ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികളെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ യുഎഇയില്‍ നിരീക്ഷണത്തില്‍. രണ്ടു മലയാളികളെ ഇതിനകം തിരിച്ചയച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ ചാനലായ ചാനല്‍ 10 ഈ കുട്ടികളെ ഉള്‍പ്പെടുത്തി പ്രോമാ തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലാണ് തങ്ങളുടെ വൊക്കാബുലറി മികച്ചതാക്കിയതെന്ന് ഈ കുട്ടികള്‍ പറയുന്നു.
കഴുത്തില്‍ നിറതോക്ക് വെച്ച് സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണ്‍ സ്വദേശി ഡിലിയോണ്‍ അലന്‍സോ സ്മിത്താണ് മരിച്ചത്. കോളജ് വിദ്യാഭ്യാസം തുടങ്ങുന്നതിന് തലേദിവസമാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രവാസികളെ അനിയന്ത്രിതമായി പിഴിയുന്ന വിമാനക്കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടുന്നു. വിമാനക്കമ്പനികളുടെ ഈ നടപടിയില്‍ ആശങ്കയുണ്ടെന്ന് മോഡി അറിയിച്ചു.
ലണ്ടനില്‍നിന്നും നാല് കുട്ടികളുമായി സിറിയയിലേക്ക് കടന്നെന്ന് കരുതിയ സ്ത്രീയെ ടര്‍ക്കിയില്‍ പിടികൂടി
ഇന്ന് മുതല്‍ ലോകം ഗൂഗിളിനെ കാണുന്നത് പുതിയ ലോഗോയോടെയായിരിക്കു. തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നതിനെക്കുറിച്ചും അതിനെ ആവശ്യകതയെക്കുറിച്ചും കമ്പനി പുറംലോകത്തെ അറിയിച്ചത്. ഗൂഗിളിന്റെ ഹോം പേജില്‍ അനിമേഷന്‍ രൂപത്തിലാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളി യുവാവിനെ രഹസ്യാന്വേഷണ ഏജന്‍സി, റോ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശിയായ യുവാവാണ് ഭീകര സംഘടനയുമായി ബന്ധമുള്ളതായി സംശയത്തെതുടര്‍ന്ന് പിടിയിലായത്
ഇന്ത്യയുടെ യുവതാരം വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടെസ്റ്റ് ടീം ചരിത്രം തിരുത്തിക്കുറിച്ച് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. 22 വര്‍ഷത്തെ വിജയരാഹിത്യത്തിന് ഒടുവിലാണ് യുവഇന്ത്യ ഇപ്പോള്‍ ലങ്കന്‍ മണ്ണില്‍ കപ്പുയര്‍ത്താന്‍ പോകുന്നത്.
കത്തോലിക്കാ സഭയുടെ നിയമാവലിയില്‍ ഗര്‍ഭച്ഛിദ്രം ഇന്നും പാപം തന്നെയാണ്. എന്നാല്‍, പാപപരിഹാരത്തിനായി ഇനി ബിഷപ്പിന്റെ അടുത്ത് പോകേണ്ട. ഇടവക വികാരിയില്‍നിന്ന് തന്നെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് പാപമോചനം നേടാം.
മെര്‍സ് രോഗം വ്യാപകമായി പടരുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒട്ടകങ്ങളുടെ അടുത്ത് പോകരുതെന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയുടെ മുന്നറിയിപ്പ്. സൗദിയില്‍ തങ്ങുന്ന സമയത്ത് ഒട്ടകത്തിന്റെ പാല്‍ കുടിക്കരുതെന്നും തീര്‍ത്ഥാടനത്തിന്റെ ഭാഗമായ മൃഗബലിയ്ക്ക് വേണ്ടി ഒട്ടകത്തെ ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.