അറ്റ്‌ലസ് ജ്വല്ലറിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി. വായ്പകള്‍ പൂര്‍ണമായി അടച്ചു തീര്‍ക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ അറ്റ്‌ലസ് ഗ്രൂപ്പ് ബാങ്കുകളോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം എം രാമചന്ദ്രനെയും മകളെയും പൊലീസ് കസ്റ്റഡിയില്‍നിന്നും ഇറക്കാന്‍ ബാങ്കുകളുടെ സഹായം വേണമെന്നിരിക്കെ ബാങ്കുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് അറ്റ്‌ലസ് ഗ്രൂപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ബാങ്കുകള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ടര്‍ക്കിയുടെ തീരത്ത് അടിഞ്ഞ സിറിയന്‍ ബാലന്‍ അയലിന്‍ കുര്‍ദിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ രണ്ട് ലക്ഷം ബ്രിട്ടീഷുകാര്‍ ഒപ്പിട്ട ഒരു സ്വതന്ത്ര നിവേദനവും പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അടക്കമുളളവര്‍ നിവേദനത്തില്‍ ഒപ്പ് വച്ചിരുന്നു
സ്വന്തം ലേഖകന്‍: ക്ലാസില്‍ വച്ചുണ്ടായ മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു. അയര്‍ലണ്ടിലെ വിക്ലോ ആഷ്‌ഫോര്‍ഡിലെ നിവാസികളായ ഫോട്ടോഗ്രാഫര്‍ ചെറി മാര്‍ട്ടിന്റേയും ലേപ്പേര്‍ഡ്‌സ് ടൗണ്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആന്‍സിയുടേയും മകനായ മിലന്‍ മാര്‍ട്ടിനാണ് മരിച്ചത്. 15 കാരനായ മിലന്‍ വിക്ല്യിലെ കൊളാസ്‌ക ക്രൈബ സ്‌കൂളിലെ ജൂനിയര്‍ സെര്‍റ്റ് മൂന്നാം വര്‍ഷ …
സിറിയ ഇറാഖ് യെമന്‍ പോലുള്ള രാജ്യങ്ങളില്‍ ആഭ്യന്തരകലാപങ്ങളും ഭീകരവാദവും കൊഴുത്തതിന് പിന്നാലെ യൂറോപ്പിലേക്ക് അഭയാര്‍ത്ഥിപ്രവാഹം കൂടുതല്‍ കരുത്താര്‍ജിച്ചു. അപകടകരമായ രീതിയിലാണ് മെഡിറ്ററേനിയന്‍ കടലിലൂടെ അഭയാര്‍ത്ഥികളുടെ യാത്ര. കഴിഞ്ഞ ദിവസങ്ങളില്‍ ബോട്ട് മുങ്ങി മരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്ന് തുടങ്ങിയതോടെ മെഡിറ്ററേനിയന്‍ കടല്‍ അഭയാര്‍ത്ഥി യാത്രയ്ക്ക് സുരക്ഷിതമാണോ എന്ന ചോദ്യം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുഎഇ പൊലീസ് 11 ഇന്ത്യക്കാരെ കസ്റ്റഡിയില്‍ എടുത്തെന്ന് റിപ്പോര്‍ട്ട്. ഐഎസില്‍ ചേരാന്‍ പദ്ധതിയിട്ടവരെയും ഓണ്‍ലൈനിലൂടെയും മറ്റും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തവരെയും ധനസഹായം നല്‍കുകയുമൊക്കെ ചെയ്തവരെയാണ് പിടികൂടിയിരിക്കുന്നത് എന്നാണ് വിവരം.
യൂറോപ്യന്‍ കുടിയേറ്റത്തിന്റെ ദൈന്യതയുടെ നേര്‍ചിത്രമായി ടര്‍ക്കിയുടെ തീരത്തടിഞ്ഞ സിറിയന്‍ ബാലന്റെ മൃതദേഹം. ചുവപ്പ് ടീഷര്‍ട്ടും നീല നിക്കറും ധരിച്ചിട്ടുള്ള കുരുന്നിന്റെ മൃതദേഹം മണലില്‍ മൂക്കുകുത്തി കിടക്കുന്ന നിലയിലാണ്.
സൗദിയില്‍ മയക്കു മരുന്നു കേസില്‍ കഴിഞ്ഞ പത്തു മാസത്തിനിടെ 27 ഇന്ത്യക്കാരുള്‍പ്പെടെ 2237 പേര്‍ അറസ്റ്റിലായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മയക്കുമരുന്നുവേട്ടയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 453 സ്വദേശികളും 856 വിദേശികളും അറസ്റ്റിലായിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കൂടുതല്‍ അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാകില്ലെന്ന് ബ്രി്ട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. തുര്‍ക്കിയില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന അഭയാര്‍ത്ഥിക്കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ അഭയാര്‍ത്ഥികളെ ഇനിയും സഹായിക്കണമെന്ന സമ്മര്‍ദ്ദം ബ്രിട്ടണ് മേല്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കാമറൂണിന്റെ പ്രതികരണം
യൂറോപ്പിലെ അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കാന്‍ ജര്‍മ്മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്ക് ഫുട്‌ബോള്‍ ക്ലബ് 1.11 മില്യണ്‍ ഡോളര്‍ സഹായധനം പ്രഖ്യാപിച്ചു. മ്യൂണിക്കില്‍ വന്നെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് ധനസഹായ പ്രഖ്യാപനം.
തുര്‍ക്കിയിലെ കടലോരത്ത് അടിഞ്ഞ സിറിയന്‍ ബാലന്റെ മൃതദേഹമായിരുന്നു ഇന്നലെ മുതല്‍ ഇന്റര്‍നെറ്റിലെ സംസാരവിഷയം. സിറിയയില്‍നിന്ന് യൂറോപ്പിലേക്ക് അഭയം അന്വേഷിച്ചെത്തിയ സംഘത്തില്‍പ്പെട്ടതായിരുന്നു ആ പിഞ്ച് കുഞ്ഞും. ലോകത്തെ കണ്ണീരണിയിച്ച ആ കുഞ്ഞ് ഐലന്‍ കുര്‍ദ്ദി എന്ന മൂന്ന് വയസ്സുകാരനായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. വടക്കന്‍ സിറിയയിലെ കൊബാന്‍ സ്വദേശിയാണ് ഐലന്‍. അഞ്ച് വയസ്സുകാരനായ സഹോദരനും ഐലനോടൊപ്പം ബോട്ട് മുങ്ങി മരിച്ചിട്ടുണ്ട്.