1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ കൂടുതൽ കോവിഡ് ഇളവുകൾ; വീട്ടിലെ ചടങ്ങുകളിൽ കൂടുതൽ പേർക്ക് ഒത്തുകൂടാം
യുഎഇയിൽ കൂടുതൽ കോവിഡ് ഇളവുകൾ; വീട്ടിലെ ചടങ്ങുകളിൽ കൂടുതൽ പേർക്ക് ഒത്തുകൂടാം
സ്വന്തം ലേഖകൻ: കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദേശീയ ദുരന്തനിവാരണ അതോറിറ്റി. വീടുകളിൽ നടക്കുന്ന ചടങ്ങുകളിൽ 80 ശതമാനം ശേഷിയോടെ ആളുകളെ പ്രവേശിപ്പിക്കാമെന്നതാണ്​ പ്രധാനപ്പെട്ട മാറ്റം. പാർട്ടികൾ, വിവാഹങ്ങൾ, സംസ്​കാരച്ചടങ്ങുകൾ, മറ്റു ചടങ്ങുകൾ എന്നിവ വീടുകളിൽ ഒരുക്കു​േമ്പാഴാണ്​ ഇളവ്​ ലഭിക്കുക. എന്നാൽ, ആകെ ആളുകളുടെ എണ്ണം 60 എണ്ണത്തിൽ കൂടുതലാവരുത്​. ഇത്​ കൂടാതെ ചടങ്ങുകളിൽ …
അൽബാഹ മേഖലയിൽ സൗദിവൽക്കരണം; 11 മേഖലകളിൽ 100 ശതമാനം സൗദികൾ മാത്രം
അൽബാഹ മേഖലയിൽ സൗദിവൽക്കരണം; 11 മേഖലകളിൽ 100 ശതമാനം സൗദികൾ മാത്രം
സ്വന്തം ലേഖകൻ: സൗദിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ അൽബാഹയിലെ 11 തൊഴിൽ മേഖലയിൽ 100 ശതമാനവും സൗദികളെ നിയമിക്കാൻ തീരുമാനം. ഇതോടെ വിദേശികൾ ജോലി ചെയ്യുന്ന ഭൂരിഭാഗം മേഖലയിലും സ്വദേശിവത്കരണം നടപ്പാകും. പ്രധാന ടൂറിസം മേഖലയായ അൽബഹയിൽ സൗദികൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാനാണ് തീരുമാനം നടപ്പാക്കുന്നത്. റെഡിമെയ്ഡ് വസ്ത്രം, വീട്ടുപകരണങ്ങൾ, കാർപറ്റ്, സ്റ്റേഷനറി, ടോയ്സ്, ഇലക്ട്രിക്കൽ …
വൃത്തി മുഖ്യം ബിഗിലേ! വൃത്തിയില്ലെങ്കിൽ സൗദിയിലെ ഹോട്ടലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പിഴ
വൃത്തി മുഖ്യം ബിഗിലേ! വൃത്തിയില്ലെങ്കിൽ സൗദിയിലെ ഹോട്ടലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പിഴ
സ്വന്തം ലേഖകൻ: സൗദിയിൽ നഗര പരിധിയിലെ ഹോട്ടലുകളിലും വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ശുചിത്വ പരിശോധനയിൽ വൻതുക പിഴ ഈടാക്കാൻ തീരുമാനം. ലോകോത്തര നിലവാരത്തിലേക്ക് റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളെ മാറ്റുന്നതി​െൻറ ഭാഗമായാണിത്. ഹോട്ടലുകളിലും കടകളിലും വൃത്തിഹീനമായ സാഹചര്യമുണ്ടായാൽ സ്ഥാപനം അടപ്പിക്കും. സ്ഥാപനങ്ങളെ വിവിധ തരങ്ങളാക്കിയാണ് പരിശോധനയുണ്ടാവുക. കച്ചവട സ്ഥാപനങ്ങൾ, സൂഖുകൾ, ഹോട്ടൽ റസ്​റ്ററൻറുകൾ എന്നിവയാണ് ഇതിൽ പ്രധാനം. …
ഖത്തര്‍ മന്ത്രിസഭയില്‍ അടിമുടി മാറ്റം; കാലാവസ്ഥാ വ്യതിയാനത്തിന് പുതിയ മന്ത്രാലയം
ഖത്തര്‍ മന്ത്രിസഭയില്‍ അടിമുടി മാറ്റം; കാലാവസ്ഥാ വ്യതിയാനത്തിന് പുതിയ മന്ത്രാലയം
സ്വന്തം ലേഖകൻ: ഖത്തര്‍ മന്ത്രിസഭയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയും നിലവിലെ മന്ത്രാലയങ്ങള്‍ വിഭജിച്ചും പുതിയ മന്ത്രാലയത്തിന് രൂപം നല്‍കിയും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിറക്കി. പുതിയ രണ്ട് വനിതാ മന്ത്രിമാരെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് പുതുതായി രൂപീകരിച്ചത്. ക്ലൈമറ്റ് ചെയ്ഞ്ച് മന്ത്രിയായി ശെയ്ഖ്. ഡോ. ഫാലിഹ് ബിന്‍ …
സർ ഡേവിഡ് അമേസിന്റെ ജീവനെടുത്ത അലി ഹാർബി അലിയുടെ സ്വപ്നം ഡോക്ടറാകാൻ!
