സ്വന്തം ലേഖകൻ: യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അമ്പതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളും നിർബന്ധമായും ജീവനക്കാർക്ക് താമസ സൗകര്യം നൽകണമെന്നും ആവശ്യപ്പെട്ടു. യുഎഇ തൊഴിൽ നിയമം അനുസരിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയതും നിലവാരമുള്ളതും ആയിരിക്കണം താമസ കേന്ദ്രം. ജോലിസ്ഥലത്തും താമസ …
സ്വന്തം ലേഖകൻ: സ്വദേശി സ്പോൺസർഷിപ്പിൽ നാലിൽ കൂടുതലും വിദേശിയുടെ സ്പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലുമുള്ള ഗാർഹിക തൊഴിലാളികൾക്കുള്ള ലെവി രണ്ടാംഘട്ടം 2023 മേയ് 11 മുതൽ നടപ്പിലാക്കും. സ്വദേശി സ്പോൺസർഷിപ്പിൽ നാലിൽ കൂടുതലും വിദേശിയുടെ സ്പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾക്ക് വർഷത്തിൽ 9600 റിയാൽ ലെവി നിർബന്ധമാക്കിയുള്ള തീരുമാനം കഴിഞ്ഞ വർഷമാണ് സൗദി മന്ത്രിസഭ പുറപ്പെടുവിച്ചത്. …
സ്വന്തം ലേഖകൻ: 2023-24 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം നൽകി. തലസ്ഥാന നഗരിയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ കെ ജി വണ്‍ മുതല്‍ പതിനൊന്നാം ക്ലാസ് വരെ 4,677 വിദ്യാര്‍ഥികള്‍ അഡ്മിഷന് വേണ്ടി റജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്ക് സീറ്റ് അനുവദിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോട് …
സ്വന്തം ലേഖകൻ: എന്‍എച്ച്എസിനെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി വിശദമായ പദ്ധതി തയാറാക്കി ലേബര്‍ പാര്‍ട്ടി. 7500ല്‍ അധികം ഡോക്ടര്‍മാരെയും 10,000 അധികം നഴ്‌സുമാരെയും പരിശീലിപ്പിക്കുന്നതിനായി 1.6 ബില്യണ്‍ പൗണ്ടിന്റെ പാക്കേജ് ആണ് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നോട്ടുവച്ചത്. ബ്രിട്ടനിലെ ഇന്‍സ്റ്റിറ്റിയൂഷനുകളെ നവീകരിക്കുന്നതിനാണ് ലേബര്‍ പാര്‍ട്ടി സ്ഥാപിക്കപ്പെട്ടതെന്നും അതിനാല്‍ നിലവില്‍ താറുമാറായിരിക്കുന്ന എന്‍എച്ച്എസിനെ പരിഷ്‌കരിക്കുകയും ലേബറിന്റെ …
സ്വന്തം ലേഖകൻ: ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിനെതിരായ പ്രതിഷേധങ്ങളെ ബ്രിട്ടൻ നേരിട്ടത് അധികാരപ്രയോഗങ്ങളിലൂടെ. രാജഭരണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിനുപേരാണ് കിരീടധാരണ ചടങ്ങിനുമുൻപായി തെരുവിലിറങ്ങിയിരുന്നത്. രാജഭരണത്തിനെതിരെ പ്രതിഷേധിച്ച 52 പേരെയാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്. രാജഭരണ വിരുദ്ധരായ ‘റിപബ്ലിക്’ എന്ന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ബക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് കിരീടധാരണം നടന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് …
സ്വന്തം ലേഖകൻ: ചൈനയിൽ ദാരിദ്ര്യം ഉണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും അധികൃതർ നീക്കി. വീഡിയോകൾ വൈറലായതിനെത്തുടർന്ന് അവ ഷെയർ ചെയ്ത അക്കൗണ്ടുകൾ അധികൃതർ മരവിപ്പിച്ചു. ദാരിദ്ര്യത്തെ ചൈന കീഴടക്കിയെന്ന് പ്രസിഡന്റ് ഷി ജിൻപിങ് നേരത്തെ പ്രഖ്യാപിച്ചെങ്കിലും വസ്തുത അതല്ലെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. പെൻഷനായി ലഭിക്കുന്ന 100 യുവാൻ (1182 രൂപ) കൊടുത്താൻ എത്രത്തോളം പലചരക്ക് സാധനങ്ങൾ …
സ്വന്തം ലേഖകൻ: അബുദാബിയുടെ ബജറ്റ് വിമാനകമ്പനിയായ വിസ് എയർ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിന് വേണ്ടിയുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ 179 ദിർഹത്തിന് ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഇന്ത്യയെ കൂടാതെ പാകിസ്ഥാനിലേക്ക് സർവീസ് നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധികൃതരുമായി ചർച്ച തുടരുകയാണെന്ന് വിസ് എയർ മാനേജിങ് …
സ്വന്തം ലേഖകൻ: തീർഥാടകരുടെ മടക്ക യാത്രാ തിരക്ക് അനുഭവപ്പെടുന്നതിനാൽ യാത്രക്കാർ 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് ജിദ്ദ കിങ് അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളം അറിയിച്ചു. യാത്രാ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനാണിത്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് എത്തണം, 6 മണിക്കൂറിന് മുൻപാകരുത്. യാത്ര ചെയ്യുന്ന സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ്, കാലാവധിയുള്ള പാസ്പോർട്ട് എന്നിവ …
സ്വന്തം ലേഖകൻ: ഇന്ത്യൻ മെഡിക്കൽ പരീക്ഷ നീറ്റ് സൗദിയിലും യുഎഇയിലുമടക്കം ഗൾഫിലെ എല്ലാ കേന്ദ്രങ്ങളിലും വിജയകരമായി നടന്നു. ഇത്തവണ ഇന്ത്യക്ക് പുറമെ 12 രാജ്യങ്ങളിലായി 14 പരീക്ഷ കേന്ദ്രങ്ങളാണ് നീറ്റ് പരീക്ഷക്കായി ഒരുക്കിയിരുന്നത്. ഇതിൽ 9 കേന്ദ്രങ്ങൾ ഗൾഫിലാണ്. യുഎഇയിൽ നാലും മറ്റു ഗൾഫ് രാജ്യങ്ങളിൽ ഒാരോന്നു വീതവും. ദുബായിൽ ഉൗദ് മേത്ത ഇന്ത്യൻ സ്കൂൾ, …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ കര അതിർത്തിയായ അബു സമ്ര ക്രോസിങ്ങിൽ യാത്രക്കാർക്കുള്ള പ്രവേശന-എക്‌സിറ്റ് നടപടികൾ പൂർണമായും ഇലക്ട്രോണിക് ആക്കുന്നതിനുള്ള നടപടികൾ ഊർജിതം. രാജ്യത്തിന്റെ ഏക കര അതിർത്തിയായ അബു സമ്ര മുഖേന സൗദി ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ നിന്ന് റോഡു മാർഗം ഖത്തറിലേക്കും തിരിച്ചും ആയിരക്കണക്കിന് സന്ദർശകരാണ് ദിവസേന എത്തുന്നത്. യാത്ര മാത്രമല്ല ചരക്കു …