സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം നവംബർ 17 മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. കമേഴ്സ്യൽ വിമാനങ്ങൾ നിലവിൽ രാത്രി സർവീസ് നടത്തുന്നില്ല. രാത്രി 10നും പുലർച്ച നാലിനുമിടയിലാണ് നിലവിൽ കമേഴ്സ്യൽ വിമാനങ്ങൾ സർവീസ് നടത്താത്തത്. ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏർപ്പെടുത്തിയാൽ മുഴുവൻ സമയം പ്രവർത്തിക്കുന്നതിന് എതിർപ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. …
സ്വന്തം ലേഖകൻ: ഖത്തറില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പുതിയ സാധ്യതകള്‍. രാജ്യത്ത് ഇനി നിശ്ചിത തുകയുടെ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ താമസവീസ സ്വന്തമാക്കാനാവും. ഫോസില്‍ ഇന്ധനത്തിന്‍ മേലുള്ള ഖത്തര്‍ സാമ്പത്തിക മേഖലയുടെ ആശ്രതത്വം കുറയ്ക്കുന്നതിന്റെയും രാജ്യത്ത് വിദേശ നിക്ഷേപം കൂട്ടുന്നതിന്റെയും ഭാഗമായാണ് തീരുമാനം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുവന്നത്. നേരത്തെ ഖത്തറില്‍ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രത്യാഘാതം മറികടക്കാനായി സ്വകാര്യമേഖലയിലെ കൂടുതൽ വിഭാഗങ്ങൾക്ക് 20% വാടകയിളവ് നൽകാൻ അബുദാബി സർക്കാർ നിർദേശിച്ചു. ഇതനുസരിച്ച് നഴ്സറി, ഡന്റൽ ക്ലിനിക്, സലൂൺ എന്നീ വിഭാഗങ്ങളിലെ സ്ഥാപനങ്ങൾക്കു കൂടി ഈ ആനുകൂല്യം ലഭിക്കും. നേരത്തേ റസ്റ്ററന്റ്, വിനോദ, ടൂറിസം വിഭാഗങ്ങൾക്ക് ഈ ആനുകൂല്യം നൽകിയിരുന്നു. 2019 ഒക്ടോബർ 1നും 2020 മാർച്ച് 31നും …
സ്വന്തം ലേഖകൻ: വിദേശികള്‍ തൊഴില്‍ മാറിയാല്‍ ലെവി അടക്കമുള്ള ഫീസുകള്‍ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി സൌദിയിലെ വ്യവസായികളും സ്വകാര്യ കമ്പനി ഉടമകളും. സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സ്വാതന്ത്ര്യം അനുവദിക്കുന്ന കരാറുമായി ബന്ധപ്പെട്ടാണ് വ്യവസായികളുടെ ഇത്തരമൊരു നീക്കം. സൌദിയിലെ വിദേശ തൊഴിലാളികളുടെ തൊഴില്‍മാറ്റത്തിന് സ്വാതന്ത്രൃം നല്‍കുന്ന നിയമം പ്രാവര്‍ത്തികമാകുമ്പോള്‍ തൊഴില്‍ ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക …
സ്വന്തം ലേഖകൻ: ഒമാനിൽ തൊഴിൽ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലുള്ള സുപ്രീം കമ്മിറ്റി തീരുമാനം നടപ്പിലാക്കുന്നതിെൻറ ഭാഗമായാണ് പ്രഖ്യാപനം. നവംബർ 15 മുതൽ ഇത് പ്രാബല്ല്യത്തിൽ വരും. ഡിസംബർ 31 വരെ തീരുമാനം പ്രാബല്യത്തിലുണ്ടാകും. ഈ കാലയളവിനുള്ളിൽ നാട്ടിലേക്ക് മടങ്ങുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം യുകെയിൽ തൊഴിൽ രംഗത്തുണ്ടാക്കിയ ആഘാതം ദീർഘകാലം നീണ്ടുനിന്നേക്കും. സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ 314,000 തൊഴിലുകളാണ് രാജ്യത്ത് ഇല്ലാതായത്. മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് റെക്കോർഡാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) കണക്കുകൾ പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 4.8 ശതമാനമായി ഉയർന്നു, 2016 നവംബറിന് …
സ്വന്തം ലേഖകൻ: കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ വീസമ്മതിക്കുകയാണ്. നിയമപോരാട്ടത്തിന് ഒരുങ്ങുന്നതായി സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഇപ്പോഴും ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനെ അഭിനന്ദിക്കാനോ തോല്‍വി അംഗീകരിക്കാനോ തയാറാകാത്തത് ട്രംപിന്റെ അഹംഭാവമായി പരക്കെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള മറ്റു തലവന്മാര്‍ വരെ ഇക്കാര്യത്തില്‍ …
സ്വന്തം ലേഖകൻ: യുഎസ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കമല ഹാരിസ് പുതിയ ചുവടുവെപ്പിന് ഒരുങ്ങുന്നു. തങ്ങളുടെ ആദ്യ ലക്ഷ്യങ്ങൾ ഇവയായിരിക്കുമെന്ന് ഫേസ്ബുക്കിലൂടെ കമല പ്രഖ്യാപിച്ചു. “കൊവിഡ് നിയന്ത്രണത്തിലാക്കാൻ ബൈഡനും ഞാനും തയാറാവുന്നു. നമ്മുടെ സാമ്പത്തിക രംഗം പുതുക്കിപ്പണിയാൻ ഞങ്ങൾ ഒരുങ്ങി. കാലാവസ്ഥ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ഞങ്ങൾ തയാറാണ്. വംശീയതതോട് സംവദിക്കാൻ ഞങ്ങൾ ഒരുങ്ങി. നിങ്ങൾക്ക് …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിലെ പുതിയ തൊഴിലാളികൾക്ക് മെഡിക്കൽ അവധിക്കു വേതനമുണ്ടാകില്ലെന്ന് അധികൃതർ. പ്രബേഷൻ പൂർത്തിയാക്കിയ ശേഷമേ വേതനത്തോടു കൂടിയ അവധിയും ചികിത്സയ്ക്കുള്ള അവധിയും ലഭിക്കൂ. ആദ്യ 6 മാസ തൊഴിൽ പരിശീലനം കഴിഞ്ഞാൽ പ്രതിമാസം 2 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്നു മാനവ വിഭവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സേവനം ഒരു വർഷം …
സ്വന്തം ലേഖകൻ: ഒമാനില്‍ വീണ്ടും സന്ദര്‍ശക വീസ അനുവദിച്ചു തുടങ്ങി. ഫാമിലി വീസിറ്റ്, എക്സ്പ്രസ് വീസകള്‍ എന്നിവയാണ് അനുവദിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പകുതിയോടെയാണ് രാജ്യത്ത് സന്ദര്‍ശക വീസകള്‍ നിര്‍ത്തിവെച്ചത്. കൊവിഡ് കാരണം രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശന വീസയില്‍ എത്തിയവര്‍ക്ക് അധികൃതര്‍ വീസാ കാലാവധി സൗജന്യമായി നീട്ടി നല്‍കിയിരുന്നു. ഈ ആനുകൂല്യം ഇടയ്ക്ക് ഒഴിവാക്കിയെങ്കിലും …