ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ വോട്ടര്‍മാരുടെ സ്വീധീനം വര്‍ദ്ധിച്ചു വരുന്നത് ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണ് ബ്രിട്ടണിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സ്. മെയ് 27ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ രാഷ്ട്രീയ ചിന്തകന്‍ ലോര്‍ഡ് ബിക്കു പരേഖ് അധ്യക്ഷനാകും. മെയ് എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ ഡേവിഡ് കാമറൂണ്‍ അധികാരത്തില്‍ തിരികെ എത്തിയ ട്രെന്‍ഡിനെ അടിസ്ഥാനപ്പെടുത്തിയാണ് ചര്‍ച്ച നടക്കുക.
'നിങ്ങളുടെ സഹോദരനാണ് ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത്. പിന്നെന്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തണം?' എന്ന ചോദ്യവുമായി വിദ്യാര്‍ത്ഥിനി. ഈ ചോദ്യം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ജോര്‍ജ് ബുഷിന്റെ സഹോദരന്‍ ജെബ് ബുഷിനെ ആശ്ചര്യപ്പെടുത്തി. വിദ്യാര്‍ത്ഥിനിയായ ഇവി സെഡ്രിച്ചാണ് ഈ ചോദ്യം ചോദിച്ചത്.
ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മരിയോ ബലോട്ടലിക്ക് ഡ്രൈവിംഗ് വിലക്ക്. തന്റെ ഫെറാറി കാറി 109 മൈല്‍ സ്പീഡില്‍ പാഞ്ഞതിനുള്ള ശിക്ഷയായിട്ടാണ് ബലോട്ടെലിക്ക് 28 ദിവസത്തെ ഡ്രൈവിംഗ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന അന്‍ജെം ചൗധരിയോട് മഹാത്മാ ഗാന്ധിയെയും നെല്‍സണ്‍ മണ്ഡേലയെയും ഉപമിച്ച ബിബിസി ഹോം അഫെയ്‌സ് എഡിറ്റര്‍ക്കെതിരെ സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം.
സ്വന്തം ലേഖകന്‍: ലണ്ടനില്‍ മലയാളി കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവം ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം തൂങ്ങിമരിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച നാലുപേരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണ കാരണം സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ കോലഴി സ്വദേശി പുല്ലറക്കാട്ടില്‍ രതീഷ്, ഭാര്യ ഷിജി, ഇവരുടെ ഇരട്ടക്കുട്ടികളായ നേഹ, നിയ എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. …
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്രിന്റണും അവരുടെ ഭര്‍ത്താവ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും കഴിഞ്ഞ 16 മാസത്തിനിടെ പ്രസംഗിച്ച് നേടിയത് 30 മില്യണ്‍ ഡോളര്‍. ഫെഡറല്‍ ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന സാമ്പത്തിക വിവരത്തിലാണ് ഈ കണക്കുകള്‍ ഉള്ളത്.
പതിനാലു വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണത്തിന്മേല്‍ പോലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയും ചെയുന്ന പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ്ശ് ഇടവക …
പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ശാസനയുടെ ശബ്ദവുമായി യുകെഐപി നേതാവ് നികല്‍ ഫരാജ്. പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ട് പിന്നില്‍നിന്ന് കുത്തുന്നവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് ഫരാജ് ഭീഷണിപ്പെടുത്തി.
ബാങ്ക് ഹോളിഡെ ദിനം സാധാരണയായി യാത്രാ തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന ദിവസമാണ്. ലക്ഷക്കണക്കിന് റെയില്‍ ഉപയോക്താക്കള്‍ക്ക് ഈ സമരം തിരിച്ചടിയാകും. ബ്രിട്ടീഷ് നിയമ പ്രകാരം പണിമുടക്ക് സമരം നടത്തണമെങ്കില്‍ ഏഴു ദിവസം മുന്‍പ് നോട്ടീസ് നല്‍കണം.
റോഹിങ്ക്യ അഭയാര്‍ഥികളുമായി അന്തമാന്‍ നടുക്കടലിലായിരുന്ന ബോട്ടുകള്‍ ഇന്തോനേഷ്യന്‍ തീരത്ത് അടുപ്പിച്ചു. തീരത്തടുക്കാന്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെയാണ് ബോട്ടുകള്‍ തീരത്ത് എത്തിയത്.