സ്വന്തം ലേഖകൻ: പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനെ വധിക്കുക എന്ന ഉദ്ദേശ്യത്തോടെ യുക്രൈന്‍ ബുധനാഴ്ച രാത്രി ക്രെംലിനിലേക്ക് രണ്ട് ഡ്രോണുകളയച്ചെന്ന റഷ്യ ആരോപണം ചര്‍ച്ചയാകുന്നു. പുട്ടിൻ്റെ ക്രെംലിന്‍ വസതി ആക്രമിക്കാനുള്ള ശ്രമത്തെ കരുതിക്കൂട്ടിയുള്ള ഭീകരാക്രമണമാണെന്നുമാണ് റഷ്യന്‍ ആരോപണം. എന്നാല്‍ ഈ രണ്ട് ഡ്രോണുകള്‍ റഷ്യയ്ക്കുള്ളില്‍ നിന്ന് തന്നെ വിട്ടതാകാമെന്നാണ് യു.എസ്. ആസ്ഥാനമായുള്ള ഡ്രോണ്‍ വിദഗ്ധര്‍ പറയുന്നത്. മോസ്‌കോയ്ക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യൻ കമ്പനികൾക്ക് മണ്ണും വളവുമൊരുക്കി ദുബായ്, കമ്പനികൾ പറിച്ചു നട്ട് നിക്ഷേപകരും. മലയാളി സംരംഭങ്ങൾ അടക്കം ആസ്ഥാനം ദുബായിലേക്കു മാറ്റാൻ മൽസരിക്കുമ്പോൾ ദുബായിയുടെ മുക്കും മൂലയും ഇന്ത്യൻ സ്ഥാപനങ്ങളാൽ നിറയുന്നു. കഴിഞ്ഞ വർഷം മാത്രം ദുബായിൽ ലൈസൻസ് എടുത്തത് 11,000 ഇന്ത്യൻ കമ്പനികൾ. ദുബായിൽ മാത്രം ഇന്ത്യക്കാർ ഉടമകളായുള്ള കമ്പനികളുടെ എണ്ണം ഇതോടെ …
സ്വന്തം ലേഖകൻ: യുഎഇ ബാങ്കുകളിൽ ഇടപാടുകാർ നൽകിയ രേഖകൾ പുതുക്കണമെങ്കിൽ തിങ്കളാഴ്ച മുതൽ സ്മാർട് ആപ്പിലൂടെ മാത്രമേ സാധിക്കു. ബാങ്കുകളുമായുള്ള ഇടപാടുകൾ തുടരണമെങ്കിൽ വ്യക്തിഗത രേഖകൾ കാലാവധിയുള്ളതായിരിക്കണം. യുഎഇ തിരിച്ചറിയൽ കാർഡ്, കാലാവധിയുള്ള വീസയുള്ള പാസ്പോർട്ടിന്റെ പകർപ്പ്, ടെലിഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പുതുക്കണം. ബാങ്കുകളുടെ ആപ് വഴിമാത്രമായിരിക്കും ഇടപാടുകാരുടെ പുതിയ രേഖകളും വ്യക്തിവിവരങ്ങളും സ്വീകരിക്കുക. …
സ്വന്തം ലേഖകൻ: അനന്തരാവകാശികളില്ലാത്ത പ്രവാസികളുടെ സമ്പാദ്യം അവരുടെ സ്മരണ നിലനിർത്തുന്ന നിക്ഷേപമാക്കണമെന്നു ഫെഡറൽ നാഷനൽ കൗൺസിൽ. പ്രവാസികൾ മരണപ്പെടുമ്പോൾ അവരുടെ പേരിലുള്ള സമ്പാദ്യം അവകാശികൾക്ക് നൽകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഏറ്റെടുക്കാം. അനന്തരാവകാശികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യം, ആരും സ്വത്തിനായി അവകാശം ഉന്നയിക്കാത്ത സാഹചര്യം എന്നിവയിലാണ് സർക്കാർ ഇടപെടുക. ഇത്തരം സമ്പാദ്യം മരണപ്പെട്ടവരുടെ പേരിൽ വഖഫ് (പൊതുനന്മ …
സ്വന്തം ലേഖകൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രൗഢഗംഭീരമായ കിരീടധാരണച്ചടങ്ങ് വെസ്റ്റ്മിനിസ്റ്റർ ആബേയിൽ ശനിയാഴ്ച നടക്കും. പരമ്പരാഗതവും മതപരവുമായ ചടങ്ങുകൾക്കൊപ്പം ആഡംബരപൂർണമായ ഘോഷയാത്രയ്ക്കും ലണ്ടൻജനത സാക്ഷ്യംവഹിക്കും. അമ്മ എലിസബത്ത് ദ്വിതീയ രാജ്ഞിയുടെ മരണശേഷം അധികാരമേറ്റെടുക്കുന്ന ചാൾസ്, യുകെയ്ക്കും മറ്റ് 14 മേഖലകൾക്കുമാണ് അധിപനാവുക. കിരീടധാരണത്തിനെത്തിയ ആദ്യ അതിഥി, പ്രശസ്ത സംഗീതജ്ഞൻ ലയണൽ റിച്ചിക്ക് ചാൾസ് മൂന്നാമൻ വിരുന്നൊരുക്കി. …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം റഷ്യയിലെ മോസ്‌കോയിൽ സ്ഥിതി ചെയ്യുന്ന ഭരണ സിരാകേന്ദ്രമായ ക്രെംലിനിൽ നടന്ന ഡ്രോണാക്രമണം ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടി. