1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2015

‘നിങ്ങളുടെ സഹോദരനാണ് ഇസ്ലാമിക് സ്‌റ്റേറ്റിനെ സൃഷ്ടിച്ചത്. പിന്നെന്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തണം?’ എന്ന ചോദ്യവുമായി വിദ്യാര്‍ത്ഥിനി. ഈ ചോദ്യം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ജോര്‍ജ് ബുഷിന്റെ സഹോദരന്‍ ജെബ് ബുഷിനെ ആശ്ചര്യപ്പെടുത്തി. വിദ്യാര്‍ത്ഥിനിയായ ഇവി സെഡ്രിച്ചാണ് ഈ ചോദ്യം ചോദിച്ചത്.

ജെബിന്റെ സഹോദരനായ ജോര്‍ജ് ബുഷ് നടത്തിയ ഇറാഖ് അധിനിവേശമാണ് ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചതെന്ന കേട്ടതോടെ പതറിയ ജെബിന് വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് മുന്നില്‍ ഉരുണ്ടുകളിക്കേണ്ടിവന്നുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്‌ലോറിഡ ഗവര്‍ണര്‍ കൂടിയായ ജെബ് ബുഷ് ഒരു പരിപാടിയ്ക്ക് ശേഷം ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ചോദ്യം എതിരേറ്റത്. ഗവര്‍ണര്‍ ബുഷ്, നിങ്ങള്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കുമോ എന്ന് ചോദിച്ച് ഇവി സെഡ്രിച്ച് മുന്നോട്ടുവരുകയായിരുന്നു. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്‌റ്റേറ്റ് ശക്തിപ്പെടാന്‍ കാരണം പ്രസിഡന്റ് ബരാക് ഒബാമായുടെ തെറ്റായ നയങ്ങളാണെന്ന് ബുഷ് ആരോപിച്ചിരുന്നു. ഇതാണ് പെണ്‍കുട്ടി ചോദ്യം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.