1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2021

സ്വന്തം ലേഖകൻ: ദുബായിൽനിന്നും കൊച്ചി, കോഴിക്കോട് സെക്ടറിൽ യാത്ര ചെയ്യുന്നവർക്ക് ബാഗേജ് പരിധി 40 കിലോ ആക്കി ഉയർത്തിയതായി സ്പൈസ് ജെറ്റ് അറിയിച്ചു. 7 കിലോ ഹാൻഡ് ബാഗേജിനു പുറമെയാണിത്. ഈ മാസം 21 വരെ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം.

അതിനിടെ ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ടു മടങ്ങാൻ അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹ സൗജന്യ വിമാന ടിക്കറ്റ് നൽകുന്നു. കോവിഡ് പ്രതിരോധത്തിൽ മികച്ച സേവനം കാഴ്ച വച്ചതിനുള്ള സമ്മാനമാണിത്. സൗജന്യ വിമാന യാത്രാ ടിക്കറ്റ് പദ്ധതിയിൽ അബുദാബി സർക്കാർ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തി.

നേരത്തെ ഡോക്ടർമാർക്കും നഴ്സുമാർക്കുമായിരുന്നു ഈ ആനുകൂല്യം. എന്നാണു നാട്ടിൽ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന ഓഫിസ് വഴി ഇത്തിഹാദ് എയർവെയ്സിൽ അറിയിച്ചാൽ മടക്കയാത്ര ടിക്കറ്റ് ലഭിക്കും. 2022 ജൂൺ വരെയാണ് ആനുകൂല്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.