സർ ഡേവിഡ് അമേസിന്റെ ജീവനെടുത്ത അലി ഹാർബി അലിയുടെ സ്വപ്നം ഡോക്ടറാകാൻ!
സ്വന്തം ലേഖകൻ: സർ ഡേവിഡ് അമേസിനെ കത്തികൊണ്ട് കുത്തിക്കൊന്ന കേസിൽ പ്രതിയായ തീവ്രവാദി അലി ഹാർബി അലിയുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. സോമാലിയൻ പാരമ്പര്യമുള്ള ബ്രിട്ടീഷ് പൗരനായ അലി അമ്മയും രണ്ട് സഹോദരിമാരും സഹോദരനുമൊത്ത് ക്രോയ്ഡനിലെ വീട്ടിലാണ് വളർന്നത്. വിദ്വേഷ പ്രചാരകനായ ആഞ്ചെം ചൗധരിയുടെ യൂട്യൂബ് വീഡിയോകൾ കണ്ടതിന് ശേഷമാണ് തീവ്രവാദത്തിലേക്ക് കടന്നതെന്ന് സുഹൃത്തുക്കൾ …
ലൈംഗിക തൊഴിൽ നിരോധിക്കാൻ സ്പെയിൻ; നിയമം നേരിട്ട് ബാധിക്കുക 3,00,000 സ്ത്രീകളെ; പ്രതിഷേധം
ലൈംഗിക തൊഴിൽ നിരോധിക്കാൻ സ്പെയിൻ; നിയമം നേരിട്ട് ബാധിക്കുക 3,00,000 സ്ത്രീകളെ; പ്രതിഷേധം
സ്വന്തം ലേഖകൻ: വിവാദങ്ങളും ആരോപണങ്ങളും രൂക്ഷമായതോടെ ലൈംഗിക തൊഴിൽ നിർത്തലാക്കാനൊരുങ്ങി സ്പെയിൻ. ലൈംഗിക തൊഴിൽ നിർത്തലാക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായതോടെ തീരുമാനത്തെ അനുകൂലിച്ചും തള്ളിപ്പറഞ്ഞും നിരവധിപേർ രംഗത്തുവന്നു. ലൈംഗികത്തൊഴിലുമായി മുന്നോട്ട് പോകുന്നവരിൽ നിന്നാണ് ശക്തമായ എതിർപ്പുണ്ടാകുന്നത്. എന്നാൽ, തൻ്റെ ലൈംഗിക തൊഴിൽ നിർത്തലാക്കാനുള്ള തീരുമാനത്തിന് പിന്നിലെ …
ജമ്മു കശ്മീരിൻ്റെ തലവര മാറ്റാൻ ദുബായ്; വൻകിട പദ്ധതികൾക്കായി വൻ നിക്ഷേപ പദ്ധതി വരുന്നു
ജമ്മു കശ്മീരിൻ്റെ തലവര മാറ്റാൻ ദുബായ്; വൻകിട പദ്ധതികൾക്കായി വൻ നിക്ഷേപ പദ്ധതി വരുന്നു
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് വികസനവും വ്യവസായ പാർക്ക‌് ഉൾപ്പെടെയുള്ള വൻകിട പദ്ധതികളും ലക്ഷ്യമിട്ട് ജമ്മു കശ്മീരിൽ ദുബായ് നിക്ഷേപം നടത്തുന്നു. ഉൽപന്ന വിപണനത്തിനു പുറമേ, ഗതാഗത മേഖലയിലെ പദ്ധതികൾ, സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, മെഡിക്കൽ കോളജ്, ഐടി ടവറുകൾ തുടങ്ങിയവയ്ക്കെല്ലാം ധാരണയായിട്ടുണ്ടെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ അറിയിച്ചു. മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണു പദ്ധതി. …
സൗദിയിൽ ഭിക്ഷാടന വിരുദ്ധ നിയമം ജനുവരിയിൽ; സാമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പണപ്പിരിവും കുറ്റം
സൗദിയിൽ ഭിക്ഷാടന വിരുദ്ധ നിയമം ജനുവരിയിൽ; സാമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പണപ്പിരിവും കുറ്റം
സ്വന്തം ലേഖകൻ: രാജ്യത്തെ പുതിയ ഭിക്ഷാടന വിരുദ്ധ നിയമം 2022 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ യാചനാ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച് നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി നിലവില്‍ ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബേസ് തയ്യാറാക്കുന്ന നടപടികള്‍ പുരോമഗിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമം …
ജനുവരി ഒന്നു മുതല്‍ സൗദി ജ്വല്ലറികളില്‍ സ്വദേശി ജോലിക്കാർ മാത്രം; പ്രവാസികൾ പുറത്ത്
ജനുവരി ഒന്നു മുതല്‍ സൗദി ജ്വല്ലറികളില്‍ സ്വദേശി ജോലിക്കാർ മാത്രം; പ്രവാസികൾ പുറത്ത്
സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ സൗദിയിലെ ജ്വല്ലറി ഷോപ്പുകളില്‍ പ്രവാസികള്‍ക്ക് ജോലി ചെയ്യാനാവില്ല. സ്വര്‍ണ വില്‍പ്പന കേന്ദ്രങ്ങളിലും ആഭരണ നിര്‍മാണ കേന്ദ്രങ്ങളിലും സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കാനുള്ള തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. ഇതുവഴി സൗദിവല്‍ക്കരണം നടപ്പിലാക്കുന്ന തസ്തികകളില്‍ ആയിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ജ്വല്ലറികളില്‍ …
ലോകകപ്പിന് പഴുതുകൾ ഇല്ലാത്ത സുരക്ഷ; ലോകാരോഗ്യ സംഘടനയും ഖത്തറും ഫിഫയും ഒറ്റക്കെട്ട്
ലോകകപ്പിന് പഴുതുകൾ ഇല്ലാത്ത സുരക്ഷ; ലോകാരോഗ്യ സംഘടനയും ഖത്തറും ഫിഫയും ഒറ്റക്കെട്ട്
സ്വന്തം ലേഖകൻ: കായിക പ്രേമികൾക്ക് സുരക്ഷിതമായ ലോകകപ്പ് ഒരുക്കുന്നതിനായി ലോകാരോഗ്യസംഘനടയും ഖത്തറും ഫിഫയും കൈകോർക്കുന്നു. ഇതിൻറെ ഭാഗമായി ആവിഷ്‌കരിച്ച മൂന്ന് വർഷം നീളുന്ന സംയുക്ത പദ്ധതിയിൽ ലോകാരോഗ്യസംഘടനയും ഖത്തറും ഒപ്പുവെച്ചു. ആരോഗ്യപൂർണമായ ലോകകപ്പ് എന്ന പേരിലാണ് ഖത്തറും ലോകാരോഗ്യസംഘടനയും ചേർന്ന് സംയുക്ത പദ്ധതി നടപ്പാക്കുന്നത്. ജനീവയിലെ ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് ലോകാരോഗ്യസംഘടനാ …