1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഫലപ്രദമായിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

വൈറസ് ബാധയില്‍ സംസ്ഥാനത്ത് ഇതുവരെ 7,677 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 7375 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രികളിലുമാണുള്ളത്‌. പുതുതായി 106 പേരെ ശനിയാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്താകെ കോവിഡ് ഭീഷണി ശക്തമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി ബ്ലോക്ക്, വാര്‍ഡ്‌ തലത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.

വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കും. ഇതര സംസ്ഥാന തീവണ്ടികളിലും റോഡുകളിലും യാത്രക്കാരെ പരിശോധിക്കാന്‍ സൗകര്യമൊരുക്കും. റോഡുകളിലെ പരിശോധനയ്ക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിക്കും. ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകരും സംഘത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 22 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. 19 പേര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.