1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആന്‍ഡി മുറെ യുഎസ് ഓപ്പണില്‍നിന്ന് പുറത്തായി
ആന്‍ഡി മുറെ യുഎസ് ഓപ്പണില്‍നിന്ന് പുറത്തായി
മുറെയെ പരാജയപ്പെടുത്തി ആദ്യമായി ഒരു വലിയ മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നുകൂടിയ ആന്‍ഡേഴ്‌സണ് ഇനി നേരിടാനുള്ളത് സ്റ്റാന്‍ വാവ്‌റിങ്കയെയാണ്.
20ാം വര്‍ഷത്തില്‍ അതേ കിക്ക് ആവര്‍ത്തിച്ച് ഹിഗ്വിറ്റ
20ാം വര്‍ഷത്തില്‍ അതേ കിക്ക് ആവര്‍ത്തിച്ച് ഹിഗ്വിറ്റ
റെനെ ഹിഗ്വിറ്റയുടെ സ്‌കോര്‍പ്പിയന്‍ കിക്ക് ഫുട്‌ബോള്‍ പ്രേമികള്‍ ഒരിക്കലും മറക്കുന്നതല്ല. ഇന്നേക്ക് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗോള്‍വല കാക്കുന്ന ആരും ചെയ്യാന്‍ ധൈര്യം കാണിക്കാത്ത സ്‌കോര്‍പ്പിയന്‍ കിക്ക് ഹിഗ്വിറ്റ ചെയ്തത്.
ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയിലെത്തുന്നു; കത്തോലിക്ക സഭാധ്യക്ഷന്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് 78 വര്‍ഷങ്ങള്‍ക്ക് ശേഷം
ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയിലെത്തുന്നു; കത്തോലിക്ക സഭാധ്യക്ഷന്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് 78 വര്‍ഷങ്ങള്‍ക്ക് ശേഷം
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമികളായ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാലാമനും തങ്ങളുടെ പദവിയിലെത്തുന്നതിനു മുമ്പാണ് അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ളത്. അമേരിക്കന്‍ സാമ്പത്തിക നയങ്ങളോടും രീതികളോടും എതിര്‍പ്പുള്ള ലാറ്റിനമേരിക്കന്‍ ചിന്താരീതിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കുമുള്ളത്.
38 വര്‍ഷങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയില്‍ എത്തുന്നു
38 വര്‍ഷങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയില്‍ എത്തുന്നു
മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു. ഐഎസ്എല്ലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ആദ്യ ഹോം മാച്ചില്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പെലെ സുബ്രതോ കപ്പ് ഫൈനല്‍ മത്സരം കാണാന്‍ ഡല്‍ഹിയിലുമെത്തും.
അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതമരുളി ഓസ്ട്രിയയിലെ സന്നദ്ധപ്രവര്‍ത്തകര്‍
അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതമരുളി ഓസ്ട്രിയയിലെ സന്നദ്ധപ്രവര്‍ത്തകര്‍
അഭയാര്‍ത്ഥികളെ സഹായിക്കാനായി ഓസ്ട്രിയയിലെ സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്ത്. വിയന്നയില്‍ നിന്നും ഓസ്ട്രിയന്‍ സംഘം ഇന്നലെ ഹംഗറിയിലേക്ക് യാത്ര തിരിച്ചു ഹംഗറി അതിര്‍ത്തി തുറന്നതോടെ ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും അഭയാര്‍ത്ഥികള്‍ ഒഴുക്ക് തുടരുകയാണ്.
കണ്ണീരൊപ്പാന്‍ സ്‌നേഹ സേനയായി സൈബര്‍ സേന, എസ്എന്‍ഡിപിയുടെ യുവതലമുറ കാരുണ്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നു
കണ്ണീരൊപ്പാന്‍ സ്‌നേഹ സേനയായി സൈബര്‍ സേന, എസ്എന്‍ഡിപിയുടെ യുവതലമുറ കാരുണ്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നു
സ്വന്തം ലേഖകന്‍: സ്‌നേഹ സേനയായി സൈബര്‍ സേന, എസ്എന്‍ഡിപിയുടെ യുവതലമുറ കാരുണ്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നു. അനാഥരായ മൂന്നു പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങായാണ് എസ്എന്‍ഡിപി യോഗം സൈബര്‍ സേന അവനവന് ആത്മസുഖത്തിനായ് ആചരിക്കുവ അപരന് ഗുണമായ് വരേണമെന്ന ഗുരുവചനം യാഥാര്‍ഥ്യമാക്കിയത്. എസ്എന്‍ഡിപി യോഗം സൈബര്‍ സേന കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തില്‍, യുകെ 6170 ശാഖായോഗത്തിലെ കുമാരനാശാന്‍ കുടുംബ …
എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം ചലച്ചിത്രമാകുന്നു, കലാമായി ഇര്‍ഫാന്‍ ഖാന്‍
എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം ചലച്ചിത്രമാകുന്നു, കലാമായി ഇര്‍ഫാന്‍ ഖാന്‍
സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം ചലച്ചിത്രമാകുന്നു, കലാമായി ഇര്‍ഫാന്‍ ഖാന്‍. ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കും. 250 കോടി രൂപ ചെലവഴിച്ച് ഇംഗ്ലീഷ്, റഷ്യന്‍, ജാപ്പനീസ് ഭാഷകളില്‍ പുറത്തിറക്കുന്ന ദ് സ്ട്രാറ്റജിസ്റ്റ് എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി …
എലിസബത്ത് രാജ്ഞി ഏറ്റവും കൂടുതല്‍ കാലം കിരീടമണിഞ്ഞ രാജ കുടുംബാംഗം, മറി കടക്കുന്നത് വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ്
എലിസബത്ത് രാജ്ഞി ഏറ്റവും കൂടുതല്‍ കാലം കിരീടമണിഞ്ഞ രാജ കുടുംബാംഗം, മറി കടക്കുന്നത് വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ്
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞി ഏറ്റവും കൂടുതല്‍ കാലം കിരീടമണിഞ്ഞ രാജ കുടുംബാംഗം, മറി കടക്കുന്നത് വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ്. അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുന്ന എലിസബത്ത് രാജ്ഞി, സ്ഥാനാരോഹണ വാര്‍ഷികത്തില്‍ ജനങ്ങളോടു സംസാരിക്കും. 63 വര്‍ഷം സിംഹാസനത്തിലിരുന്ന മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ് ഈ മാസം ഒന്‍പതിനാണ് എലിസബത്ത് രാജ്ഞി മറികടക്കുക. ആറു പതിറ്റാണ്ടിലേറെയായി …
യുഎസ് ഓപ്പണില്‍ അട്ടിമറി; മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പുറത്തായി
യുഎസ് ഓപ്പണില്‍ അട്ടിമറി; മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പുറത്തായി
യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യനും ലോക എട്ടാം നമ്പര്‍ താരവുമായ റാഫേല്‍ നദാല്‍ പുറത്തായി. 32ാം സീഡ് ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയാണ് മൂന്നാം റൗണ്ടില്‍ നദാലിനെ അട്ടിമറിച്ചത്.
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ 75ാം വയസ്സില്‍ അന്തരിച്ചു
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ 75ാം വയസ്സില്‍ അന്തരിച്ചു
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ നേപ്പാളുകാരനായ ചന്ദ്രബഹാദൂര്‍ ദന്‍ഗി അന്തരിച്ചു. സമോവ ദ്വീപിലെ ആശുപത്രിയിലായിരുന്നു അന്ത്യം.