1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ക്ക് മൂക്കുകയര്‍, നടപടി കുട്ടികളുടെ അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന്. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് സമാര്‍ട്ട് സ്‌കൂട്ടറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഉത്തരവ് പുറത്തു വന്നതോടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ സ്മാര്‍ട്ട് സ്‌കൂട്ടറിന്റെ വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തിവച്ചു.

കുട്ടികളുടെ ജീവന്‍ അപകടത്തില്‍പ്പെടുന്നതു കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ സ്‌പോര്‍സ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ മാത്രമാണ് സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ അനുമതിയുള്ളത്. ഉത്പന്നത്തിന്റെ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്തി മാത്രമേ വില്‍പ്പന അനുവദിക്കുകയുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

സ്മാര്‍ട്ട് സ്‌കൂട്ടര്‍ യാത്രികര്‍ ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കണം. റോഡുകളിലും പൊതുസ്ഥലങ്ങളിലും ഇലക്ര്ടിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കരുതെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബില്ലുകളും ഗ്യാരണ്ടിയും നല്‍കാത്ത വഴിവാണിഭക്കാരില്‍ നിന്നു സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ വാങ്ങരുതെന്നും പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ ഉപയോഗിക്കരുതെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നിര്‍ദ്ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.