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സങ്കേതങ്ങളിലൊന്നായിട്ടാണ് ക്രെംലിൻ വിശേഷിപ്പിക്കപ്പെടുന്നത്. റഷ്യൻ സേനയിലെ ഏറ്റവും ഉന്നത വിഭാഗമായ ക്രെംലിൻ റെജിമെന്റാണ് ഇവിടത്തെ സുരക്ഷാപരിപാലനം. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ക്രെംലിൻ …
സ്വന്തം ലേഖകൻ: തുർക്കിയയിലെ അങ്കാറയിൽ നടന്ന കരിങ്കടൽതീര രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ റഷ്യൻ, യുക്രെയ്ൻ പ്രതിനിധികൾ തമ്മിൽ കൈയാങ്കളി. പതാക തട്ടിപ്പറിച്ച റഷ്യൻ പ്രതിനിധിയെ യുക്രെയ്ൻ പ്രതിനിധി പിന്നാലെയെത്തി മുഖത്തിടിച്ചു. തുടർന്ന് സംഘർഷഭരിതമായാണ് ഉച്ചകോടി മുന്നോട്ടുപോയത്. തുർക്കിയ പാർലമെന്‍റ് ഹാളിലായിരുന്നു ഉച്ചകോടി നടന്നത്. യുദ്ധമുഖത്തുള്ള ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ തുടക്കം മുതൽക്കേ സംഘർഷ സാഹചര്യമുണ്ടായിരുന്നു. …
സ്വന്തം ലേഖകൻ: വികസനത്തിന്റെ പുത്തൻ ചക്രവാളത്തിലേക്കു കൈ കോർത്ത് പറക്കാൻ ഇത്തിഹാദ് എയർവേയ്സും എമിറേറ്റ് എയർലൈനും. ഒരേ ടിക്കറ്റിൽ ഇത്തിഹാദിലോ എമിറേറ്റ്സിലോ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. എമിറേറ്റ്സിന്റെ ടിക്കറ്റിൽ ഇത്തിഹാദിലും ഇത്തിഹാദിന്റെ ടിക്കറ്റിൽ എമിറേറ്റ്സിലും വ്യത്യസ്ത സെക്ടറിലേക്കു യാത്ര ചെയ്യാമെന്നതാണ് ആകർഷണം. വിനോദസഞ്ചാരം ശക്തിപ്പെടുത്തുന്നതോടൊപ്പം ആഗോളമത്സരം നേരിടാനും ഇതു വഴിയൊരുക്കും. പരീക്ഷണാർഥം തുടക്കത്തിൽ ചൈന, …
സ്വന്തം ലേഖകൻ: ആഭ്യന്തരകലാപത്തെ തുടർന്ന് സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്തെത്തിക്കുന്നതിന് സൗദി അറേബ്യ വഹിച്ച പങ്കിനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.റിയാദ് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘കമ്യൂണിറ്റി ഇൻട്രാക്ഷൻ വിത്ത് മിനിസ്റ്റർ വി. മുരളീധരൻ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ തയാറാക്കിയ ഓപറേഷൻ …
സ്വന്തം ലേഖകൻ: ഏറ്റവും വേഗത്തിൽ ഡിജിറ്റൽ വാലറ്റിലൂടെ പണമിടപാട് പൂർത്തിയാക്കാൻ ഖത്തർ മൊബൈൽ പേമെന്‍റ് (ക്യൂ.എം.പി) അവതരിപ്പിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. രാജ്യത്തെ വിവിധ ബാങ്കുകളെ ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന ക്യൂ.എം.പിയിലൂടെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാട് പൂർത്തിയാക്കാവുന്നതാണ് സംവിധാനം. രജിസ്റ്റർചെയ്ത മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവർത്തനം. സ്വദേശികൾക്കും താമസക്കാർക്കും ക്യൂ.എം.പി വാലറ്റ് …