സ്വന്തം ലേഖകന്‍: മഅദനിക്കെതിരായ സ്‌ഫോടന കേസില്‍ സാക്ഷി മൊഴി മാറ്റി, താന്‍ മഅദനിയെ കണ്ടിട്ടില്ലെന്ന് പുതിയ മൊഴി. ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരായ പ്രധാന സാക്ഷി കുടക് സ്വദേശി റഫീഖാണ് വിചാരണ കോടതിയില്‍ മൊഴി മാറ്റിപ്പടഞ്ഞത്. പൊലീസ് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് കോടതിയില്‍ പറഞ്ഞു. സ്‌ഫോടന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ …
മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 53 ലക്ഷംരൂപ ദിയാധനം ലഭിക്കും. സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓരോരുത്തര്‍ക്കും ഇത്രവലിയ തുക ലഭിക്കുന്നത്.
എയ്ജിയന്‍ കടലില്‍ ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിഞ്ഞു. ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് 34 കുടിയേറ്റക്കാരുടെ മൃതദേഹം വീണ്ടെടുത്തിട്ടുണ്ട്. ടര്‍ക്കിയില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാനുള്ള പ്രയാണത്തിനിടെയാണ് ബോട്ട് മറിഞ്ഞത്.
യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി കാലിഫോര്‍ണിയയിലുള്ള ഫെയ്‌സ്ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കും.
ഹജ്ജ് തീര്‍ത്ഥാടനത്തിന് തൊട്ടുമുന്‍പ് മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കിനുള്ളില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണ് 107 പേര്‍ മരിക്കാന്‍ ഇടയായ കാരണം എന്താണെന്ന് കണ്ടെത്തുമെന്ന് പൗരന്മാര്‍ക്ക് സൗദി രാജാവിന്റെ ഉറപ്പ്.
ഷെഫീല്‍ഡില്‍നിന്നുള്ള ലൊറെയ്ന്‍ ടോണര്‍, ജൊവാന്‍ നിക്കോളാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കും 60 വയസ്സാണ് പ്രായം.
ബ്രിട്ടണിലെ ക്യാന്‍സര്‍ രോഗനിര്‍ണയം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതിനിടെ ക്യാന്‍സര്‍ ചികിത്സയക്കായി ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ 300 മില്യണ്‍ പൗണ്ട് അധികമായി അനുവദിച്ചു.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍നിന്നും മറ്റും പാലായനം ചെയ്ത് വന്ന അഭയാര്‍ത്ഥികളെ സൗദി ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ സ്വരാജ്യത്തേക്ക് കടക്കാന്‍ അനുവദിച്ചില്ലെന്ന സോഷ്യല്‍ മീഡിയാ വിമര്‍ശനത്തിന് മറുപടിയുമായി സൗദി രംഗത്ത്.
ലേബര്‍ പാര്‍ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജെറമി കൊര്‍ബിന്‍ ഉജ്ജ്വല വിജയം നേടി. നാലേകാല്‍ ലക്ഷത്തോളം വരുന്ന ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ബാലറ്റ് പേപ്പര്‍ വഴിയും പങ്കെടുത്ത തെരഞ്ഞെടുപ്പിലാണ് ജെറമി കൊര്‍ബിന്‍ 59 % വോട്ടുകള്‍ നേടിക്കൊണ്ട് ചരിത്ര വിജയം നേടിയത്.
മക്കയിലെ ഹറാ പള്ളിയില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മരിച്ചവര്‍ക്കൊപ്പം ഒരു മലയാളി ഉള്‍പ്പെടെ 19 ഇന്ത്യക്കാരുണ്ട്. ഇന്ത്യക്കാരുടെ മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത്‌നിന്നും ഉണ്ടായിട്ടുണ്ട്.