സ്വന്തം ലേഖകൻ: 2020 ൽ സൗദി തൊഴിൽ മേഖലയിൽ നിന്ന് 1,29,000 പ്രവാസികൾ ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ടതായി സർക്കാർ കണക്കുകൾ. ഇവരിൽ 1,20,000 പേരും പുരുഷന്മാരാണ്. അതേസമയം പ്രാദേശിക തൊഴിൽ വിപണിയിൽ 74,000 സ്വദേശി തൊഴിലാളികളുടെ എണ്ണം കൂടിയതായും റിപ്പോർട്ട് പറയുന്നു. ഇവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും. വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ട് ശതമാനത്തിന്റെ …
സ്വന്തം ലേഖകൻ: രാജ്യത്തെ സർക്കാർ ഹെൽത്ത് സെന്ററുകളിൽ യാത്രാവശ്യത്തിനായുള്ള കോവിഡ്-പിസിആർ പരിശോധന താൽക്കാലികമായി നിർത്തിവച്ചത് ഖത്തർ പ്രവാസികൾക്ക് തിരിച്ചടിയാകും. സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ 350-500 റിയാലിനും ഇടയിലാണ് പരിശോധനാ നിരക്ക്. ഇതോടെ, സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്രയുടെ ചെലവ് കൂടും. നാലംഗ കുടുംബത്തിന് കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റിനായി ഏകദേശം 1,400-1800 റിയാൽ (ഏകദേശം 27,832-35,784 രൂപ) …
സ്വന്തം ലേഖകൻ: ഓക്സ്ഫഡും അസ്ട്രാസെനകയും ചേർന്നു വികസിപ്പിച്ചതും ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നതുമായ കോവിഡ് വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഊന്നിപ്പറഞ്ഞ് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്‌കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ). ബ്രിട്ടനിൽ വാക്സീൻ സ്വീകരിച്ച 181 ലക്ഷം പേരിൽ രക്തം കട്ടപിടിക്കുന്ന സങ്കീർണാവസ്ഥയുണ്ടായത് 30 പേരിലാണെന്നും അവരിൽ 7 പേർ …
സ്വന്തം ലേഖകൻ: യുഎസ് പാർലമെൻറ് മന്ദിരമായ കാപിറ്റൽ ഹിൽ ബിൽഡിങ്ങിനു പുറത്ത് സുരക്ഷ ചെക്പോസ്റ്റിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം നടത്തിയ യുവാവ് നേഷൻ ഓഫ് ഇസ്ലാം എന്ന സംഘടനയുടെ അനുയായി ആണെന്ന് പൊലീസ്. നോവ ഗ്രീൻ എന്നുപേരുള്ള ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഈ സംഘടനയുടെ നേതാക്കളായ ലൂയി ഫറാഖാെൻറയും ഇലിജ മുഹമ്മദിെൻറയും പ്രഭാഷണങ്ങൾ ആണുള്ളത്. താൻ …
സ്വന്തം ലേഖകൻ: കോവിഡ് രൂക്ഷമായതിനെത്തുടർന്നു ബംഗ്ലാദേശിൽ ലോക്ക്ഡൗൺ വരുന്നു. തിങ്കളാഴ്ച മുതൽ ഏഴുദിവസത്തേക്കാണു രാജ്യവ്യാപക ലോക്ക്ഡൗണെന്നു ഗതാഗതമന്ത്രി ഉബൈദുൾ ഹൈദർ ധാക്കയിൽ അറിയിച്ചു. വെള്ളിയാഴ്ച രാജ്യത്ത് 6,830 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം 624,594 ആയി. കോവിഡ് മരണം 9,155 ലേക്ക് ഉയരുകയും ചെയ്തു. അത്യാവശ്യ സർവീസുകളെ ഉൾപ്പെടെ ചില സുപ്രധാന മേഖലകളെ ലോക്ക്ഡൗണിൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിലവിലുള്ള കഫീല്‍ – വ്യക്തിഗത സ്‌പോണ്‍സര്‍ സംവിധാനം അവസാനിപ്പിക്കാന്‍ അന്തരഷ്ട്ര തൊഴില്‍ സംഘടനാ ഉപദേഷ്ടാവ് അബ്ദുള്ള അല്‍ സുഹൈര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം പ്രാബല്യത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കുന്നതോടെ അന്താരാഷ്ട്ര തൊഴില്‍ മേഖലയില്‍ കുവൈത്തിന് മാതൃകപരമായ സ്ഥാനം കൈവരിക്കാനാകുമെന്നും ദീര്‍ഘകാലം കുവൈത്ത് …
സ്വന്തം ലേഖകൻ: യുകെയിൽ ഓക്സ്ഫഡ് വാക്സിനെടുത്തവരിൽ രക്തം കട്ട പിടിച്ച് മരിച്ചത് 7 പേർ മാത്രമെന്ന് കണക്കുകൾ. ഇതുവരെ വാക്സിൻ ലഭിച്ച 18.1 ദശലക്ഷം ആളുകളിൽ 30 പേർക്ക് രക്തം കട്ട പിടിക്കൽ റിപ്പോർട്ട് ചെയ്തതായും മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്‌ആർഎ) സ്ഥിരീകരിച്ചു. മാർച്ച് 30 വരെ ഏഴ് പേർ …
സ്വന്തം ലേഖകൻ: പലതവണ വന്നു പോകാവുന്ന മൾട്ടിപ്പിൾ എൻട്രി വീസ ഫീസ് 1,150 ദിർഹമെന്ന് അധികൃതർ അറിയിച്ചു. പൊതുനിക്ഷേപ പദ്ധതികളിൽ പങ്കാളികളാകുന്ന സംരംഭകർ, റിയൽ എസ്‌റ്റേറ്റ് നിക്ഷേപകർ, വ്യവസായികൾ, വിവിധ രംഗങ്ങളിൽ വൈദഗ്ധ്യം തെളിയിച്ചവർ, മിടുക്കരായ വിദ്യാർഥികൾ എന്നിവർക്കാണ് 6 മാസം കാലാവധിയുള്ള വീസ നൽകുന്നത്. പൊതുസേവന കേന്ദ്രങ്ങൾ, ടൈപ്പിങ് സെന്ററുകൾ എന്നിവ വഴി അപേക്ഷിക്കാം. …
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശ തൊഴിലാളികളുടെ പുതിയ വിസക്കും വിസ പുതുക്കുന്നതിനുമുള്ള മെഡിക്കൽ പരിശോധന നിർത്തിവെച്ചേക്കും. ഒരു മാസത്തേക്ക് മെഡിക്കൽ പരിശോധന നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടറേറ്റ് ജനറൽ ആർ.ഒ.പി പാസ്പോർട്ട് ആൻഡ് റെസിഡൻസ് ഡയറക്ടർ ജനറലിനും സിവിൽ സ്റ്റാറ്റസ് ഡയറക്ടർ ജനറലിനും കത്ത് നൽകിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുതുക്കി. പാക്കിസ്ഥാൻ, കെനിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ 4 രാജ്യങ്ങൾ കൂടി പുതിയ പട്ടികയിൽ ഇടം പിടിച്ചു. ഏപ്രിൽ 9 വെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ പുതിയ പട്ടിക പ്രാബല്യത്തിൽ വരും. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയതു പോലെയുള്ള കൊവിഡിൻ്റെ പുതിയ വകഭേദങ്ങളെക്കുറിച്ചുള്ള …