സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 84 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗം പൂര്‍ണമായി ഭേദമായ 10 പേരെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട നാലായിരത്തിലേറെ ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തില്‍ …
സ്വന്തം ലേഖകൻ: കോവിഡ് 19 പശ്ചാത്തലത്തില്‍ യു.എ.ഇ വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഈ മാസം 17 മുതൽ ഒരു വിസയും പുതിയതായി നൽകില്ല. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർക്ക് നൽകുന്ന വിസക്ക് മാത്രം ഇളവുണ്ട്. അബുദാബിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും വിലക്കുണ്ട്. ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദും അടക്കും. സ്വദേശികളും വിദേശികളുമായ മുതിർന്ന പൗരൻമാർ വീടിന് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എല്ലാ രാജ്യാന്തര വിമാന സർവീസുകളും നിർത്തിവച്ചതായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി എസ്‌പിഎ റിപ്പോർട്ട് ചെയ്യുന്നു. വിമാനങ്ങൾ നിർത്തിവച്ചതിനാൽ മടങ്ങാൻ കഴിയാത്ത പൗരന്മാർക്കും താമസക്കാർക്കും ഔദ്യോഗിക അവധി ദിവസമായാണ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഫലപ്രദമായിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വൈറസ് ബാധയില്‍ സംസ്ഥാനത്ത് ഇതുവരെ 7,677 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 7375 …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയുള്‍പ്പെടെ ആറു രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. ഏപ്രില്‍ 30വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ നേരത്തെ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. രാജ്യത്ത് …
സ്വന്തം ലേഖകൻ: ഫെബ്രുവരി 27ന് ശേഷം കുവൈത്തില്‍ പ്രവേശിച്ച പ്രവാസികള്‍ പരിശോധനയ്ക്ക് വിധേയമായി കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകാത്ത പ്രവാസികളെ നാടുകടത്തുമെന്നും അല്‍ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 27ന് ശേഷം കുവൈത്തില്‍ പ്രവേശിച്ച പ്രവാസികളുടെ …
സ്വന്തം ലേഖകൻ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചതായി ഫലം വന്നത്. യു.കെയില്‍ നടന്ന ഒരു പരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ജസ്റ്റിന്‍ …
സ്വന്തം ലേഖകൻ: കൊറോണ ഭീതിയില്‍ ഹസ്തദാനം ഒഴിവാക്കുകയാണ് ലോക നേതാക്കള്‍. ഹസ്തദാനം രോഗം പകരുന്നതിന് കാരണമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ ലണ്ടനില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ അതിഥികളെ സ്വാഗതം ചെയ്തത് കൈകള്‍ കൂപ്പിയായിരുന്നു. വേദിയിലേക്ക് എത്തിയ ചാള്‍സ് രാജകുമാരന്‍ കാറില്‍ നിന്നിറങ്ങി ആദ്യം പതിവ് പോലെ കൈ നീട്ടിയെങ്കിലും …
സ്വന്തം ലേഖകൻ: സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളില്‍ പലരും അവരുടെ ഫോണുകള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാറ്റുന്നവരാണ്. ഇക്കാരണം കൊണ്ടുതന്നെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇലക്ട്രോണിക് മാലിന്യങ്ങള്‍ ലോകത്ത് സൃഷ്ടിക്കപ്പെടുന്നു. ഈ പ്രശ്‌നം നേരിടാന്‍ ഒരു മാര്‍ഗം പരീക്ഷിക്കാനൊരുങ്ങുകയാണ് യൂറോപ്പ്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും, സ്മാര്‍ട്‌ഫോണുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യമൊരുക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കുകയും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം …
സ്വന്തം ലേഖകൻ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും …