കിയ നല്‍കിയ മൊഴിയിലാണ് സെയ്ഫിന്റെ വെളിപ്പെടുത്തലുള്ളത്. ലാര്‍നാകയില്‍ പ്രാദേശിക …
സ്വന്തം ലേഖകന്‍: ജിസിസി രാജ്യങ്ങളില്‍ റോമിങ് ചാര്‍ജ് വെട്ടിക്കുറക്കുന്നു, ആനുകൂല്യം ഏപ്രില്‍ ഒന്നു മുതല്‍. ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ (ജി.സി.സി) 40 ശതമാനത്തോളമാണ് റോമിങ് ചാര്‍ജുകള്‍ കുറയുക. ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍സ് സെക്രട്ടറിയേറ്റ് ജനറല്‍ ട്വീറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ടെലികോം റോമിങ്, ഡാറ്റ, എസ്.എം.എസ് എന്നിവക്കാണ് നിരക്ക് കുറച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്നു മുതല്‍ ആനുകൂല്യം …
സ്വന്തം ലേഖകന്‍: കാമുകനെ കഴുത്തറുത്തുകൊന്ന് ഹൃദയം അറുത്തെടുത്ത ബംഗ്ലാദേശ് യുവതിക്ക് വധശിക്ഷ. വിവാഹ അഭ്യര്‍ഥന നിരസിക്കുകയും ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുകയും ചെയ്ത യുവാവിനോടുള്ള പ്രതികാരമായാണ് യുവതി കടുംകൈ ചെയ്തത്. ഫാതിമ അക്തര്‍ സൊനാലി എന്ന 21 കാരിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. സ്ത്രീകള്‍ക്ക് വധശിക്ഷ ലഭിക്കുന്നത് അപൂര്‍വമാണെങ്കിലും ഈ യുവതിയുടെ കേസ് അസാധാരണമാണെന്ന് …
സ്വന്തം ലേഖകന്‍: ലാഹോറില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സ്‌ഫോടനം ഉന്നംവച്ചത് ക്രിസ്ത്യാനികളെ, ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍. ലാഹോറിലെ ഗുല്‍ഷന്‍ ഇക്ബാല്‍ പാര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തില്‍ 72 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. ഈസ്റ്റര്‍ ആഘോഷിക്കുന്ന ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാക് താലിബാന്‍ വ്യക്തമാക്കി. തിരിച്ചറിഞ്ഞ മൃതദേഹങ്ങളില്‍ 14 …
സ്വന്തം ലേഖകന്‍: ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ് നിയമം, ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും പുറത്തുവിടാന്‍ തൊഴില്‍ മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയ ശേഷമായിരിക്കും നിയമം നടപ്പാക്കുക. രാജ്യത്തെ വിദേശികളുടെ പോക്കുവരവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടുള്ള തൊഴില്‍ നിയമം കഴിഞ്ഞ ഡിസംബര്‍ 13 നാണ് ഔദ്യോഗിക ഗസറ്റില്‍ …
സ്വന്തം ലേഖകന്‍: ഹിറ്റ്‌ലറുടെ മകന് ജന്മം നല്‍കിയെന്ന അവകാശ വാദവുമായി ജര്‍മ്മന്‍ ദമ്പതികള്‍ രംഗത്ത്. ഹിറ്റ്‌ലറുടെ ബീജത്തില്‍ നിന്ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന അവകാശവാദവുമായാണ് ഹെല്‍മട്ട് ബ്രംസ്റ്റീന്‍എല്‍മ ബ്രംസ്റ്റീന്‍ ദമ്പതികള്‍ രംഗത്തെത്തിയത്. കുഞ്ഞിന് അഡോള്‍ഫ് ബ്രംസ്റ്റീന്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നും അവര്‍ പറയുന്നു. നാസി അനുഭാവികളായ ഇരുവരും പറയുന്നതനുസരിച്ച് നാസിസത്തിന്റെ ചിഹ്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നാണ് …