സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ഒൗദ്യോഗികമായി ആരംഭിച്ചു. മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ നമ്പർ അഞ്ചിൽ സജ്ജീകരിച്ച കേന്ദ്രത്തിൽ ഇപ്പോൾ പ്രതിദിനം 1000 പേർക്കാണ് കുത്തിവെപ്പെടുക്കുന്നത്. അടുത്ത ആഴ്ചയോടെ ഒരു ദിവസം 10,000 പേർക്ക് വരെ കുത്തിവെപ്പെടുക്കാൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാമ്പയിൻ ഒരു വർഷം നീളും. ആരോഗ്യ …
സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന ഒമാന്റെ അന്താരാഷ്ട്ര അതിർത്തികൾ ചൊവ്വാഴ്ച മുതൽ തുറക്കും. പുലർച്ചെ ഒരുമണിമുതൽ ആകാശ, കര, കടൽ അതിർത്തികൾ തുറക്കാനാണ് ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. സുപ്രീം കമ്മിറ്റി തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ തന്നെ അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കും. …
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാറിന്‍റെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയിലൂടെ ഖത്തറിനും ഇന്ത്യക്കും പ്രയോജനകരമാകുന്ന നിരവധി പുതിയ അവസരങ്ങളുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ. രണ്ടു ദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിനെത്തിയ അദ്ദേഹം ദോഹയിൽ ബിസിനസ് രംഗത്തെ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം ദോഹയിൽ എത്തിയത്. ഇന്ത്യ-ഖത്തർ ഉന്നത ബിസിനസ് ചർച്ചയിലാണ് അദ്ദേഹം ആദ്യദിവസം …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിനു ശേഷമുള്ള യൂറോപ്യന്‍ യൂണിയന്‍, യുകെ വ്യാപാര, സുരക്ഷാ കരാര്‍ ഉടമ്പടിയില്‍ ഇരുകക്ഷികളും തമ്മില്‍ ധാരണയായതോടെ ദീർഘശ്വാസം വിടുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ചാൻസലർ റിഷി സുനകും. കരാർ ബ്രിട്ടനെ ഒന്നിപ്പിക്കുന്ന മഹത്തായ നിമിഷമെന്ന് റിഷി സുനക് പ്രതികരിച്ചു. ഭാവിയിൽ ബ്രസൽസുമായി ഒരു കരാർ ലംഘനമുണ്ടായാലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്ന ആർക്കും …
സ്വന്തം ലേഖകൻ: ഇറ്റലിയിൽ കൊവിഡ് 19 പ്രതിരോധ വാക്സീൻ കുത്തിവപ്പിന് ഞായറാഴ്ച തുടക്കമായി. പകർച്ച വ്യാധികളെക്കുറിച്ചുള്ള പഠനവും ഗവേഷണവും നടത്തുന്ന, രാജ്യത്തെ പ്രത്യേക കേന്ദ്രമായ റോമിലെ സ്പല്ലൻസാനി ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ, ഒരു വനിതാ നഴ്സ്, ഒരു ആരോഗ്യ സംരക്ഷണ സമൂഹ്യ പ്രവർത്തകൻ, ഒരു ഗവേഷകൻ എന്നിവരടങ്ങുന്ന അഞ്ച് സ്റ്റാഫ് അംഗങ്ങളാണ് രാജ്യത്ത് വാക്സീൻ സ്വീകരിക്കുന്ന …
സ്വന്തം ലേഖകൻ: ക്രിസ്മസ് അവധി കഴിഞ്ഞാൽ യുഎസിൽ തൊഴിലില്ലായ്മ വേതനം മുടങ്ങിയേക്കുമെന്ന ആശങ്ക യാഥാർഥ്യമാകുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദുരിതാശ്വാസ ബിൽ ഇപ്പോഴും അനിശ്ചിതമായി തുടരുന്നതിനിടെ തൊഴിലില്ലായ്മ സഹായത്തിന്റെ പരിധിയും കാലാവധിയും ശനിയാഴ്ചയോടു കൂടി അവസാനിച്ചു. 900 ബില്യൻ ഡോളറിന്റെ പാന്‍ഡെമിക് ദുരിതാശ്വാസ ബില്ലാകട്ടെ ട്രംപിന്റെ ഒപ്പിനായി കാത്തിരിപ്പാണ്. ദുരിതാശ്വാസ പാക്കേജ് കോണ്‍ഗ്രസ് പാസാക്കിയെങ്കിലും ദിവസങ്ങള്‍ …
സ്വന്തം ലേഖകൻ: ദുബായിൽ എയർ ബബ്ൾ കരാറിലെ പ്രശ്നം മൂലം ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്കു മാറ്റിയ എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാന സർവീസുകൾ പുനഃസ്ഥാപിക്കാനായില്ല. ചില സെക്ടറിൽ എയർ ബബ്ൾ കരാർ പ്രകാരമുള്ള സീറ്റിനെക്കാൾ കൂടുതൽ പ്രയോജനപ്പെടുത്തിയതാണ് പ്രശ്നത്തിനു കാരണമെന്നാണ് സൂചന. സ്പൈസ് ജെറ്റിന്റെ ദുബായ് സെക്ടറിലെ വിമാനങ്ങൾ ഈ മാസം …
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ 30ൽ കൂടുതൽ പേർ പങ്കെടുക്കുന്ന സ്വകാര്യ, കുടുംബ ചടങ്ങുകൾക്ക് ദുബായിൽ നിരോധനം. നിയമം ലംഘിച്ച് പരിപാടി സംഘടിപ്പിക്കുന്നവർക്ക് 50,000 ദിർഹവും പങ്കെടുക്കുന്നവർക്ക് 15,000 ദിർഹം വീതവുമാണ് പിഴയെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി ദുബായ് സുപ്രീം കമ്മിറ്റി അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തും. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ …
സ്വന്തം ലേഖകൻ: ലോകം കാണുന്ന അവസാനത്തെ മഹാമാരി ആയിരിക്കില്ല കൊവിഡെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും മൃഗസംരക്ഷണത്തിനു വേണ്ടിയും നിലകൊണ്ടില്ലെങ്കിൽ മനുഷ്യന്റെ വിധി വീണ്ടും നാശത്തിലേക്കായിരിക്കുമെന്നും ടെഡ്രോസ് പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധ–മുന്നൊരുക്ക നടപടികൾക്കായുള്ള ആദ്യ രാജ്യാന്തര ദിനാചരണത്തിന്റെ ഭാഗമായി വിഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു ടെഡ്രോസ്. പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്ന മഹാമാരിക്കെതിരെ …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന് ഒമാനിൽ ഞായറാഴ്ച തുടക്കമാകും. വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഗുരുതര രോഗബാധിതരും മുതിർന്നവരും രോഗപ്രതിരോധ ശേഷി ഇല്ലാത്തവരുമടക്കം മുൻഗണനാ പട്ടികയിൽ ഉള്ളവർക്കായാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ. ഇതിനായി തെരഞ്ഞെടുത്തവരെ ആരോഗ്യവകുപ്പ് അധികൃതർ നേരിട്ട് ബന്ധപ്പെടും. രാവിലെ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷൻ …