സ്വന്തം ലേഖകന്‍: ഹിറ്റ്‌ലറുടെ മകന് ജന്മം നല്‍കിയെന്ന അവകാശ വാദവുമായി ജര്‍മ്മന്‍ ദമ്പതികള്‍ രംഗത്ത്. ഹിറ്റ്‌ലറുടെ ബീജത്തില്‍ നിന്ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന അവകാശവാദവുമായാണ് ഹെല്‍മട്ട് ബ്രംസ്റ്റീന്‍എല്‍മ ബ്രംസ്റ്റീന്‍ ദമ്പതികള്‍ രംഗത്തെത്തിയത്. കുഞ്ഞിന് അഡോള്‍ഫ് ബ്രംസ്റ്റീന്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നും അവര്‍ പറയുന്നു.
നാസി അനുഭാവികളായ ഇരുവരും പറയുന്നതനുസരിച്ച് നാസിസത്തിന്റെ ചിഹ്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നാണ് ഇവര്‍ക്ക് ഹിറ്റ്‌ലറുടെ ബീജം ലഭിച്ചത്. എന്നാല്‍ ദമ്പതികളുടെ വാദത്തിനെതിരെ വിദഗ്ധരും രംഗത്തെത്തി.
72 വര്‍ഷക്കാലം ഹിറ്റ്‌ലറുടെ ബീജം കേടാകാതിരിക്കുക അസാധ്യമാണെന്ന് മ്യൂണിക് സര്‍വകലാശാല മൈക്രോബയോളജിസ്റ്റ് ഡോ. ഹാന്‍ഡ് പ്രതികരിച്ചു. ദമ്പതികള്‍ ഇന്റര്‍നെറ്റ് തട്ടിപ്പിന്റെ ഇരകളാവാമെന്നും കുട്ടിക്ക് ഹിറ്റ്‌ലറുടെ ഒരു സാമ്യവും തോനുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുട്ടി ഹിറ്റ്‌ലറുടെ ബീജത്തില്‍ നിന്നാണെന്ന ഉറച്ച വിശ്വാസത്തിലാണ് ദമ്പതികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല