സ്വന്തം ലേഖകന്‍: യൂറോപ്പിനെ ചാരമാക്കാന്‍ പദ്ധതിയിട്ട് ഇസ്ലാമിക് സ്റ്റേറ്റ്, 400 ചാവേറുകളെ കയറ്റി അയച്ചു. പാരീസ് മാതൃകയില്‍ യൂറോപ്യന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച 400 ലധികം ഭീകരരെ കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. സിറിയയിലും ഇറാഖിലുമായാണ് ഈ ചാവേര്‍ സംഘത്തിന് പരീശീലനം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരമാവധി നാശനഷ്ടം ഉണ്ടാക്കാന്‍ കഴിയുന്ന വിധത്തിലുള്ള …
സ്വന്തം ലേഖകന്‍: കൗമാരക്കാരികളായ പെണ്‍കുട്ടികളെ വലവീശാന്‍ ആണ്‍വേഷം കെട്ടിയ യുകെ സ്വദേശിനിയായ യുവതി ബ്രിസ്റ്റോളില്‍ അറസ്റ്റില്‍. ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന ജെന്നിഫര്‍ സെ്റ്റയ്ന്‍സ് എന്ന 39 കാരിയാണ് പിടിയിലായത്. ജാസണ്‍ എന്ന യുവാവിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇവര്‍ പെണ്‍കുട്ടികളെ കെണിയിലാക്കിയിരുന്നത്. കേസില്‍ ജെന്നിഫറിനെ 39 മാസത്തേക്ക് തടവിന് ശിക്ഷിച്ചു. 12 മുതല്‍ …
സ്വന്തം ലേഖകന്‍: ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം യോഹാന്‍ ക്രൈഫ് വിട വാങ്ങി, മരണം ശ്വാസകോശാര്‍ബുദം മൂലം. 68 വയസായിരുന്നു. ശ്വാസകോശാര്‍ബുദത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ക്രൈഫ്. ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താവായി അറിയപ്പെട്ടിരുന്ന ക്രൈഫിന്റെ ചിറകുകളിലേറിയാണ് 1974 ലെ ലോകകപ്പില്‍ ഡച്ച് ടീം ഫൈനലിലെത്തിയത്. മൂന്ന് തവണ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയിട്ടുള്ള ക്രൈഫ് യൂറോപ്യന്‍ ഫുട്‌ബോളില്‍ ബാഴ്‌സലോണയുടേയും …
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ പോലീസ് നായാട്ട്, വിദ്യാര്‍ഥികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് സര്‍വകലാശാല. ദളിത് വിദ്യാര്‍ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യക്കും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനും ശേഷം സര്‍വകലാശാലയില്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാനെത്തിയ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവുവിന്റെ നീക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചൊവ്വാഴ്ച അപ്പറാവു ചുമതലയേറ്റതിനെ തുടര്‍ന്നാണ് കാമ്പസ് അന്തരീക്ഷം വീണ്ടും വഷളായത്. അപ്പറാവുവിനെ വിദ്യാര്‍ഥികള്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ക്ക് മൂക്കുകയര്‍, നടപടി കുട്ടികളുടെ അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന്. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് സമാര്‍ട്ട് സ്‌കൂട്ടറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഉത്തരവ് പുറത്തു വന്നതോടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ സ്മാര്‍ട്ട് സ്‌കൂട്ടറിന്റെ വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. കുട്ടികളുടെ ജീവന്‍ അപകടത്തില്‍പ്പെടുന്നതു കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ സ്‌പോര്‍സ് ഉത്പന്നങ്ങള്‍ …
സ്വന്തം ലേഖകന്‍: യെമനിലെ അല്‍ ക്വയ്ദ കേന്ദ്രത്തില്‍ അമേരിക്കന്‍ സേനയുടെ വന്‍ വ്യോമാക്രമണം, കനത്ത ആള്‍നാശമെന്ന് സൂചന. അല്‍ ക്വയ്ദ അറേബ്യന്‍ പെനിന്‍സുല (എ.ക്യൂ.എ.പി) വിഭാഗത്തിലെ നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യെമനിലെ മലയോര മേഖലയിലെ അല്‍ ക്വയ്ദ പരിശീലന കേന്ദ്രത്തിലാണ് ചൊവ്വാഴ്ച സൈന്യം ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കൂക്ക് വ്യക്തമാക്കി. ആക്രമണം …
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ ക്യൂബന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പുതിയ ചരിത്രം രചിച്ച് ഒബാമ മടങ്ങി. ’50 വര്‍ഷമായി ഞങ്ങള്‍ ചെയ്തത് ഞങ്ങളുടെ താല്‍പ്പര്യങ്ങളെയോ ക്യൂബന്‍ ജനതയുടെ താല്‍പ്പര്യങ്ങളെയോ സംരക്ഷിച്ചില്ല’ എന്ന് തുറന്നു സമ്മതിച്ചാണ് ഒബാമ വിട വാങ്ങിയത്. ക്യൂബയുടെ വിധി നിര്‍ണയിക്കുന്നത് അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ ആയിരിക്കില്ലെന്നും ഒബാമ അഭിപ്രായപ്പെട്ടു. ഉഭയകക്ഷിബന്ധം സാധാരണ നിലയിലാകണമെങ്കില്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി പണപ്പിരിവു നടത്തിയ 16 കാരിയും കൂട്ടുകാരനും അറസ്റ്റില്‍. പടിഞ്ഞാറന്‍ സിഡ്‌നിയില്‍ നിന്നുമാണ് 16 കാരിയേയും കൂട്ടുകാരനായ 20 കാരനേയും പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനായി ഇരുവരും എത്ര രൂപ സമാഹരിച്ചുവെന്നും എത്ര തുക അയച്ചുവെന്നും കണ്ടെത്താനായിട്ടില്ല.ഓസ്‌ട്രേലിയയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായുള്ള …
സ്വന്തം ലേഖകന്‍: റഷ്യയിലെ ഫ്‌ലൈ ദുബായ് വിമാന അപകടത്തിനു തൊട്ടു മുമ്പ് യാത്രക്കാരി എടുത്ത സെല്‍ഫി വൈറല്‍. റഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ അവസാന സെല്‍ഫിയാണ്‌സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനം പറന്നുയരുന്നതിനു മിനിറ്റുകള്‍ക്ക് മുമ്പ് യാത്രക്കാരി അന്ന സെര്‍ജീവ എടുത്ത സെല്‍ഫിയാണ് വൈറലായത്. അന്ന ഈ സെല്‍ഫി പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം …
സ്വന്തം ലേഖകന്‍: റഷ്യയില്‍ ഫ്ലൈ ദുബൈ വിമാന അപകടത്തില്‍ വില്ലനായത് ശക്തമായ കാറ്റ്. വിമാനം തകരാന്‍ കാരണം അപ്രതീക്ഷിത കാറ്റ് തന്നെയായിരിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിരവധി വിമാനങ്ങള്‍ അപകടം നടന്ന റോസ്‌തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ച് വിട്ടിരുന്നു. ഒരു വിമാനം മൂന്ന് തവണ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കാറ്റു കാരണം മറ്റൊരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു …