സ്വന്തം ലേഖകൻ: ഒന്നിലധികം തവണ യാത്ര ചെയ്യാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ യു.എ.ഇ അനുവദിച്ച് തുടങ്ങി. ഒരു വിസിറ്റ് വിസയില്‍ തന്നെ നിരവധി തവണ യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിെൻറ സവിശേഷത. ഒരു തവണ രാജ്യത്തിെൻറ പുറത്തേക്ക് പോയാല്‍ സാധാരണ വിസിറ്റ് വിസ ക്യാന്‍സല്‍ ആയിപ്പോകും. ടൂറിസ്റ്റുകളെ ലക്ഷ്യംവെച്ചുള്ളതാണ് പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ യുകെയിൽ കശാപ്പുകാരേയും അറവുശാല ജീവനക്കാരേയും കിട്ടാനില്ല. ക്രിസ്മസ് അടുക്കുന്നതോടെ അവശ്യ സാധനങ്ങൾക്കും മാംസാഹാരങ്ങൾക്കും ആവശ്യം വർധിക്കുന്നതിനാൽ കടുത്ത ക്ഷാമം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർന്ന് വിദേശത്ത് നിന്നുള്ള കശാപ്പുകാർക്കും അറവുശാല തൊഴിലാളികൾക്കും സീസണൽ വർക്കർ വിസ അനുവദിക്കാനാണ് സർക്കാർ നീക്കം. വിദേശത്ത് നിന്ന് 800 ഓളം തൊഴിലാളികളെ …
സ്വന്തം ലേഖകൻ: നോര്‍വേ നഗരത്തിൽ അക്രമി അഞ്ച് പേരെ അമ്പെയ്തു കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് സർക്കാരിൻ്റെ വിശദീകരണം. കേസിലെ പ്രതിയായ 37കാരൻ പോലീസ് കസ്റ്റഡിയിൽ തുടരുന്ന കാര്യത്തിൽ കോടതി ഉടൻ തീരുമനമെടുക്കും. ഡാനിഷ് പൗരനായ എസ്പെൻ ആൻഡേ്സൺ ബ്രാദെൻ എന്നയാളാണ് കോങ്സ്ബെര്‍ഗ് നഗരത്തിൽ അഞ്ച് പേരെ അമ്പും വില്ലും ഉപയോഗിച്ച് വധിച്ചതെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ചയായിരുന്നു …
സ്വന്തം ലേഖകൻ: ബംഗ്ലാദേശിൽ ദുർഗാ പൂജാ പന്തലുകൾക്കും ഹിന്ദുക്കൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. വിഷയത്തിൽ ബംഗ്ലാദേശ് സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കൊമില്ല നഗരത്തിലെ നനുവർ ദിഗി തടാകക്കരിയിലുള്ള ദുർഗാ പൂജാ പന്തലുകൾക്ക് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ദുർഗാ …
സ്വന്തം ലേഖകൻ: ദുബായിൽനിന്നും കൊച്ചി, കോഴിക്കോട് സെക്ടറിൽ യാത്ര ചെയ്യുന്നവർക്ക് ബാഗേജ് പരിധി 40 കിലോ ആക്കി ഉയർത്തിയതായി സ്പൈസ് ജെറ്റ് അറിയിച്ചു. 7 കിലോ ഹാൻഡ് ബാഗേജിനു പുറമെയാണിത്. ഈ മാസം 21 വരെ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം. അതിനിടെ ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ടു മടങ്ങാൻ അബുദാബി ആരോഗ്യ സേവന വിഭാഗമായ …
സ്വന്തം ലേഖകൻ: അബുദാബിയിലെ മുഴുവൻ ആശുപത്രികളും മലാഫി പ്ലാറ്റ്ഫോം മുഖേന ബന്ധപ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഗൾഫ് മേഖലയിലെ ആദ്യത്തെ ആരോഗ്യ വിവര കൈമാറ്റ സംവിധാനമാണ് മലാഫി. ചികിത്സ തേടുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും ആരോഗ്യ സ്ഥാപനങ്ങൾ പരസ്പരം കൈമാറുകയും ചെയ്യുന്ന ഏകീകൃത സംവിധാനമാണ് മലാഫി. അബുദാബിയിലെ സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഇതിന്റെ ഭാഗമാകുന്നുണ്ട്. 59 …
സ്വന്തം ലേഖകൻ: അഞ്ച് സ്പെഷ്യൽ എക്കണോമിക് സോണുകൾ തുറക്കാനുള്ള തീരുമാനവുമായി സൗദി അറേബ്യ. നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹാണ് സോണുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. ആഗോള കമ്പനികളുടെ ഓഫീസുകളും നിക്ഷേപവും സൗദിയിലെത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി പ്രഖ്യാപിച്ച നാഷണൽ ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായാണ് …
സ്വന്തം ലേഖകൻ: സൗദിയിലെ അല്‍ഖോബാറില്‍ മരിച്ച മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലയക്കുന്നതിന് വഴി തെളിഞ്ഞു. നോര്‍ക്കയുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്. മരിച്ച കണ്ണൂര്‍ സ്വദേശി ജോമി ജോണ്‍ സെലിന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം സഹകരിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുകയായിരുന്നു ജോമി ജോണ്‍സെലിന്റ മൃതദേഹം ശനിയാഴ്ച രാത്രിയോടെ കൊച്ചി വിമാനത്താവളത്തിലെത്തുമെന്ന് മരണാനന്തര …
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിച്ചുവന്ന വാക്‌സിനേഷന്‍ കേന്ദ്രം അടുച്ചുപൂട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി ഇന്നു മുതലാണ് അടച്ചുപൂട്ടുക. പ്രവാസി ജീവനക്കാര്‍ക്ക് വാക്‌സിന്‍ വതരണം ചെയ്യുകയെന്ന ദൗത്യം പൂര്‍ത്തീകരിച്ച ശേഷമാണ് കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തിയത്. ഇതിനകം 16 ലക്ഷം …
സ്വന്തം ലേഖകൻ: യുകെയിൽനിന്ന് വരുന്നവർക്ക് ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചു. കോവിഷീൽഡ് വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത പരിശോധനയും ക്വാറൻറീനും അവർ ഒഴിവാക്കിയതിനെ തുടർന്നാണ് ഇന്ത്യയുടെ നടപടി. പുതിയ സാഹചര്യത്തിൽ ഈ മാസം 11ന് പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ പിൻവലിക്കുന്നതായും പകരം ഫെബ്രുവരി 17ലെ മാർഗനിർദേശങ്ങൾ പ്രാബല്യത്തിലാകുമെന്നും കേന്ദ്ര ആരോഗ്യ …