സ്വന്തം ലേഖകൻ: “വിജനമായ തെരുവുകള്‍, റോഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ പോലും ഇല്ല. പൊതുഗതാഗതം നിരോധിച്ചിരിക്കുന്നു,” കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന ചൈനയിലെ വുഹാനിലെ കാഴ്ച ഓര്‍ത്തെടുക്കുകയാണ് അടുത്തിടെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മഹാരാഷ്ട്ര സ്വദേശിയും വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ ആഷിഷ് കര്‍മെ. “കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആദ്യ കേസ് 2019 ഡിസംബര്‍ എട്ടിനാണ് റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ രക്തസാമ്പിളുമായി ഇറാനില്‍നിന്ന് വിമാനം ഇന്ത്യയിലെത്തും. 300 ഇന്ത്യക്കാരുടെ രക്ത സാമ്പിളുമായി വെള്ളിയാഴ്ച രാത്രിയോടെയാണ് വിമാനം എത്തുക. തുടര്‍ന്ന് ഇന്ത്യയിലുള്ള ഇറാന്‍കാരുമായി വിമാനം തിരികെ പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ‘മഹാന്‍ എയര്‍’ വിമാനമാണ് ഇന്ത്യയിലെത്തുക. വിമാനത്തിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇറാനില്‍ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്ത് നിന്ന് എലിസബത്ത് വാറന്‍ പിന്മാറി. സൂപ്പര്‍ ചൊവ്വയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വാറന്റെ പിന്മാറ്റം. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഒരു വനിത എത്താനുള്ള സാധ്യതയാണ് വാറന്റെ പിന്മാറ്റത്തോടെ അവസാനിച്ചത്. ഇതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആകാനുള്ള മല്‍സരം ബേണി സാന്‍ഡേഴ്‌സും ജോ ബൈഡനും തമ്മിലായി. …
സ്വന്തം ലേഖകൻ: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-യുറോപ്യൻ യൂണിയൻ സമ്മേളനം മാറ്റിവെച്ചു. വിദേശകാര്യമന്ത്രാലയമാണ് വൈറസ് ബാധയെ തുടർന്ന് സമ്മേളനം മാറ്റിവെച്ച വിവരം അറിയിച്ചത്. ഇന്ത്യ-ഇ.യു സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്ര വേണ്ടെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിർദേശം. അതിനാൽ ഇരു രാജ്യങ്ങൾക്കും സൗകര്യപ്രദമായ …
സ്വന്തം ലേഖകൻ: മാർച്ച് എട്ടുമുതൽ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികൾ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കുവൈത്ത് പുനഃപരിശോധിക്കുമെന്ന് റിപ്പോർട്ട്. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നതിനാൽ മന്ത്രസഭാ യോഗം ഇതു പുനരാലോചിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ‘അൽ റായ്’ ദിനപത്രം റിപ്പോർട്ട് ചെയ്തു. തൊഴില്‍ മേഖലയെ ബാധിക്കാത്ത തരത്തില്‍ പുതിയൊരു നിർദേശം പുറപ്പെടുവിക്കുന്നതിനെക്കുറിച്ചാണ് …
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതിയായ നീരവ് മോദിയുടെ ജാമ്യം വീണ്ടും തള്ളി ലണ്ടന്‍ ഹൈക്കോടതി. അഞ്ചാം തവണയാണ് ലണ്ടന്‍ കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റു ചെയ്യപ്പെട്ടതുമുതല്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടന്ന കലാപങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം ജനതയെ വേദനിപ്പിക്കുന്നതാണെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമനേയി. ഹിന്ദുത്വ തീവ്രവാദികളെ നിലയ്ക്ക് നിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ നിയന്ത്രിച്ചില്ലെങ്കില്‍ മുസ്‌ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ദല്‍ഹി കലാപത്തില്‍ …
സ്വന്തം ലേഖകൻ: കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സ്കൂളുകള്‍ അടച്ചാലും യു.എ.ഇയില്‍ സി.ബി.എസ്.ഇ പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ചില സ്കൂളുകള്‍ ഇന്റേണല്‍ പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഞാറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് യു.എ.ഇയിലെ സ്കൂളുകള്‍ അടക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. സി.ബി.എസ്.ഇ പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കുന്നത് വരെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും ഉംറ തീർഥാടനവും മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ച് സൗദി അറേബ്യ. കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സൗദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആർക്കും ഹറമിലേക്ക് ഉംറയ്ക്ക് പ്രവേശനം ഉണ്ടാകില്ല. സൗദി ആഭ്യന്തര മന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. തിങ്കളാഴ്ച …
സ്വന്തം ലേഖകൻ: യാത്രക്കാർ കോവിഡ് നയന്റീൻ ബാധയില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കുവൈത്തിന്റെ നിർദേശം നാട്ടിലുള്ള നിരവധി പ്രവാസികൾക്ക് തിരിച്ചടിയായി. സാക്ഷ്യപത്രത്തിനായി എംബസി അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ എത്തുന്നവരെ അറിയിപ്പ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുകയാണ്. ആയിരക്കണക്കിന് പ്രവാസികളുടെ തിരിച്ചു പോക്ക് ഇതോടെ അനിശ്ചിതത്വത്തിലായി. കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം അനുവദിക്കണമെങ്കിൽ …